Asianet News MalayalamAsianet News Malayalam

'ഇതാണ് രാജ്ഞി'; ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ ഒപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ച യുവതിക്ക് പ്രശംസ!

അപ്രതീക്ഷിതമായ യുവതിയുടെ പ്രവര്‍ത്തി കാഴ്ചക്കാരെ ഞെട്ടിച്ചെന്ന് കുറിപ്പുകളില്‍ നിന്ന് വ്യക്തം. അവര്‍ 'നിസ്വാര്‍ത്ഥയുടെ രാജ്ഞി' എന്നായിരുന്നു ചിലര്‍ കുറിച്ചത്. 

netizens call queen who invited the young man who was eating alone to eat with her bkg
Author
First Published Sep 14, 2023, 12:01 PM IST

ഒരു റസ്റ്റോറന്‍റില്‍ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ ഒപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ച യുവതിയെ പ്രശംസകള്‍ കൊണ്ട് മൂടി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. യുവതി 'നിസ്വാര്‍ത്ഥയുടെ രാജ്ഞി'യാണെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ നരീക്ഷണം. itsatrangimemer എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം നാല് ലക്ഷം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. ഏതാണ്ട് എട്ട് ലക്ഷത്തോളം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. " 'ഒരു ദയയുള്ള ആംഗ്യം: പെൺകുട്ടിയുടെ ഔദാര്യത്തിന്‍റെ പ്രവൃത്തി റെസ്റ്റോറന്‍റിലെ ഹൃദയങ്ങളെ കുളിർപ്പിക്കുന്നു. " എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ കണ്ട പലരും ഭൂമിയിലെ നന്മകള്‍ അവസാനിച്ചിട്ടില്ലെന്നും  നമ്മുടെ ലോകത്ത് ഇന്നും മനുഷ്യത്വം ഉണ്ടെന്നുള്ള വിശ്വാസത്തിന്‍റെ തെളിവാണ് പെൺകുട്ടിയെന്നും ആളുകള്‍ കുറിപ്പുകളെഴുതി. 

ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസിന്‍റെ വക പിഴ; പിന്നാലെ സ്കൂട്ടര്‍ വിറ്റ് കുതിരയെ വാങ്ങി യുവാവ് !

തലകുത്തനെ സിങ്ക് ഹോളില്‍ വീണ പശുവിനെ സാഹസികമായി പുറത്തെടുക്കുന്ന വീഡിയോ !

ആഡംബരമൊന്നുമില്ലാതെ എന്തിന് കുടിക്കാനായി ഒരു കോള പോലുമില്ലാതെ ഒറ്റയ്ക്ക് ഒരു മേശയ്ക്ക് മുന്നിലിരുന്ന് ബര്‍ഗ്ഗര്‍ തിന്നുകയായിരുന്നു യുവാവ്. തൊട്ടടുത്ത മേശയ്ക്ക് മുന്നിലിരിക്കുന്ന യുവതിയുടെ മുന്നില്‍ ബർഗറും മറ്റ്  ഭക്ഷണ പാനീയങ്ങളും ഇരിക്കുന്നത് കാണാം. യുവതി, അല്പ നേരം ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ ശ്രദ്ധിക്കുന്നു. പിന്നാലെ അദ്ദേഹത്തെ കൈ കൊട്ടി തന്‍റെ അടുത്തേക്ക് വിളിക്കുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ മുന്നിലെ കസേരയില്‍ ഇരിക്കുമ്പോള്‍ യുവതി താന്‍ വാങ്ങിയ ബര്‍ഗര്‍ അയാള്‍ക്കായി നീട്ടുന്നു. സന്തോഷത്തോടെ ആ ബര്‍ഗര്‍ വാങ്ങിയ യുവാവ്, താന്‍ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ബാഗിനുള്ളിലേക്ക് വയ്ക്കുകയും യുവതി നല്‍കിയ ബര്‍ഗര്‍ കഴിച്ച് തുടങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന് യുവാവ് മുകളിലെ സിസിടിവി ചൂണ്ടിക്കാണിക്കുമ്പോള്‍ യുവതി സിസിടിവി നോക്കി ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

"ഹേ രാജകുമാരി, നിങ്ങൾ നിങ്ങളുടെ കിരീടം ഉപേക്ഷിച്ചു, ദയവായി അത് എടുക്കുക." എന്നായിരുന്നു വീഡിയോ കണ്ട ഒരു കാഴ്ചക്കാരനെഴുതിയത്. ഒപ്പം യുവതിയുടെ പ്രവര്‍ത്തിയ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. മനുഷ്യര്‍ തമ്മിലുണ്ടാകേണ്ട പരസ്പര വിശ്വാസത്തെ കുറിച്ചും പരസ്പര സ്നേഹത്തെ കുറിച്ചും പലരും വാചാലരായി. ചിലര്‍ യുവതി നല്ലാരു പങ്കാളിയാണെന്ന് സൂചിപ്പിച്ചു. എന്നാല്‍ ഈ സംഭവം എവിടെ എപ്പോള്‍ നടന്നതെന്നോ ഇരുവരും ആരാണെന്നോ സൂചനകളില്ല. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios