Asianet News MalayalamAsianet News Malayalam

യാത്രകഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഫോണില്‍ യൂബർ ഡ്രൈവറുടെ അശ്ലീല സന്ദേശം; സ്ക്രീന്‍ഷോട്ട് പുറത്ത് വിട്ട് ഡോക്ട‌ർ

യൂബർ ഇന്ത്യ ആദ്യം പ്രതികരണവുമായി രംഗത്തെത്തിയെങ്കിലും പിന്നീട് ഈ വിഷയത്തില്‍ കൂടുതല്‍ നടപടികളുമായി എത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. 

Uber driver s obscene message on the phone when the doctor got home after the trip bkg
Author
First Published Oct 21, 2023, 3:16 PM IST

യൂബർ ഡ്രൈവറുടെ ഭാഗത്ത് നിന്നും അശ്ലീല സന്ദേശങ്ങൾ ലഭിച്ചുവെന്ന ആരോപണവുമായി യുവതി രംഗത്ത്. ഹോമിയോപ്പതി ഡോക്ടറായ ഭൂമിക എന്ന യുവതിയാണ് ട്വിറ്ററില്‍ (X) തന്‍റെ ആരോപണവുമായി രംഗത്തെത്തിയത്. വിശ്വസിച്ച് യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു പ്ലാറ്റ്ഫോം ആയാണ് യൂബർ സർവീസിനെ കരുതിയിരുന്നതെന്നും എന്നാൽ തന്‍റെ വിശ്വാസം പാടെ തകർത്ത് കളഞ്ഞെന്നുമാണ് ഭൂമിക തന്‍റെ പോസ്റ്റിൽ കുറിച്ചത്.  ഗതാഗതത്തിനായി യൂബറിനെ ആശ്രയിക്കുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് തനിക്ക് അതീവ ഉത്കണ്ഠയുണ്ടെന്നും അവർ തന്‍റെ പോസ്റ്റിൽ എഴുതി. യൂബർ ഡ്രൈവറുമായുള്ള സംഭാഷണത്തിന്‍റെ സ്ക്രീൻ ഷോട്ടുകളും ഭൂമിക പോസ്റ്റിൽ പങ്കുവച്ചു. രാഹുലാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഡ്രൈവർ തന്നോടൊപ്പം യാത്ര ചെയ്തത് ഓർമ്മയുണ്ടോയെന്ന് ചോദിച്ച് കൊണ്ടാണ് ആദ്യ മെസ്സേജ് അയച്ചിരിക്കുന്നത്. എന്തിനാണ് തനിക്ക് മെസേജ് അയക്കുന്നതെന്ന് ചോദിച്ചപ്പോൾ യുവതിയുമായി സൗഹൃദത്തിലാകാൻ താല്പര്യമുണ്ട് എന്നാണ് ഇയാളുടെ മറുപടി. ഒപ്പം തന്‍റെ ചിത്രവും ഇയാൾ യുവതിക്ക് അയച്ചു കൊടുത്തു.

ഈ വിഷയത്തിൽ ഉടനടി അന്വേഷണം നടത്താനും ഡ്രൈവറെ തിരിച്ചറിഞ്ഞ്, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാനും ഭൂമിക തന്‍റെ പോസ്റ്റിൽ യുബറിനോട് ആവശ്യപ്പെട്ടു. പോസ്റ്റിന് മറുപടിയുമായി യൂബറും രംഗത്തെത്തി. 'ഹായ് ഭൂമിക, പ്രശ്‌നത്തെക്കുറിച്ച് കേട്ടതിൽ ഖേദിക്കുന്നു' എന്നാണ് യൂബർ ഇന്ത്യ പോസ്റ്റിനോട് പ്രതികരിച്ചത്. ഡയറക്ട് മെസേജ് വഴി നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ തന്നാൽ തുടർ നടപടികൾക്കായി കാര്യങ്ങൾ ഫോളോ അപ്പ് ചെയ്യാൻ സാധിക്കുമെന്നും അവർ പോസ്റ്റിൽ പറയുന്നു. എന്നാൽ. പിന്നീട് യൂബർ ഇന്ത്യ തന്നോട് ഡിഎംസിൽ പ്രതികരിച്ചില്ലെന്നും ഭൂമിക ആരോപിച്ചു.

'അര്‍ഹതപ്പെട്ട കൈകളില്‍'; ഇന്ത്യക്കാരിയായ പാവപ്പെട്ട, അമ്മയെ സഹായിച്ച വിദേശ യൂറ്റ്യൂബര്‍ക്ക് അഭിനന്ദന പ്രവാഹം!

അനധികൃത മൃഗക്കടത്ത്; സാഹസീകമായി രക്ഷപ്പെടുത്തിയത് പട്ടിയും പൂച്ചയും അടക്കം 400 -ല്‍ ഏറെ മൃഗങ്ങളെ !

സാമൂഹിക മാധ്യമങ്ങളില്‍ വലിയ ആശങ്കയാണ് ഇതുമായി ബന്ധപ്പെട്ട ഉയർന്നിരിക്കുന്നത്. “ഈ സാഹചര്യങ്ങൾ വളരെ ഭയാനകമാണ്. യൂബർ തിരുത്തൽ നടപടി സ്വീകരിച്ചാലും, ഡ്രൈവർക്ക് നിങ്ങളുടെ വിലാസം അറിയാം,” എന്നായിരുന്നു ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് ചൂണ്ടിക്കാട്ടിയത്. സമാനമായ മറ്റൊരു സംഭവത്തിൽ ഏതാനും ദിവസം മുൻപ് ഒരു കാബ് ഡ്രൈവർക്കെതിരെ ബംഗളൂരു പോലീസ്  കേസ് രജിസ്റ്റർ ചെയ്തിരുന്നു.  ക്യാമ്പ് ബുക്ക് ചെയ്ത യുവതിയുടെ നമ്പറിലേക്ക് ഡ്രൈവർ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചതിനെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

'പല നാള്‍ കള്ളന്‍, ഒരു നാള്‍... '; ഭക്ഷണം കഴിച്ച ശേഷം ഹൃദയാഘാതം അഭിനയിക്കും, 20-ാമത്തെ തവണ പെട്ടു!

Follow Us:
Download App:
  • android
  • ios