മലേഷ്യയിൽ വച്ച് പരമ്പരാഗത സാരിയുടുത്ത ചൈനീസ് സുന്ദരികളെ കണ്ട ഇന്ത്യന്‍ വ്ലോഗര്‍ അമ്പരന്നു. 'ഇത് നമ്മുടെ സാരിയല്ലേ?'

നാടുകാണാനിറങ്ങിയ ഒരു ഇന്ത്യന്‍ വശംജന്‍ മലേഷ്യയില്‍ എത്തിയപ്പോൾ കണ്ടത്. പരമ്പരാഗത ഇന്ത്യന്‍ സാരി ഉടുത്ത് ചെത്തി നടക്കുന്ന രണ്ട് ചൈനീസ് സുന്ദരികളെ. മലേഷ്യയിലെ ബട്ടു ഗുഹകൾ സന്ദർശിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സഞ്ചാരി, സാരിയുടുത്ത ചൈനീസ് യുവതികളെ കണ്ടത്. പിന്നാലെ എന്താണ് ഈ സാരിയുടുപ്പിന്‍റെ കാര്യമെന്ന് തിരക്കിയ അയാൾ. അവരോടൊപ്പം ചിത്രങ്ങളെടുക്കുകയും തന്‍റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ വ്ലോഗര്‍ക്ക് ഉണ്ടായ അതേ സന്ദേഹമായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾക്കും.

'ചൈനീസ് ആളുകൾ സാരി ധരിക്കുന്നു' എന്ന് പറഞ്ഞു കൊണ്ടാണ് ഇന്ത്യന്‍ വ്ലാഗറുടെ വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് ഇയാൾ ചൈനീസ് യുവതികളെ അഭിനന്ദിക്കുകയും സുന്ദരമായിട്ടുണ്ടെന്ന് പറയുന്നതും വീഡിയോയില്‍ കേൾക്കാം. യുവാവിന്‍റെ അഭിനന്ദനത്തിന് മറുപടിയായി യുവതികൾ ചിരിക്കുന്നു. ഒരു യുവതി പച്ച സാരിയിലു മറ്റേയാൾ ചുവപ്പ് കലര്‍ന്ന പിങ്ക് നിറത്തിലുള്ള സാരിയുമാണ് ധരിച്ചിരുന്നത്. യുവാവ്, സ്ത്രീകളോട് ഒരു ചിത്രം എടുത്തോട്ടെയെന്ന് അനുവാദം ചോദിക്കുന്നു. പിന്നാലെ ഇരുവരുടെ നടുക്ക് നിന്ന് കൊണ്ട് അയാൾ ഒരു ഫോട്ടോ എടുക്കുകയും അത് വീഡിയോടൊപ്പം പങ്കുവയക്കുകയും ചെയ്തു.

YouTube video player

ലീവിംഗ് ഡ്രീം ഷോർട്സ് എന്ന യൂട്യൂബ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോകൾ പങ്കുവച്ചത്. സ്ത്രീകൾ ചൈനക്കാരാണെന്നും ഇവര്‍ മലേഷ്യ സന്ദര്‍ശിക്കാനെത്തിയതാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. പ്രത്യേകിച്ചും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാഴ്ചക്കളാണ് വീഡിയോയിലുള്ളത്. യൂട്യൂബില്‍ ഷോട്സ് ആയും റീലായും വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വീഡിയോ റീഷെയര്‍ ചെയ്തത്.