വ്യായാമം ചെയ്ത് കഴിഞ്ഞാൽ വെറും വെള്ളത്തില്‍ ശരീരമൊന്ന് കഴുകാമെന്നതിന് അപ്പുറം മനുഷ്യന് കുളിക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം.
ദിവസവും കുറഞ്ഞത് ഒരു തവണയെങ്കിലും കുളിക്കണം എന്നുള്ളതാണല്ലോ വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള പൊതു ധാരണ. എന്നാൽ, അമേരിക്കയിൽ നിന്നുള്ള ഒരു ഡോക്ടർ ഈ പൊതു ധാരണയെ വെല്ലുവിളിക്കുകയാണ്. താൻ കുളിച്ചിട്ട് അഞ്ച് വർഷമായെന്നും യാതൊരു വിധത്തിലുള്ള ദുർഗന്ധമോ ശാരീരിക ബുദ്ധിമുട്ടുകളോ തനിക്ക് ഇല്ലെന്നുമാണ് ഈ ഡോക്ടറുടെ അവകാശവാദം. സിഎന്‍എന്‍ ചീഫ് മെഡിക്കൽ കറസ്പോണ്ടന്‍റ് ഡോ.സജ്ഞയ് ഗുപ്തയുമായി നടത്തിയ പോഡ്കാസ്റ്റിനിടെയാണ് ഡോ. ജെയിംസ് ഹാംബ്ലി തന്‍റെ കുളി പരീക്ഷണത്തെ കുറിച്ച് സംസാരിച്ചത്.
പ്രിവന്‍റീവ് മെഡിസിൻ ഡോക്ടറായ ജെയിംസ് ഹാംബ്ലിനാണ് കഴിഞ്ഞ അഞ്ച് വർഷമായി താൻ കുളിച്ചിട്ടില്ലെന്നും എന്നാൽ തന്‍റെ ശരീരത്തിന് യാതൊരുവിധ ദുർഗന്ധവുമെന്നും ഉള്ള അവകാശവാദവുമായി വാർത്തകളിൽ ഇടംപിടിക്കുന്നത്. കൂടാതെ ഷാംപൂവും സോപ്പും പോലുള്ള ശുചിത്വ ഉൽപ്പന്നങ്ങൾ ഉപയോഗശൂന്യമാണെന്നും അദ്ദേഹം അകാശപ്പെടുന്നു. മാത്രമല്ല, അവയെല്ലാം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.
പൊതുജനാരോഗ്യ വിദഗ്ധനും എഴുത്തുകാരനുമായ ഡോക്ടർ, ദിവസവും കുളിക്കേണ്ടതുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പരീക്ഷണം സ്വയം നടത്താൻ തീരുമാനിച്ചത്. അതിന്‍റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഇദ്ദേഹം കുളിച്ചിട്ടില്ല. ശുചിത്വ ശീലങ്ങൾ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണോ അതോ കേവലം വ്യക്തിപരമായ മുൻഗണനയാണോ എന്ന് മനസിലാക്കുകയായിരുന്നു ഇദ്ദേഹത്തിന്‍റെ ലക്ഷ്യം.
Watch Video: ലോകം കീഴടക്കിയ സെൽഫി; പിന്നിൽ പൂകതുപ്പുന്ന അഗ്നിപർവ്വതം മുന്നിൽ ചിരിച്ച് കൊണ്ടൊരു യുവാവ്; വീഡിയോ വൈറൽ
ചർമ്മത്തിന്‍റെ ആരോഗ്യത്തിൽ നിർണായകമായ പങ്കുവഹിക്കുന്ന നിരവധി ബാക്ടീരിയകളാൽ സമ്പുഷ്ടമാണ് നമ്മുടെ ചർമ്മം എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. സോപ്പ്, ഷാംപൂ പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം ഈ ബാക്ടീരിയകൾ നശിപ്പിക്കപ്പെടും. ഇത് പുൽത്തകടിയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സോപ്പുകളും ഷാപൂകളും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ചർമ്മത്തിൽ സ്വാഭാവികമായി സ്രവിക്കുന്ന എണ്ണകളും രാസവസ്തുക്കളും നീക്കം ചെയ്യുമെന്നും അത് ചർമ്മം വരണ്ടതാക്കി മാറ്റുമെന്നും ഡോക്ടർ ഹാംബ്ലിൻ വിശദീകരിക്കുന്നു.
കുളിക്കാതിരുന്നാൽ ശരീരത്തിൽ നിന്ന് ദുർഗന്ധം ഉണ്ടാകുമോയെന്നാണ് എല്ലാവരുടെയും ആശങ്കയെന്നും എന്നാൽ, അത് വെറും തോന്നൽ മാത്രമാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അതേസമയം വ്യായാമം ചെയ്തു കഴിഞ്ഞാൽ ശരീരം വെറും വെള്ളത്തിൽ കഴുകി വിയർപ്പ് കളയുന്നതില്‍ കുഴപ്പമില്ലെന്നും ഇദ്ദേഹം പറയുന്നു. ദിവസവും കുളിക്കുന്നത് അവസാനിപ്പിക്കണമെന്ന് താൻ വാദിക്കുന്നില്ല എന്നാൽ ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ടന്നും ഹാംബ്ലിൻ കൂട്ടിചേർക്കുന്നു.
Watch Video: 'വ്യാജ' ഭര്‍ത്താവ് റിയല്‍ എസ്റ്റേറ്റിലെ 'പുലി' എന്ന് ഭാര്യ; വിശ്വസിച്ച ബന്ധുക്കളില്‍ നിന്നും തട്ടിയത് 14 കോടി
