Asianet News MalayalamAsianet News Malayalam

'അവള്‍ ദശലക്ഷത്തിൽ ഒരാളെ'ന്ന് കമന്‍റ്; പ്രപ്പോസ് ചെയ്ത യുവാവിനെ ഞെട്ടിച്ച യുവതിയെ കുറിച്ച് സോഷ്യല്‍ മീഡിയ!

ടെയ്ലര്‍ തന്‍റെ വിഖ്യാതമായ ഷാംപെയ്ന്‍ പ്രോബ്ലംസ് എന്ന പാട്ട് പാടിക്കൊണ്ടിരിക്കെ തന്‍റെ സുഹൃത്തിനോട് വീഡിയോ ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ട ശേഷം പെണ്‍സുഹൃത്തിനെ പ്രപ്പോസ് ചെയ്യാനായി മുട്ടുകുത്തിയിരുന്നു. 

Video of young man proposing during Taylor Swift's concert goes viral
Author
First Published Mar 7, 2024, 12:54 PM IST


ഷ്ടാനിഷ്ടങ്ങള്‍ തുറന്ന് പറയുന്ന ജീവിതത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമാക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. തന്‍റെ ജീവിതത്തിലെ അത്തരമൊരു നിമിഷത്തിനായി യുവാവ് തെരഞ്ഞെടുത്തത് ലോക പ്രശസ്ത ഗായികയും സംഗീത പരിപാടി. പക്ഷേ. പരിപാടിക്കിടെ യുവാവ് തന്‍റെ കാമുകിയെ പ്രപ്പോസ് ചെയ്തപ്പോള്‍ യുവാവിനെയും കാഴ്ചക്കാരെയും ഞെട്ടിച്ചത് യുവതിയുടെ പ്രകടനമായിരുന്നു. 

ടെയ്ലര്‍ സ്വിഫ്റ്റ് തന്‍റെ സംഗീതപരിപാടിയുമായി ലോകയാത്രയിലാണ്. സിംഗപ്പൂരില്‍ ടെയ്ലറിന് 6 പരിപാടികളാണ് ഉള്ളത്. ഇതിനായി വലിയ ഫണ്ടിംഗ് തന്നെയുണ്ട്. സിംഗപ്പൂരിലെ പരിപാടി കാരണം അവര്‍ ഇന്ത്യയിലേക്കുള്ള വരവ് തന്നെ റദ്ദാക്കി. അങ്ങനെ ലോകമെങ്ങും ഇറാസ് ടൂർ പരിപാടിക്കായി പാടി നടക്കുകയാണ് ടെയ്ലര്‍ സ്വിഫ്റ്റ്. ലോകസംഗീതജ്ഞയുടെ പരിപാടി അവിസ്മരണിയമാക്കാന്‍ സിംഗപ്പൂരിലെ ഒരു യുവാവ് തീരുമാനിച്ചു. സുഹൃത്തിനും പെണ്‍സുഹൃത്തിനുമൊപ്പം പരിപാടിക്കെത്തയി യുവാവ്.  ടെയ്ലര്‍ തന്‍റെ വിഖ്യാതമായ ഷാംപെയ്ന്‍ പ്രോബ്ലംസ് എന്ന പാട്ട് പാടിക്കൊണ്ടിരിക്കെ തന്‍റെ സുഹൃത്തിനോട് വീഡിയോ ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ട ശേഷം പെണ്‍സുഹൃത്തിനെ പ്രപ്പോസ് ചെയ്യാനായി മുട്ടുകുത്തിയിരുന്നു. പിന്നാലെ യുവാവ് തന്‍റെ കൈയിലുണ്ടായിരുന്ന മോതിരം എടുത്ത് യുവതിക്ക് നേരെ നീട്ടി പ്രപ്പോസ് ചെയ്യുന്നു. 

പേരും ഇഷ്ടങ്ങളും സുഹൃത്തുക്കള്‍ പോലും സമാനം; വിമാനത്തില്‍ വച്ച് സ്വന്തം 'കുമ്പിടിയെ' കണ്ടെത്തി യാത്രക്കാരന്‍ !

'എനിക്ക് കല്യാണം കഴിക്കണം' അച്ഛനോട് കരഞ്ഞ് പറയുന്ന കൊച്ച്; 'ക്യൂട്ട് മോളൂ'സെന്ന് സോഷ്യല്‍ മീഡിയ !

യുവാവിനെ ഞെട്ടിച്ച് കൊണ്ട് യുവതി തന്‍റെ പേഴ്സില്‍ സൂക്ഷിച്ചിരുന്ന മോതിരം എടുത്ത് യുവാവിന് നേരെ നീട്ടുന്നു. യുവാവ് പ്രപ്പോസ് ചെയ്യുമെന്ന് യുവതിക്ക് ഒരു ധാരണയുമില്ലായിരുന്നു. എന്നാല്‍ എന്നെങ്കിലും പ്രോപ്പസലിന് സാധ്യതയുണ്ടെങ്കില്‍ ചെയ്യാനായി അവള്‍ ഒരു മോതിരം തന്‍റെ പേഴ്സില്‍ സൂക്ഷിച്ചു. വീഡിയോ വളരെ വേഗം വൈറലായി. നിരവധി പേര്‍ ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നു.  ഇതുപോലൊരു കൂട്ടുകാരി ദശലക്ഷത്തിലൊന്ന് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. അവളുടെ കരുതല്‍ ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുതെന്ന് മറ്റൊരാള്‍ യുവാവിനെ ഉപദേശിച്ചു.  "ചേട്ടാ, ഞാൻ ഒരുപാട് പ്രൊപ്പോസൽ ലവ് സ്റ്റോറികൾ കണ്ടിട്ടുണ്ട്, പക്ഷേ ഇത് ആദ്യത്തെ ഷാംപെയ്ൻ പ്രോബ്ലംസ് പ്രൊപ്പോസൽ' ആണ്!!!"  മറ്റൊരു കാഴ്ചക്കാരനെഴുതി. ഇന്‍സ്റ്റാഗ്രാമിലും എക്സിലും ഈ പ്രപ്പോസല്‍ വീഡിയോ ഇന്ന് ട്രന്‍ഡിംഗാണ്. 

അമ്മമനസ്...; അമ്മ മരിച്ച ആനക്കുട്ടിയെ സ്വന്തം കൂട്ടത്തോടൊപ്പം ചേർക്കുന്ന മറ്റൊരു ആനയുടെ വൈകാരികമായ കാഴ്ച !
 

Follow Us:
Download App:
  • android
  • ios