കൌമാരക്കാരനായ കാമുകനെ തേടിയാണ് 33 കാരിയായ യുഎസ് യുവതി പാകിസ്ഥാനിലെത്തിയത്. പക്ഷേ, കാമുകനെയും കൊണ്ട് അച്ഛനമ്മമാര്‍ ഒളിവില്‍ പോയി.  


ൺലൈൻ വഴി പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ അമേരിക്കയിൽ നിന്നും പാകിസ്ഥാനിൽ എത്തിയ യുവതി കാമുകനും കുടുംബവും ഒളിച്ചോടിയതിനെത്തുടർന്ന് സർക്കാരിനോട് പണം ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ നിന്നുള്ള 33 -കാരിയായ യുവതി ഓൺലൈനിൽ കണ്ടുമുട്ടിയ കൗമാരക്കാരനായ കാമുകനെ കാണാനും വിവാഹം കഴിക്കാനുമാണ് പാക്കിസ്ഥാനിലെ കറാച്ചിയിലെത്തിയത്. എന്നാൽ യുവാവിന്‍റെ മാതാപിതാക്കൾ ഈ ബന്ധം നിരസിക്കുകയും കുടുംബത്തോടെ നാടുവിടുകയും ചെയ്തതോടെ പാക്ക് സർക്കാരിനോട് പണം ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി. ഒരു ലക്ഷം ഡോളറാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒനിജ ആൻഡ്രൂ റോബിൻസൺ എന്ന യുവതിയാണ് തന്‍റെ 19 -കാരനായ കാമുകൻ നിദാൽ അഹമ്മദ് മേമനെ തേടി കറാച്ചിയിൽ എത്തിയതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മേമന്‍റെ മാതാപിതാക്കൾ ഈ ബന്ധത്തെ എതിർക്കുകയും യുവതിയിൽ നിന്നും രക്ഷപ്പെടാൻ കുടുംബത്തോടെ വീട്ടിൽ നിന്നും മാറി താമസിക്കുകയും ചെയ്തു.

Read More: ലിപ് സ്റ്റഡ് വാങ്ങാൻ 680 രൂപ വേണം, അമ്മയുടെ 1.16 കോടി രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റ് പണം കണ്ടെത്തി മകൾ

Scroll to load tweet…

Watch Video: പൊടിപാറിയ പോരാട്ടം; കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍; പിന്നാലെ പോലീസ് കേസ്

കാമുകന്‍റെ കുടുംബം നാടുവിട്ടതോടെ യുവതി തുടർച്ചയായി പത്രസമ്മേളനങ്ങൾ വിളിച്ച് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. അത്തരമൊരു പത്രസമ്മേളനത്തിലാണ് ഇവർ സർക്കാരിനോട് ഒരു ലക്ഷം ഡോളർ ആവശ്യപ്പെട്ടത്. ഒപ്പം താൻ പാക്കിസ്ഥാനെ പുനർനിർമ്മിക്കാൻ പോവുകയാണ് എന്ന വിചിത്രമായ പ്രസ്താവനയും നടത്തി. പാക്കിസ്ഥാനിലെ റോഡുകളും മറ്റ് ഗതാഗത സൗകര്യങ്ങളും നവീകരിക്കേണ്ടതുണ്ടെന്നും തനിക്ക് ഇവയൊന്നും ഇഷ്ടമായില്ലെന്നും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. നവീകരണ പ്രവർത്തികൾക്കായാണ് താൻ പണം ആവശ്യപ്പെടുന്നതെന്നും ഇവർ വെളിപ്പെടുത്തി. ഇവർ പത്രസമ്മേളനം നടത്തുന്നതിന്‍റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

അമേരിക്കയിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് യുവതിക്ക് വാഗ്ദാനം ചെയ്തെന്നും എന്നാല്‍ അവർ അത് നിരസിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇതിനിടയിൽ ഒനിജ ആൻഡ്രൂ റോബിൻസന്‍റെ മകൻ എന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്തെത്തിയ ജെറമിയ റോബിൻസൺ തന്‍റെ അമ്മയ്ക്ക് ബൈപോളാർ ഡിസോഡർ രോഗമാണെന്നും അവരെ എത്രയും വേഗം തിരികെ വീട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഒനിജ അമേരിക്കയിലേക്ക് തിരികെ മടങ്ങിയോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. വിഷയത്തിൽ പാക് അധികൃതർ ഇതുവരെയും പരസ്യമായി പ്രതികരിച്ചിട്ടില്ല. 

Read More: അമേരിക്കയിൽ 96 മുറികളുള്ള മോട്ടൽ വെറും 875 രൂപയ്ക്ക് വില്പനയ്ക്ക്! പക്ഷേ, ഒരു നിബന്ധനയുണ്ട്