അഞ്ച് ദിവസം പഴക്കം ചെന്ന പാസ്ത കഴിച്ച ഇരുപതുകാരൻ മരിച്ചു; സാമൂഹിക മാധ്യമങ്ങളില്‍ കൊണ്ടു പിടിച്ച ചര്‍ച്ച !
ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് പകരം തുടർന്നുവന്ന ഓരോ ദിവസവും അല്പാല്പമായി കഴിച്ചതിന് ശേഷം അടുക്കളയിൽ തന്നെ സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചു. ഇങ്ങനെ നാല് ദിവസം അദ്ദേഹം ഈ പാസ്ത അല്പാല്‍പ്പമായി കഴിക്കുകയായിരുന്നു.

നമ്മളിൽ പലരും മിച്ചം വരുന്ന ഭക്ഷണം അതേപടിയോ അല്ലെങ്കിൽ ചൂടാക്കിയ ശേഷമോ കഴിക്കുന്നത് പതിവാണ്. ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും സമയം ലാഭിക്കുന്നതിനുമുള്ള നല്ലൊരു മാർഗ്ഗമായാണ് പലരും ഇതിനെ കാണുന്നതെങ്കിലും ഭാഗ്യം തുണച്ചില്ലെങ്കിൽ ഇത്തരം ഭക്ഷണ രീതി ഉണ്ടാക്കിയേക്കാവുന്ന ദുരന്തം വിചാരിക്കുന്നതിലും അപ്പുറം ആയിരിക്കും. പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും വീണ്ടും പരിഷ്കരിച്ച് കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന് തെളിയിക്കുന്ന ഒരു സംഭവം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. 2008 ൽ പുറത്തുവന്ന ഒരു വാർത്തയാണ് ഇപ്പോൾ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. അഞ്ച് ദിവസം പഴക്കം ചെന്ന പാസ്ത കഴിച്ച 20 വയസ്സുകാരൻ മരണപ്പെട്ട വാർത്തയ്ക്ക് പിന്നാലെയാണ് ഇത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
10 കുട്ടികളുടെ അച്ഛനായ പുരുഷനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് 12 കുട്ടികളുടെ അമ്മയായ യുഎസ് യുവതി !
ന്യൂയർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബെൽജിയത്തിലെ ബ്രസ്സൽസിലെ ഒരു വിദ്യാർത്ഥിയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോർട്ട് ഇങ്ങനെയാണ്, തിരക്കുള്ള പ്രവൃത്തി ദിവസങ്ങളിൽ തന്‍റെ ജോലി എളുപ്പമാക്കുന്നതിന് ഞായറാഴ്ചകളിൽ ഒരാഴ്ചത്തെ ഭക്ഷണം തയ്യാറാക്കുന്ന പതിവ് ആ ചെറുപ്പക്കാരന് ഉണ്ടായിരുന്നത്രെ. പതിവ് പോലെ ഒരു ഞായറാഴ്ച അദ്ദേഹം കുറച്ച് അധികം പാസ്ത പാചകം ചെയ്യുകയും കഴിച്ചതിന് ശേഷം ബാക്കി വന്ന ഭക്ഷണം വരും ദിവസങ്ങൾ കഴിക്കുന്നതിനായി മാറ്റി വെക്കുകയും ചെയ്തു. ഈ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് പകരം തുടർന്നുവന്ന ഓരോ ദിവസവും അല്പാല്പമായി കഴിച്ചതിന് ശേഷം അടുക്കളയിൽ തന്നെ സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചു. ഇങ്ങനെ നാല് ദിവസം അദ്ദേഹം ഈ പാസ്ത കഴിച്ചു. ഏറ്റവും ഒടുവിൽ ശേഷിച്ച ഭാഗം അഞ്ചാം ദിവസവും കഴിച്ചു. പക്ഷേ അതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അഞ്ചാമത്തെ ദിവസം പാസ്ത കഴിച്ചപ്പോൾ ഒരു രുചി വ്യത്യാസം അനുഭവപ്പെട്ടെങ്കിലും യുവാവ് കരുതിയത് പാസ്ത ഉണ്ടാക്കുന്നതിനായി ഉപയോഗിച്ച പുതിയ ബ്രാൻഡ് സോസിന്റെ രുചി വ്യത്യാസമായിരിക്കാം അതെന്നാണ്.
എന്നാൽ തൊട്ടടുത്ത ദിവസമായപ്പോഴേക്കും ആ ചെറുപ്പക്കാരൻ ശാരീരികമായി ഏറെ അവശനായി. തുടർന്ന് ഓക്കാനം, വയറുവേദന, തുടർച്ചയായ തലവേദന, ഒടുവിൽ വയറിളക്കവും ഛർദ്ദിയും ഉണ്ടാവുകയും ഒടുവിൽ അയാൾ തളർന്നുറങ്ങുകയും ചെയ്തു. എന്നാൽ പിറ്റേന്ന് പുലർന്നപ്പോൾ യുവാവിന്‍റെ മുറിയിൽ എത്തിയ മാതാപിതാക്കൾ കാണുന്നത് അവന്‍റെ ജീവനില്ലാത്ത ശരീരമായിരുന്നു. കേടായ പാസ്ത കഴിച്ച് ഏകദേശം പത്ത് മണിക്കൂറിന് ശേഷം പുലർച്ചെ 4 മണിയോടെയാണ് യുവാവിന് മരണം സംഭവിച്ചതെന്നാണ് തുടർന്നുള്ള അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഭക്ഷ്യവിഷബാധയും ബാക്ടീരിയ ഇൻഫെക്ഷനും ആയിരുന്നു മരണകാരണമായി അധികൃതർ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക