10 കുട്ടികളുടെ അച്ഛനായ പുരുഷനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് 12 കുട്ടികളുടെ അമ്മയായ യുഎസ് യുവതി !
കുട്ടികളുണ്ടാകുന്നത് തനിക്ക് ഏതാണ്ട് ഒരു ആസക്തി പോലെയാണെന്ന് അവർ പറയുന്നു. കഴിയുമെങ്കിൽ ഒരേ സമയം 11 കുട്ടികൾക്ക് ജന്മം നൽകുന്നതിലും തനിക്ക് പ്രശ്‌നമില്ലെന്നാണ് അവരുടെ നയം. കാരണം അവര്‍ക്ക് ഗർഭിണിയായി മതിയായില്ല.

12 കുട്ടികളുടെ അമ്മയായ വെറോണിക്ക മെറിറ്റ് എന്ന യുഎസ് യുവതി, 10 കുട്ടികളുടെ അച്ഛനായ പുരുഷനെ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നെന്ന് വാര്‍ത്ത. സ്വന്തം കുടുംബം വിപുലീകരിക്കാനുള്ള അവളുടെ ആഗ്രഹം ഒരു മത്സര മനോഭാവത്തിൽ നിന്നാണ് ഉടലെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെറോണിക്ക ആദ്യത്തെ ഗര്‍ഭം ധരിച്ചപ്പോള്‍ വെറും 14 വയസായിരുന്നു പ്രായം. ഇപ്പോള്‍ 37 വയസുള്ള വെറോണിക്ക 12 കുട്ടികളുടെ അമ്മയാണ്. ഇവര്‍ തന്‍റെ രണ്ടാമത്തെ വിവാഹ ബന്ധം 2021 ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍, വീണ്ടും കുടുംബം ശക്തിപ്പെടുത്തണമെന്ന ആഗ്രഹമുണ്ടായപ്പോഴാണ് മറ്റൊരു വിവാഹത്തെ കുറിച്ച് അവര്‍ ആലോചിച്ചത്. അങ്ങനെയാണ് 10 കുട്ടികളുള്ള പുരുഷന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്.
"എനിക്ക് കൂടുതൽ കുട്ടികളെ വേണം, അതിനാൽ ഞാൻ മറ്റൊരു ഭർത്താവിനെ അന്വേഷിക്കും. എന്നാൽ, ഇതിനകം കുട്ടികളുള്ള ആരെയെങ്കിലുമാണ് ഞാന്‍ അന്വേഷിക്കുന്നത്." അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. “എനിക്ക് സ്വന്തമായി പത്ത് കുട്ടികളുള്ള ഒരാളെ കണ്ടെത്താൻ കഴിയുമെങ്കിൽ, നമുക്ക് നമ്മുടെ സ്വന്തം കുടുംബത്തെ മികച്ചതാക്കാം. സത്യം പറഞ്ഞാൽ, ഞാൻ രോമാഞ്ചം കൊള്ളും.” അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമായ റാഡ്‌ഫോർഡ് കുടുംബവുമായി തനിക്ക് മത്സരിക്കാനാകുമെന്ന് വെറോണിക്ക മെറിറ്റ് വിശ്വസിക്കുന്നു. റാഡ്‌ഫോർഡ്‌സ് കുടുംബത്തിലെ സ്യൂ റാഡ്‌ഫോർഡ് എന്ന സ്ത്രീ 22 കുട്ടികൾക്കാണ് ജന്മം നൽകിയത്. റാഡ്‌ഫോർഡ്‌സ് പോലുള്ള കുടുംബങ്ങളോട് തനിക്ക് അസൂയയുണ്ടെന്നും തനിക്ക് ഇനിയും കൂടുതൽ കുട്ടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വെറോണിക്ക പറയുന്നു. കുട്ടികളുണ്ടാകുന്നത് തനിക്ക് ഏതാണ്ട് ഒരു ആസക്തി പോലെയാണെന്ന് അവർ പറയുന്നു. കഴിയുമെങ്കിൽ ഒരേ സമയം 11 കുട്ടികൾക്ക് ജന്മം നൽകുന്നതിലും തനിക്ക് പ്രശ്‌നമില്ലെന്നാണ് അവരുടെ നയം. “എനിക്ക് 11 പേരെ ഒരേസമയം ഗർഭം ധരിക്കാൻ കഴിയുമെങ്കിൽ അവരെല്ലാം അതിജീവിക്കുമെന്ന് അറിയാമെങ്കിൽ, ഞാൻ അത് ഹൃദയമിടിപ്പോടെ ചെയ്യും. എന്‍റെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നത് ഞാൻ ശ്രദ്ധിക്കില്ല." വെറോണിക്ക കൂട്ടിച്ചേര്‍ത്തു.
ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസിന്‍റെ വക പിഴ; പിന്നാലെ സ്കൂട്ടര്‍ വിറ്റ് കുതിരയെ വാങ്ങി യുവാവ് !
തന്‍റെ മുൻകാല ബന്ധത്തെക്കുറിച്ച് സംസാരിക്കവേ, തന്നെ അസന്തുഷ്ടനാക്കിയ ഒരാളുടെ കൂടെയാണ് താനെന്നും വിവാഹം മോശമായി അവസാനിച്ചുവെന്നും വെറോണിക്ക പറഞ്ഞു. അവൾ അവകാശപ്പെടുന്നത് പോലെ അവര്‍ക്ക് ഒരുപാട് പേരില്‍ നിന്നും വിവാഹ ഓഫറുകള്‍ ലഭിക്കുന്നുണ്ട്. പക്ഷേ അവൾ ആരുടേയും കൂടെ ആയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്നു. വെറോണിക്കയ്ക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ട്. അതിനാല്‍ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ കഴിയില്ല. അതേസമയം അവര്‍ മറ്റ് തരത്തിലുള്ള ഗർഭനിരോധന മാർഗ്ഗങ്ങളും ഒഴിവാക്കുന്നു, കാരണം, അവൾക്ക് "ഗർഭിണിയായത് മതിയായില്ലെ'ന്നാണ് വെറോണിക്ക അവകാശപ്പെട്ടത്. നിലവില്‍ വിക്ടോറിയ, ആൻഡ്രൂ, ആദം, മാര, ഡാഷ്, ഡാർല, മാർവലസ്, മാർട്ടല്യ, അമേലിയ, ഡെലീല, ഡൊനോവൻ, മോദി എന്നിവരുടെ അമ്മയാണ് വെറോണിക്ക മെറിറ്റ്. കഴിഞ്ഞ വര്‍ഷമാണ് വെറോണിക്ക മുത്തശ്ശിയായത്. പക്ഷേ മകളുടെ മകനും വേറോണിക്കയുടെ ഏറ്റവും ഇളയ മകനായ മോദിയും തമ്മില്‍ വെറും അഞ്ച് മാസത്തെ വ്യത്യാസം മാത്രമേയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക