ഈ പാമ്പിന് അതിന്റെ വാല്‍ ഒരു തൂവാല പോലെ വിടര്‍ത്താന്‍ കഴിയും.  അത് തലയാണെന്ന് തെറ്റിദ്ധിരിക്കാന്‍ എളുപ്പമാണ്. അതിനാല്‍ ഇരുതലയുള്ള പാമ്പാണ് ഇതെന്നാണ് നാട്ടകാര്‍ കരുതിയത്.

ബീഹാറില്‍ കഴിഞ്ഞ ദിവസം ഒരു പാമ്പ് കോടതി കയറി. ഗ്രാമവാസികള്‍ പിടികൂടിയ അപൂര്‍വ്വമായ ഒരു പാമ്പിനെയാണ് ജഡ്ജിന്റെ ചേമ്പറില്‍ ഹാജരാക്കിയത്. രണ്ട് തലകളുണ്ടെന്ന് പറയാറുള്ള 25 കോടി രൂപ വിലമതിക്കുന്ന പാമ്പിനെയാണ് കോടതിക്കു മുമ്പാകെ എത്തിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. 

ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബറൗനി ബ്ലോക്കിലെ ഗ്രാമവാസികള്‍ ആണ് പാമ്പിനെ പിടികൂടിയത്. രണ്ടു തലകള്‍ ഉള്ള ഒരു പ്രത്യേകതരം പാമ്പിനെ തങ്ങള്‍ പിടികൂടിയ വിവരം ഗ്രാമവാസികളാണ് നാട്ടിലെ ഒരു പാരാ ലീഗല്‍ സന്നദ്ധ പ്രവര്‍ത്തകനോട് പറഞ്ഞത്. അദ്ദേഹം ആ വിവരം ബെഗുസരായ് ജില്ലാ കോടതിയിലെ ജഡ്ജിയെ അറിയിച്ചു. 

Scroll to load tweet…

ഈ പാമ്പിന് അതിന്റെ വാല്‍ ഒരു തൂവാല പോലെ വിടര്‍ത്താന്‍ കഴിയും. അത് തലയാണെന്ന് തെറ്റിദ്ധിരിക്കാന്‍ എളുപ്പമാണ്. അതിനാല്‍ ഇരുതലയുള്ള പാമ്പാണ് ഇതെന്നാണ് നാട്ടകാര്‍ കരുതിയത്. ഇക്കാര്യം അവര്‍ പുറത്തു പറഞ്ഞപ്പോഴാണ് ജഡ്ജി വിവരമറിഞ്ഞത്. പാമ്പ് ഏതോ അപൂര്‍വ്വ ഇനത്തില്‍ പെട്ടതാണെന്ന് മനസ്സിലാക്കിയ ജഡ്ജി പാമ്പിനെ കോടതിയില്‍ ഹാജരാക്കാന്‍ പറയുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച കോടതിയില്‍ പാമ്പിനെ കൊണ്ടുവന്നത്. ബെഗുസാരായിയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി സതീഷ് ചന്ദ്ര ഝായുടെ കോടതിയിലാണ് കോടികള്‍ വിലമതിക്കുന്ന പാമ്പിനെ കണ്ടെയ്‌നറില്‍ കൊണ്ടുവന്നത്. പാമ്പിനെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ജഡ്ജ് നിര്‍ദ്ദേശിച്ചു. ജഡ്ജിയുടെ നിര്‍ദേശപ്രകാരം കോടതിയില്‍ ഹാജരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് പാമ്പിനെ കൊണ്ടുപോയി. 

പ്രാണികളെയും എലികളെയും മാത്രം വേട്ടയാടുന്ന പാമ്പ് ഉപദ്രവകാരി അല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാലും, ചൈനയെപ്പോലുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍ ഈ ഇനം വളരെയധികം വേട്ടയാടപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.