ഉത്തരേന്ത്യയിൽ വൈറലായ ഒരു അസാധാരണ പ്രണയകഥയാണിത്. 18 വയസ്സുകാരിയായ യുവതി തൻ്റെ 55 വയസ്സുള്ള സഹോദരീ ഭർത്താവിനെ വിവാഹം കഴിച്ചു. സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുമ്പോഴും, കുട്ടിക്കാലം മുതലുള്ള അടുപ്പമാണ് വിവാഹത്തിൽ കലാശിച്ചത്. 

ത്തരേന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ അവരുടെ അസാധാരണമായ പ്രമയ കഥ വൈറലാവുകയാണ്. തന്‍റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ച 18 -കാരിയുടെ പ്രണയ കഥ. അതെ, പ്രണയത്തിന് മുന്നില്‍ ഒന്നും ഒരു തടസമല്ല, പ്രായം പോലും. രൂക്ഷമായ വിമ‍ർശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നതെങ്കിലും ആ 18 -കാരി തന്‍റെ പ്രണയത്തെ ന്യായീകരിക്കുന്നു. തന്‍റെ 55 വയസ്സുള്ള ഭർത്താവ് വൃദ്ധനല്ലെന്നും മിടുക്കനാണെന്നും അവൾ തങ്ങളെ കാണാനെത്തുന്ന മാധ്യമങ്ങളോട് പറയുന്നു.

കുട്ടിക്കാലം മുതലുള്ള അടുപ്പം

കുട്ടിക്കാലം മുതൽ മൂത്ത ചേച്ചിയുടെ ഭര്‍ത്താവ്, ജീജ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായിരുന്നെന്നാണ് സാലി അവകാശപ്പെടുന്നു. 18 വയസ് പൂര്‍ത്തിയായപ്പോൾ താന്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ജീജ സാലി പ്രണയ കഥ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോകൾ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോകളില്‍ അവർ ആത്മവിശ്വാസത്തോടെ പറയുന്നു, "എന്‍റെ കണ്ണിൽ, എന്‍റെ ഭര്‍ത്താവിന് പ്രായമായിട്ടില്ല - അദ്ദേഹം മിടുക്കനാണ്." വീഡിയോയിൽ, തന്‍റെ സഹോദരി കുറച്ചു കാലമായി സുഖമില്ലാതെ കിടക്കുകയായിരുന്നുവെന്നും, അതിനാൽ പാചകം ചെയ്യാനും സഹായിക്കാനും അവൾ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും യുവതി വിശദീകരിക്കുന്നു. ക്രമേണ, തങ്ങളുടെ കൂടിക്കാഴ്ച പ്രണയമായി വളർന്നു. പിന്നാലെ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും സാലി കൂട്ടിച്ചേര്‍ക്കുന്നു. എന്‍റെ കാഴ്ചപ്പാടിൽ അദ്ദേഹം വൃദ്ധനല്ലെന്നും വെളുത്തത് അദ്ദേഹത്തിന്‍റെ മുടി മാത്രമാണെന്നും ടൈ അടിച്ച് പല്ലുകൾക്ക് തിളക്കം കൂട്ടിയാൾ അദ്ദേഹം വളരെ സുന്ദരനാകുമെന്നും അവൾ വളരെ ആവേശത്തോടെ പറയുന്നു.

View post on Instagram

രൂക്ഷ പ്രതികരണം

വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി സമൂഹ മാധ്യമ ഉപയോക്താക്കളും രംഗത്തെത്തി. സംസാരി രീതി കൊണ്ട് ഇരുവരും ഉത്തർപ്രദേശുകാരാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ വിലയിരുത്തുന്നു. യുവതിയെ ആവേശത്തോടെയുള്ള സംസാരത്തെ ചില‍ർ വിമർശിച്ചപ്പോൾ. സഹോദരിയുടെ ഭര്‍ത്താവ് ആ 'വായാടിത്തത്തില്‍' വീണതാകാമെന്ന് മറ്റ് ചിലരെഴുതി. ചിലര്‍ പ്രണയം അന്ധമാണെന്ന് കുറിച്ചപ്പോൾ മറ്റ് ചിലര്‍ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചു.