വനിതാ കോളേജിലെ നിരവധി പെണ്‍കുട്ടികൾ പുറംതിരിഞ്ഞ് നില്‍ക്കുന്നതിനിടെയാണ് യുവാവ്, ഷര്‍ട്ടിടാതെ വര്‍ക്കൗണ്ട് ചെയ്തത്.
രാജസ്ഥാനിലെ ഭരത്പൂരിലെ ഒരു വനിതാ കോളേജിന്‍റെ മുന്നില്‍ വച്ച് ഷർട്ട് ധരിക്കാതെ ഒരു യുവാവ് വര്‍ക്കൗട്ട് ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി പെണ്‍കുട്ടികൾ പുറം തിരിഞ്ഞ് നില്‍ക്കുന്നതിനിടെ പുഷ് അപ്പ് എടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെയാണ് രാജസ്ഥാന്‍ പോലീസ് യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാനിലെ ഭരത്പൂരിലെ ബയാന പട്ടണത്തിലെ ദേവനാരായൺ വനിതാ കോളേജിലാണ് സംഭവം നിന്നാണ് വീഡിയോ പകര്‍ത്തിയത്. കോളേജിന് പുറത്ത് വച്ച് ഒരു യുവാവ് നടത്തിയ വര്‍ക്കൗട്ട് വിദ്യാർത്ഥിനികളുടെയും രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും പ്രതിഷേധത്തിന് കാരണമായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സലാബാദ് ഗ്രാമത്തിൽ നിന്നുള്ള സാഹിൽ ഖാൻ എന്ന യുവാവ് ഷര്‍ട്ടില്ലാതെ വിദ്യാർത്ഥിനികളുടെ മുന്നിൽ നിന്നും പുഷ് അപ്പ് ചെയ്യുകയായിരുന്നു. ഇതിന്‍റെ വീഡിയോ പകര്‍ത്തിയ ശേഷം അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
വീഡിയോ വൈറലായതോടെ, സമൂഹ മാധ്യമങ്ങളിലും വ്യാപകമായ പ്രതിഷേധം ഉയർന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അന്തസിനും മാന്യതയ്ക്കും ചേര്‍ന്ന പരിപാടിയല്ലെന്ന് നിരവധി പേരാണ് കുറിച്ചത്. വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കും യുവാവിന്‍റെ വീഡിയോയ്ക്കെതിരെ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിനിടെ ഇയാൾ കൈകൂപ്പി മാപ്പ് അപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 170 പ്രകാരം മോശം പെരുമാറ്റത്തിനും ആൾമാറാട്ടത്തിനും പോലീസ് ഇയാൾക്കെതിരെ കേസെടുത്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.


