പുരി-ദില്ലി പുരുഷോത്തം എക്സ്പ്രസിലെ എസി കോച്ചിൽ നിന്ന് ബെഡ്ഷീറ്റുകളും പുതപ്പുകളും മോഷ്ടിച്ച ഒരു കുടുംബം പിടിയിലായി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നു.

പുരിയ്ക്കും ദില്ലിയ്ക്കും ഇടയിൽ സഞ്ചരിക്കുന്ന പുരുഷോത്തം എക്സ്പ്രസിൽ നിന്നും കഴിഞ്ഞ ദിവസം അസാധാരണമായ ഒരു മോഷണം പിടികൂടി. ട്രെയിനിൽ നിന്നും ഇറങ്ങിയ ഒരു കുടുംബത്തിന്‍റെ ലഗേജിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. ട്രെയിനിലെ എസി കോച്ചിലുണ്ടായിരുന്ന കിടക്കവിരികളും പുതുപ്പുകളുമായിരുന്നു കുടുംബത്തിന്‍റെ ലഗേജിൽ ഉണ്ടായിരുന്നത്. സംഭവത്തിന്‍റെ വഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ രണ്ട് തരം അഭിപ്രായങ്ങളായിരുന്നു ഉയർന്നത്. നിരവധി പേര്‍ അത്തരെമൊരു സംഭവത്തിന് ആ കുടുംബത്തെ പ്രതിസ്ഥാനത്ത് നിർത്തി രൂക്ഷമായി പ്രതികരിച്ചു. എന്നാൽ മറ്റ് ചിലര്‍ കുടുംബത്തിലെ ഏതെങ്കിലു വ്യക്തിയുടെ പ്രവര്‍ത്തിയായിരിക്കാണെന്ന് ചൂണ്ടിക്കാണിച്ചു.

വീഡിയോയിലുള്ളത്

ഒരു റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ തുടങ്ങുന്നത്. യാത്രക്കാരെയും ടിടിആറിനെയും വീഡിയോയിൽ കാണാം. ഇതിനിടെ ഒരാളുടെ ശബ്ദം ഉർന്നു കേൾക്കാം. സാര്‍ നോക്കൂ. എല്ലാ ബാഗിൽ നിന്നും ബെഡ്ഷീറ്റുകളും പുതപ്പുകളും പുറത്ത് വരുന്നു. ടവലുകൾ, ബെഡ്ഷീറ്റുകൾ, മൊത്തം നാല് സെറ്റ് സാധാനങ്ങൾ. ഒന്നെങ്കിൽ അവ തിരികെ നൽകുക. അല്ലെങ്കിൽ 780 രൂപ നല്‍കുക. പിന്നാലെ യാത്രക്കാര്‍ ബെഡ്ഷീറ്റുകളും പുതപ്പുകളും തിരികെ നല്‍കി.

ഇതിനിടെ കൂട്ടത്തിലുള്ള ഒരാൾ. അത് തെറ്റായിരുന്നെന്നും തന്‍റെ അമ്മ അബദ്ധത്തിൽ സാധാനങ്ങൾ എടുത്ത് വയ്ക്കുമ്പോൾ പാക്ക് ചെയ്തതായിരിക്കാമെന്നും പറഞ്ഞു. അതേ സമയം കുടുംബം ഫസ്റ്റ് എസിയിലാണ് യാത്ര ചെയ്യതിരുന്നതെന്നും അവര്‍ ദില്ലിയിൽ നിന്നുള്ള തീര്‍ത്ഥാടകരാണെന്നും അറ്റൻഡർ കൂട്ടിച്ചേർത്തു. അതേസമയം റെയിൽവേ ആക്ട് പ്രകാരം കേസെടുക്കുമെന്ന് ടിടിഇയും മുന്നിയിപ്പ് നൽകി.

Scroll to load tweet…

സോഷ്യൽ മീഡിയ

പുരുഷോത്തം എക്സ്പ്രസിലെ ഒന്നാം എസിയിൽ യാത്ര ചെയ്യുന്നത് അഭിമാനകരമായ കാര്യമാണ്. എന്നാൽ. യാത്രയ്ക്കിടെ റെയിൽവേ തരുന്ന ബെഡ്ഷീറ്റുകൾ മോഷ്ടിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ മടിക്കാത്ത ആളുകൾ ഇപ്പോഴും ഉണ്ടെന്ന് കുറിപ്പോടെയായിരുന്നു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. നിരവധി പേര്‍, ലജ്ജയില്ലാത്ത പ്രവര്‍ത്തിയെന്നും വെറുപ്പുളവാക്കുന്നതെന്നും ആ യാത്രാകുടുംബത്തന് നേരെ വിദ്വേഷ കുറിപ്പുകളെഴുതി. ആളുകൾക്ക് എത്രത്തോളം കുനിയാൻ കഴിയും? ഇത് സ്വകാര്യ കൊള്ളയടിയല്ല, ഇത് റെൽവേ നല്‍കുന്ന പൊതുസൗകര്യങ്ങളാണെന്ന് ഒരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാട്ടി. നമ്മളെന്നാണ് പൊതുവിഭവങ്ങളെ മാന്യതോടെയും സിവിക് സെന്‍സോടെയും സമീപിക്കുകയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം. കുടുംബത്തിനെതിരെ നടപടി വേണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിക്കായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥര്‍ക്ക് കേസ് കൈമാറിയെന്ന് റെയിൽവേ സേവ എക്സിലൂടെ മറുപടി നല്‍കി. അതേസമയം ആ കുടുംബം മുഴുവനും കൂടെയുണ്ടെന്നും അതില്‍ ഒരാളുടെ ഒരു പക്ഷേ അമ്മയുടെ പ്രവര്‍ത്തിയാകാമതെന്നും അവര്‍ക്ക് എന്തെങ്കിലും മാനസികപ്രശ്നങ്ങളുണ്ടോയെന്ന് പിരിശോധിക്കപ്പെടണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.