'പ്രീയപ്പെട്ട ഇന്ത്യക്കാരെ ഈ വാക്കിന്‍റെ അര്‍ത്ഥം പറഞ്ഞ് തരാമോ?' 50 വര്‍ഷം മുമ്പ് അധ്യാപകന്‍ സമ്മാനിച്ച പുസ്തകത്തിലെ വാക്കിന്‍റെ അർത്ഥം ചോദിച്ച് യുഎസുകാരന്‍ എക്സില്‍ എഴുതിയ കുറിപ്പ് വൈറല്‍.   


യുഎസ് പൌരനായ മാര്‍ട്ടിന്‍, ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യദിനത്തിന് തന്‍റെ ട്വിറ്റർ അക്കൌണ്ടിലൂടെ ഇന്ത്യക്കാരോട് തന്‍റെ ഒരു സംശയം ചോദിച്ച് കുറിപ്പെഴുതിയപ്പോള്‍ കണ്ടത് 13 ലക്ഷം പേര്‍. 50 വര്‍ഷം മുമ്പ് തന്‍റെ ഗണിത ശാസ്ത്ര പ്രൊഫസർ സമ്മാനിച്ച ഒരു ഗണിത ശാസ്ത്ര പാഠപുസ്തകത്തിന്‍റെ ആദ്യ പേജിലെഴുതിയ ഒരു തമിഴ് വാക്കിന്‍റെ അര്‍ത്ഥമായിരുന്നു അദ്ദേഹം ചോദിച്ചത്. ഓഗസ്റ്റ് 15 ന് അദ്ദേഹം തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ഇങ്ങനെ എഴുതി, ' ഇന്ത്യയില്‍ നിന്നുള്ള പ്രിയപ്പെട്ട നല്ല ജനങ്ങളേ! ആർക്കെങ്കിലും ഈ എഴുത്ത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുമോ? ഈ പുസ്തകം കോളേജിലെ എന്‍റെ ഇന്ത്യൻ ഗണിത ഉപദേഷ്ടാവ് / പ്രൊഫസറിന്‍റെതാണ്, ഒരു വർഷം മുഴുവൻ അദ്ദേഹത്തോടൊപ്പം പഠിക്കാൻ അദ്ദേഹം എനിക്ക് അവസരം നൽകി. ഞാൻ ബിരുദം നേടിയപ്പോൾ, അദ്ദേഹം എനിക്ക് ഇത് സമ്മാനമായി നൽകി.' കുറിപ്പിനൊപ്പം ഒപ്പം മാര്‍ട്ടിന്‍ 'പ്രിന്‍സിപ്പിള്‍സ് ഓഫ് മാത്തമറ്റിക്സ് അനാലിസിസ്' എന്ന പുസ്തകത്തിന്‍റെ ആദ്യ പേജിന്‍റെ ഒരു ചിത്രവും പങ്കുവച്ചു. 

വളരെ പെട്ടെന്ന് തന്നെ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. കുറിപ്പ് കണ്ട മിക്കയാളുകളും ആ വാക്കിന്‍റെ അര്‍ത്ഥമെഴുതാനെത്തി. ഒരു കാഴ്ചക്കാരന്‍ എഴുതിയത് “ഇതിൽ ശ്രീരാമജയം എന്ന് പറയുന്നു. ഭഗവാൻ രാമൻ, വിജയം നേടിയത് പോലെ, ഏതൊരു നല്ല ശ്രമവും ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾ അത് എഴുതുന്നു. ഞങ്ങളുടെ പരിശ്രമങ്ങളിൽ വിജയിക്കാൻ ഞങ്ങളെ സഹായിക്കാൻ അവനോട് പ്രാർത്ഥിക്കുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത് ഇങ്ങനെയായിരുന്നു, 'ആ ഭാഷ തമിഴാണ്. ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജം ജീവിച്ച ഇന്ത്യയിലെ അതേ സംസ്ഥാനമാണിത്. " മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ച് കൂടി വിശദീകരിച്ചു, 'ഏതെങ്കിലും വിദ്യാഭ്യാസ പാഠം ആരംഭിക്കുന്നതിന് മുമ്പ് ദൈവത്തെ സ്തുതിക്കുന്ന ഇത്തരത്തിലുള്ള വാക്കുകള്‍ എഴുതുന്നത് സാധാരണമാണ് (കുറഞ്ഞത് എന്‍റെ മാതാപിതാക്കളിൽ നിന്ന് ഞാൻ അത് പഠിച്ചത് അങ്ങനെയാണ്)' എന്നായിരുന്നു. 

അടൽ സേതുവിൽ നിന്നും കടലിലേക്ക് ചാടി യുവതി, മുടിയിൽ പിടിച്ച് സാഹസികമായി രക്ഷപ്പെടുത്തി കാർ ഡ്രൈവർ; വീഡിയോ വൈറൽ

Scroll to load tweet…

റോഡിലെ കുഴിയിൽ കാലുടക്കി, നോക്കിയപ്പോൾ തുരങ്കം പിന്നെ കണ്ടത് സിനഗോഗ്; എല്ലാം ന്യൂയോർക്ക് നഗരത്തിന് താഴെ
“മതവിശ്വാസമുള്ള ആളുകൾ ശ്രീരാമജയം അല്ലെങ്കിൽ അത്തരത്തിലുള്ള വാക്കുകള്‍ എഴുതുന്നു, അവർ ആരംഭിക്കാൻ പോകുന്ന പ്രവർത്തനത്തിൽ വിജയിക്കാൻ ശക്തിയും പോസിറ്റീവും നൽകുന്നതിന് ദൈവത്തിൽ നിന്ന് അനുഗ്രഹം തേടാനാണ്. പ്രാർത്ഥനയുടെയോ വിശ്വാസത്തിന്‍റെയോ ഭാഗമായി ഇതിനെ കാണാൻ കഴിയും. ഓരോരുത്തർക്കും അവരവരുടെ സ്വന്തം ദൈവങ്ങള്‍. ” മറ്റൊരു കാഴ്ചക്കാരന്‍ ഇന്ത്യയിലെ ഹിന്ദു സംസ്കാരത്തെ കുറിച്ച് വിശദീകരിച്ച് തന്നെ എഴുതി. “വിഘ്നങ്ങള്‍ നീക്കുന്ന ഗണപതിയുടെ അനുഗ്രഹം അഭ്യർത്ഥിക്കാൻ ഏത് പേജിലും ഇത് ആദ്യ കുറിപ്പായി എഴുതിയിരിക്കുന്നു. കൈകൊണ്ട് എഴുതുമ്പോൾ, അക്ഷരമാല ആനയുടെ മുഖമുള്ള ദൈവത്തിന്‍റെ മുഖത്തിന്‍റെ ഒരു വശം വരച്ച്‍ വച്ചത് പോലെ പോലെ തോന്നാം. 50 വർഷങ്ങൾക്ക് മുമ്പ് നിങ്ങളുടെ അധ്യാപകന്‍ നൽകിയ ടെക്സ്റ്റ് ബുക്കിന്‍റെ ഒരു പകർപ്പ് നിങ്ങൾ കൈവശം വച്ചിരുന്നു എന്ന വസ്തുത ഞാൻ ഏറെ ഇഷ്‌ടപ്പെടുന്നു." മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

പണപ്പെരുപ്പം റിയല്‍ എസ്റ്റേറ്റിലല്ല വിദ്യാഭ്യാസ രംഗത്ത്; കിന്‍റർഗാർട്ടൻ ഫീസ് 3.7 ലക്ഷമായി ഉയർന്നെന്ന കുറിപ്പ്