കുടിച്ച ശേഷം നമ്മള്‍ വലിച്ചെറിയുന്ന എനര്‍ജി ഡ്രിങ്കുകളുടെ കാനുകള്‍ മറ്റ് ജീവജാലങ്ങള്‍ക്ക് എത്രമാത്രം അപകടകരമാണെന്ന്  ഈ രക്ഷപ്പെടുത്തല്‍ കാണിച്ച് തരുന്നു. 


പയോ​ഗിച്ച കുപ്പികളും ക്യാനുകളും അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി സംസ്കരിക്കണമെന്ന നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് ഒരു സ്നേക് റെസ്ക്യൂ ടിം അം​ഗം. ഒരു എനർജി ഡ്രിങ്ക് ക്യാനിൽ കുടുങ്ങിപ്പോയ വിഷപ്പാമ്പിനെ അതിസാഹസികമായി രക്ഷപെടുത്തിയ വിവരം പങ്കുവെച്ചുകൊണ്ടാണ് ഇവർ ഇത്തരത്തിലൊരു നിർദ്ദേശം മുൻമ്പോട്ട് വെച്ചത്. ഓസ്‌ട്രേലിയൻ പാമ്പ് പിടുത്തക്കാരിയായ ഒലിവിയ ഡൈക്‌സ്‌ട്ര ആണ് ഈ നിർണായക സന്ദേശം പങ്കുവെച്ചത്. 

ഓരോ വർഷവും, ഉപേക്ഷിച്ച ക്യാനുകളിൽ കുടുങ്ങിക്കിടക്കുന്ന പാമ്പുകളെ രക്ഷപെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി ഫോൺ സന്ദേശങ്ങളാണ് തന്നെ തേടിയെത്തുന്നതെന്നും ഒലിവിയ ഡൈക്‌സ്‌ട്ര പറഞ്ഞു. പാമ്പുകൾ കെണിയിലാകാനുള്ള സാധ്യത കുറയ്ക്കാൻ പൊതുജനങ്ങൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും അവര്‍ കൂട്ടിച്ചേർത്തു. കുപ്പികളും മറ്റും തുറന്നു കിടക്കുമ്പോൾ അതിനുള്ളിലേക്ക് പാമ്പുകൾ ഇഴഞ്ഞ് കയറിയാണ് അപടകടങ്ങൾ ഉണ്ടാകുന്നത്. മാലിന്യ നിർമ്മാർജനത്തിൽ മുൻകൈയെടുക്കുന്ന നടപടികൾക്ക് പ്രാധാന്യം കൊടുക്കണമെന്നും അവർ പറഞ്ഞു.

'പഠിക്കണം കുറ്റവാളികളായാലും'; പ്രായപൂർത്തിയായ തടവുകാർക്കായി ഹോങ്കോംഗിൽ ആദ്യത്തെ മുഴുവൻ സമയ കോളേജ് !

ആസക്തി അടക്കാനാകാതെ വീടിന്‍റെ ഭിത്തി തുരന്ന് ആര്‍ത്തിയോടെ തിന്നു; ഒടുവില്‍ ലഭിച്ചത് കാന്‍സര്‍ !

ക്യാനിനുള്ളിൽ കുടുങ്ങിപ്പോയ പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്‍റെ ചിത്രങ്ങളും തന്‍റെ സോഷ്യൽ മീഡിയ പേജിൽ ഇവർ പങ്ക് വെച്ചിരുന്നു. ക്യാനിന്‍റെ മുകൾഭാ​ഗം മുറിച്ച് നീക്കിയാണ് പാമ്പിനെ ക്യാനിനുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. പാമ്പുകൾ ഇത്തരത്തിൽ കുപ്പികളിലും ക്യാനുകളിലും കുടുങ്ങിപ്പോകുന്ന സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഓസ്ട്രേലിയയിൽ ആണ്. ഇവ ക്യാനുകളിലേക്ക് ആകർഷിക്കപ്പെടാൻ ചില കാരണങ്ങളുണ്ട്. ക്യാനിലുള്ള ഭക്ഷണപാനീയങ്ങളുടെ മണം അവയെ ആകർഷിക്കുന്നതാണ് ഒരു കാരണം. മറ്റൊന്ന് സുരക്ഷിതമായ ഇടമായി കരുതി അഭയം തേടുന്നാതാണ്. പാമ്പിന്‍റെ തല ഒരു ക്യാനിൽ കുടുങ്ങിയാൽ, അത് പുറത്തെടുക്കുക വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ക്ഷീണമോ നിർജ്ജലീകരണമോ മൂലം മരിക്കുന്നത് വരെ പാമ്പ് മണിക്കൂറുകളോ ചിലപ്പോള്‍ ദിവസങ്ങളോ തലയിൽ കുടങ്ങിയ അപകടവുമായി പോരാടിയേക്കാമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

13 എന്ന അശുഭ സംഖ്യ; ലോകമെങ്ങും വ്യാപകമായ ഈ അന്ധവിശ്വാസത്തിന്‍റെ പിന്നിലെന്ത് ?