എന്നാൽ, ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കേട്ടോ. 13 വർഷമായി ഈ കെട്ടിടത്തിന്റെ അകത്ത് കൂടി ട്രെയിൻ ഓടാൻ തുടങ്ങിയിട്ട്.

നമ്മൾ താമസിക്കുന്ന അപാർട്മെന്റിന്റെ അകത്ത് കൂടി ഒരു ട്രെയിൻ ഓടുന്നത് സങ്കൽപ്പിക്കാനാകുമോ നമുക്ക്? എന്തിന് താമസിക്കുന്നതിന്റെ തൊട്ടടുത്ത് കൂടി ട്രെയിൻ പോകുന്നത് പോലും നമുക്ക് ചിലപ്പോൾ അസ്വസ്ഥതയാണ് അല്ലേ? എന്നാൽ, ചൈനയിലെ ഒരു ​ന​ഗരത്തിൽ അപാർട്മെന്റിന്റെ അകത്ത് കൂടി ഓടുന്ന ട്രെയിൻ ഉണ്ട്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണ് എങ്കിലും സംഭവം സത്യമാണ്. 

19 നിലകളുള്ള ഒരു കെട്ടിടത്തിന്റെ അകത്ത് കൂടിയാണ് ഈ ട്രെയിൻ ഓടുന്നത്. സംഭവം ചൈനയിലെ മൗണ്ടൻ സിറ്റി എന്ന് അറിയപ്പെടുന്ന ചോങ്കിംഗ് ന​ഗരത്തിലാണ് ഈ അപൂർവമായ കാഴ്ച കാണാൻ സാധിക്കുക. ഉയരം കൂടിയ അനേകം കെട്ടിടങ്ങളുടെ പേരിൽ അറിയപ്പെടുന്ന ന​ഗരമാണ് ചോങ്കിംഗ്. 31000 സ്ക്വയർ മൈലിനകത്ത് താമസിക്കുന്നത് 49 മില്ല്യൺ ആളുകളാണ്. അതിനാൽ തന്നെയാണ് റെയിൽവേ എഞ്ചിനീയർമാർ ഇങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു ആശയവുമായി എത്തിയത്. 

എന്നാൽ, ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കേട്ടോ. 13 വർഷമായി ഈ കെട്ടിടത്തിന്റെ അകത്ത് കൂടി ട്രെയിൻ ഓടാൻ തുടങ്ങിയിട്ട്. അപാർട്മെന്റിന്റെ അകത്ത് കൂടി ട്രെയിൻ ഓടുന്നതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കാറുണ്ട്. 

YouTube video player

എന്നാലും ട്രെയിൻ കടന്നു പോകുമ്പോൾ അപാർട്മെന്റിന്റെ ഉള്ളിലുള്ളവർ എങ്ങനെ സഹിക്കും എന്നാണോ ആലോചിക്കുന്നത്. ഇത് വളരെ ശബ്ദം കുറഞ്ഞ, വൈബ്രേഷൻ കുറഞ്ഞ ട്രെയിനുകളാണ്. അതിനാൽ തന്നെ ശബ്ദ മലിനീകരണത്തെ കുറിച്ച് ഓർത്ത് ഇവിടെ താമസിക്കുന്നവർക്ക് ഒട്ടും അങ്കലാപ്പ് വേണ്ട എന്ന് അർത്ഥം. 

Scroll to load tweet…

ഏതായാലും 2014 -ലാണ് ഈ കെട്ടിടത്തിന്റെ അകത്ത് കൂടി ട്രെയിൻ ഓടിത്തുടങ്ങിയത്. അന്ന് തൊട്ടിന്നോളം ആരും ഇതേ ചൊല്ലി വലിയ പരാതി ഒന്നും പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല, പലർക്കും ഇത് ഒരു കൗതുകക്കാഴ്ച കൂടിയാണ്.