മസായി ഗോത്രങ്ങൾ ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ ഗോത്ര വിഭാഗങ്ങളിൽ ഒന്നാണ്. പ്രാകൃതമെന്ന് നമുക്ക് തോന്നാമെങ്കിലും അതുല്യവും അപൂർവവുമായ ആചാരങ്ങൾക്ക് പേരുകേട്ടവരാണ് ഈ ഗോത്ര വിഭാഗക്കാർ. 

ലോകം കൂടുതൽ സാങ്കേതിക വികാസങ്ങളിലേക്ക് നിരന്തരം നീങ്ങിക്കൊണ്ടിരിക്കുമ്പോഴും പ്രാചീനകാലം മുതൽ തുടർന്നുവരുന്ന തങ്ങളുടെ സംസ്കാരം പിന്തുടരുകയും ആ വേരുകളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന ചില സമൂഹങ്ങളുണ്ട്. ഗോത്രവാസികൾ എന്നറിയപ്പെടുന്ന ഇവർക്ക് അവരുടേതായ ആചാരങ്ങളുമുണ്ട്. അവരുടെ നിലനിൽപ്പ് തന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. കെനിയയിൽ നിന്നുള്ള മസായി ഗോത്രവർഗമാണ് അത്തരത്തിലുള്ള ഒരു ഗോത്രവിഭാഗം.

മസായി ഗോത്രങ്ങൾ ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ ഗോത്ര വിഭാഗങ്ങളിൽ ഒന്നാണ്. പ്രാകൃതമെന്ന് നമുക്ക് തോന്നാമെങ്കിലും അതുല്യവും അപൂർവവുമായ ആചാരങ്ങൾക്ക് പേരുകേട്ടവരാണ് ഈ ഗോത്ര വിഭാഗക്കാർ. ഇവർ തങ്ങളുടെ ഇടയിൽ നിന്നും മരിച്ച് പോകുന്ന ആളുകളുടെ മൃതദേഹം സംസ്കരിക്കുകയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പകരം അവ കുറ്റിക്കാടുകളിലും മറ്റും ഉപേക്ഷിക്കും. കൂടാതെ, പശുവിന്‍റെ രക്തം കുടിക്കുന്നതും ഈ ഗോത്രവർഗ്ഗക്കാർക്ക് ഇടയിലുള്ള ഒരു പതിവാണ്.

അഫ്ഗാനെ ക്യാമറാ നിരീക്ഷണത്തിലാക്കാന്‍ താലിബാന്‍; യുഎസും ചൈനയുമായി സഹകരിക്കും?

ആഘോഷവേളകളിലും ലഹരിയുടെ ഉപയോഗത്തിൽ നിന്നും മറ്റും മോചനം നേടുന്നതിനുമായിട്ട് ഇവര്‍ പശുവിന്‍റെ രക്തം കുടിക്കുന്നത്. എന്നാല്‍, ഇതിനായി പശുവിനെ കൊലപ്പെടുത്തില്ല. മറിച്ച് പശുവിന്‍റെ ശരീരത്തില്‍ ചെറിയ മുറിവുകൾ ഉണ്ടാക്കിയാണ് ഇവർ രക്തം ശേഖരിക്കുന്നത്. മനുഷ്യന്‍റെ മൃതദേഹങ്ങൾ കുഴിച്ചിട്ടാൽ അത് മണ്ണിന് ദോഷം ചെയ്യും ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ട് കുറ്റിക്കാടുകളിലും മറ്റും മൃതദേഹം വലിച്ചെറിയുന്നതാണ് ഇവരുടെ രീതി. മസായ് ഗോത്രങ്ങൾ സർക്കാർ നിയമങ്ങൾക്ക് അനുസരിച്ചല്ല ജീവിക്കുന്നത്. ഗോത്ര വിഭാഗത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് തലവന്‍. എല്ലാവരും അദ്ദേഹത്തിന്‍റെ തീരുമാനത്തെ പിന്തുടരുന്നു.

'പാക് സൈന്യം ആയുധം വച്ച് കൃഷിക്കിറങ്ങുമോ?'; ഇന്ത്യന്‍ അതിർത്തിയോട് ചേര്‍ന്ന മരുഭൂമിയില്‍ കൃഷി ഇറക്കാന്‍ പദ്ധതി

മസായി മാര, സെറെൻഗെറ്റി നാഷണൽ പാർക്ക് തുടങ്ങിയ ദേശീയ ഉദ്യാനങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന തടാകങ്ങൾക്ക് സമീപമാണ് മസായി ഗോത്രക്കാർ കൂടുതലായും കാണപ്പെടുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി, അവർ നാടോടി ജീവിതം നയിക്കുകയും യോദ്ധാക്കളോ ഇടയന്മാരോ ആയി സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഈ നാടോടി വിഭാഗത്തിന്‍റെ ജീവിതത്തിൽ മൃഗങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ നിലനിൽപ്പിനായി മാംസത്തെയും പാലിനെയും ആശ്രയിക്കുന്നു.]

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക