കാമുകിയെ കാണാനെത്തിയ രീതിയാണ് ഇയാളെ കുടുക്കിയത്. അത് എന്താണെന്നോ? ആളെ തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് ഇയാള്‍ കാമുകിയുടെ നാടായ മെഹ്മദ് പൂരിലെത്തിയത്.
പുതിയ ജോലി കിട്ടിയപ്പോള്‍, അവിടേക്ക് പോവും മുമ്പ് കാമുകിയെ ഒന്നു കാണണമെന്നേ ആ യുവാവ് ആഗ്രഹിച്ചുള്ളൂ. എന്നാല്‍, അതിനായി അയാള്‍ ചെയ്ത 'കടുംകൈ' കാര്യങ്ങള്‍ വഷളാക്കി. യുവാവ് പൊലീസ് പിടിയിലാവുകയും നാടാകെ അയാളുടെ വീഡിയോ പ്രചരിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ സിധൗലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സമീപഗ്രാമവാസിയായ 25-കാരന്‍ സെയ്ഫ് അലിയാണ് അറസ്റ്റിലായത്. കാമുകിയെ കാണാനെത്തിയ രീതിയാണ് ഇയാളെ കുടുക്കിയത്.
അത് എന്താണെന്നോ?
ആളെ തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് ഇയാള്‍ കാമുകിയുടെ നാടായ മെഹ്മദ് പൂരിലെത്തിയത്.
ചൊവ്വാഴ്ചയാണ് സെയ്ഫ് അലി തന്റെ കാമുകിയെ കാണാന്‍ ബുര്‍ഖ ധരിച്ച് മെഹ്മദ്പൂര്‍ ഗ്രാമത്തില്‍ എത്തിയത്. നാട്ടില്‍ പരിചയക്കാര്‍ ഏറെ ഉള്ളതിനാലാണ് താന്‍ ബുര്‍ഖ ധരിച്ചതെന്ന് പിന്നീട് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പുതിയ ജോലി സ്ഥലത്ത് പോവുന്നതിനു മുമ്പ്, കാമുകിയെ ഒന്നു കാണുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
പ്രശ്‌നങ്ങള്‍ തുടങ്ങിയത് ഇയാളുടെ നടത്തം കണ്ടാണ്. ബുര്‍ഖ ധരിച്ചു പോവുന്ന ആളുടെ നടത്തത്തില്‍ ഒരു പുരുഷ ചുവ നാട്ടുകാര്‍ ശ്രദ്ധിച്ചു. സംസാരിച്ചപ്പോള്‍ സംശയം കൂടി. പെരുമാറ്റത്തില്‍ മൊത്തം സംശയം വന്നപ്പോള്‍ അവര്‍ അയാളോട് ബുര്‍ഖ മാറ്റാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ അവര്‍ അയാളെ തടഞ്ഞു വയ്ക്കുകയും പരിശോധിക്കുകയും ചെയ്തു.
ബുര്‍ഗ നീക്കം ചെയ്തപ്പോള്‍ കാര്യം മനസ്സിലായി. ഇത് സ്ത്രീയല്ല, പുരുഷനാണ്.
ബുര്‍ഗയ്ക്കുള്ളില്‍ പുരുഷനാണെന്ന് മനസ്സിലായതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെ, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
പോലീസിന്റെ ചോദ്യം ചെയ്യലിലാണ് യുവാവ് തന്റെ പേര് സെയ്ഫ് അലി എന്നാണെന്നും തന്റെ കാമുകി താമസിക്കുന്നത് ഈ ഗ്രാമത്തില്‍ ആണെന്നും പറഞ്ഞത്. കാമുകിയെ കാണാനാണ് താന്‍ ഗ്രാമത്തില്‍ എത്തിയതെന്നും ഗ്രാമത്തില്‍ പരിചയക്കാരുള്ളതിനാല്‍ ആരും തിരിച്ചറിയാതിരിക്കാന്‍ ആണ് ബുര്‍ഖ ധരിച്ചത് എന്നും യുവാവ് പോലീസിനോട് പറഞ്ഞു. തനിക്ക് ജോലി കിട്ടിയ വിവരം കാമുകിയെ അറിയിച്ച് യാത്ര പറയുന്നതിനാണ് യുവാവ് ഗ്രാമത്തിലെത്തിയത്. പക്ഷേ സംഗതി പോലീസ് സ്റ്റേഷനില്‍ എത്തി.
ഏതായാലും യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. സമാധാന ലംഘനമാണ് ഇയാള്‍ക്കെതിരെ ചുമത്തിരിക്കുന്ന കുറ്റം എന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് (റൂറല്‍) സഞ്ജീവ് ബാജ്പേയ് പറഞ്ഞു.
യുവാവ് ഗ്രാമത്തിലെത്തിയതിന് പിന്നില്‍ മറ്റ് ദുരുദ്ദേശങ്ങള്‍ ഒന്നും ഇല്ലെന്നും കാമുകിയെ കാണുക മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. ആരും തന്നെ തിരിച്ചറിയാതിരിക്കാന്‍ ഉള്ള മാര്‍ഗ്ഗമായാണ് ഇയാള്‍ ബുര്‍ഖ ധരിച്ചതെന്നും പോലീസ് പറഞ്ഞു.
