പരാതിയുമായി എത്തിയപ്പോള്‍ യുപി പോലീസ് തങ്ങളെ സ്റ്റേഷനില്‍ നിന്ന് പുറത്താക്കി. എന്നാല്‍ സമൂഹ മാധ്യമത്തില്‍ കുറിപ്പെഴുതിയപ്പോള്‍ പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായിയെന്നും യുവാവ് കുറിപ്പെഴുതി. 


മൂഹ മാധ്യമങ്ങള്‍ക്ക് പലപ്പോഴും ഭരണകൂടത്തെ പോലും നിയന്ത്രിക്കാന്‍ കഴിയുന്നു. അതിനൊരു ഉദാഹണരമാണ് യുപിയില്‍ നിന്നുള്ള ഈ സംഭവം. അച്ഛനെ ഉപദ്രവിക്കുന്ന ബന്ധുവിനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത യുപി പോലീസിനെ കുറിച്ച് യുവാവ് സമൂഹ മാധ്യമ കുറിപ്പെഴുതിയതിന് പിന്നാലെ പോലീസ് കേസെടുക്കാന്‍ നിർബന്ധിതരായി. യുപിയിലെ വാരണാസിയിൽ താമസിക്കുന്ന തന്‍റെ പിതാവിനെ അക്രമിക്കുന്നയാള്‍ക്കെതിരെ സഹായം അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമത്തില്‍ യുവാവ് കുറിപ്പെഴുതിയതിന് പിന്നാലെയാണ് കേസെടുക്കാന്‍ യുപി പോലീസ് നിർബന്ധിതരായത്. തന്‍റെ അച്ഛന്‍റെ കട ജീവനക്കാരിലൊരാള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും കടയ്ക്ക് അയാള്‍ സ്വന്തമായി പൂട്ട് സ്ഥാപിക്കുകയാണെന്നും പരാതിപ്പെട്ട് ആദ്യം പോലീസിനെ സമീപിച്ചെങ്കിലും പോലീസ് തങ്ങളെ സ്റ്റേഷനില്‍ നിന്നും പുറത്താക്കുകയായിരുന്നെന്നും യുവാവ് സമൂഹ മാധ്യമത്തിലെഴുതി. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രശ്നപരിഹാരത്തിന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ സഹായം തേടിയത്

"വാരണാസിയിലെ ചേത്ഗഞ്ചിലെ 4/348 എ സരയ ഗോവർദ്ധനിൽ താമസിക്കുന്ന രാജേന്ദ്ര ജയ്സ്വാൾ (64) എന്ന മുതിർന്ന പൗരനെ ഒരു ജീവനക്കാരന്‍റെ നേതൃത്വത്തിലെത്തിയ ഗുണ്ടകൾ സി 30/35, എച്ച് -1, മാൽദഹിയ, വാരണാസിയിലെ മാൽദഹിയ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ കടയുടെ പൂട്ടുകൾ തകർത്ത് അനധികൃതമായി കയ്യേറി ഉപദ്രവിക്കപ്പെടുകയാണ്. " ജയ്സ്വാൾ എഫ്ഐആര്‍ പരാതി അത് പോലെ തന്‍റെ സമൂഹ മാധ്യമത്തില്‍ എഴുതി. സുരക്ഷ തേടി തങ്ങള്‍ നിരന്തരം പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്ത ഉത്തർപ്രദേശ് പോലീസ് തങ്ങളെ സ്റ്റേഷനില്‍ നിന്നും പുറത്താക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല ഹെല്‍പ്പ്ലൈന്‍ കോളുകള്‍ക്കും പോലീസ് മറുപടി തന്നില്ല. 

വിവാഹ സത്ക്കാരത്തിനിടെ മാംസാഹാരത്തിനായി തിക്കിത്തിരക്കി ജനം, ഈച്ച പോലുമില്ലാതെ സസ്യാഹാര സ്റ്റാൾ; വീഡിയോ വൈറൽ

Scroll to load tweet…

തിരക്കേറിയ നഗരത്തിലൂടെ നമ്പർ പ്ലേറ്റില്ലാതെ കാറോടിച്ച് യുവാവ്, പിന്നാലെ പാഞ്ഞ് പോലീസും; വീഡിയോ വൈറല്‍

താന്‍ അമേരിക്കയിലാണെന്നും തന്‍റെ പിതാവിനെ ഉപദ്രവിക്കുന്നയാള്‍ തങ്ങളുടെ ബന്ധുവാണെന്നും അയാളുടെ കൈവശം ആയുധമുണ്ടെന്നും ജയ്സ്വാള്‍ സമൂഹ മാധ്യമത്തിലെഴുതി. വളരെ കാലമായി തുടങ്ങിയ അക്രമമാണ്. അയാള്‍ നിരവധി തവണ പണം തട്ടാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയർത്തുന്നു. പോലീസിന്‍റെ സഹായവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അയാള്‍‌ ഉപദ്രവിക്കുന്നതിന്‍റെ വീഡിയോ, ഫോണ്‍ റെക്കോർഡുകള്‍ തന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ജയ്സ്വാളിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിനകം എട്ടര ലക്ഷത്തോളം പേരാണ് കുറിപ്പ് കണ്ടത്. ഇതിന് പിന്നാലെ വാരണാസി പോലീസ് കമ്മീഷണറേറ്റ് തന്നെ രംഗത്തെത്തി. ഡിസിപിയോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ നിർദ്ദേശിച്ചു. ഇതോടെ എഫ്ഐആര്‍ രേഖപ്പെടുത്തി കേസെടുക്കാന്‍ വാരണാസിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. തന്‍റെ സമൂഹ മാധ്യമ പരാതി ലക്ഷ്യം കണ്ടതോടെ യുപി പോലീസിനെ അതിന് നിര്‍ബന്ധിതരാക്കിയതിന് സമൂഹ മാധ്യമ ഉപയോക്താക്കളോട് അദ്ദേഹം നന്ദി പറഞ്ഞു. 

വിമാനത്തില്‍ നിന്നും പകര്‍ത്തിയ അഗ്നിപര്‍വ്വത സ്ഫോടന ദൃശ്യം കണ്ടത് 64 ലക്ഷം പേര്‍; കാണാം ആ വൈറല്‍ വീഡിയോ