യുഎസിലെ തെരുവിൽ മഴയിൽ കുടുങ്ങിയ വാതരോഗിയായ ഒരു സ്ത്രീയെ ഇന്ത്യൻ യുവാവ് സഹായിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ കാറിൽ കയറ്റി വീട്ടിലെത്തിച്ച യുവാവിൻ്റെ പ്രവൃത്തിയെ നിരവധി പേർ പ്രശംസിച്ചു. 

കുടിയേറ്റ പ്രശ്നം രൂക്ഷയിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും കടന്ന് പോകുന്നത്. അടുത്തകാലത്തായി ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ വലിയ വ‍ർദ്ധനവാണ് ഇവിടങ്ങളിലും ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ വംശജരും ഇത്തരം വംശീയാക്രമണങ്ങൾക്ക് ഇരയാകുന്ന വാര്‍ത്തകളാണ് യുഎസ്, കാനഡ, യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്നും അടുത്തകാലത്തായി പുറത്ത് വരുന്നത്. ഇതിനിടെ യുഎസിലെ ഒരു തെരുവില്‍ മകളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മഴയിൽ പെട്ടുപോയ വാതരോഗിയായ ഒരു സ്ത്രീയെ സഹായിക്കുന്ന ഒരു ഇന്ത്യന്‍ യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കരുണയുടെ സ്പർശം

നോഹ എന്ന ഇൻസ്റ്റാഗ്രാമിൽ പേര് നല്‍കിയിട്ടുള്ള യുവാവ് താന്‍ സഹായിച്ച സ്ത്രീയുടെ വീഡിയോ പങ്കുവച്ചപ്പോൾ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിക്കാനും മനുഷ്യനോളം കാലം നിലനില്‍കുന്ന മനുഷ്യത്വത്തെ കുറിച്ചും വാചാലരായത്. മഴ പെയ്യുന്ന ഒരു വൈകുന്നേരം മകളുടെ വീട്ടിലേക്ക് ഇറങ്ങിയ സ്ത്രീ, തണുപ്പ് കാരണം നടയ്ക്കാൻ പറ്റാതെ വഴിയരികിൽ ഇരുന്ന് പോയി. ഈ സമയം യുവാവ് ആ സ്ത്രീയോട് എവിടെ പോകണമെന്ന് ചോദിക്കുന്നതും മകളുടെ വീട്ടിലേക്ക് എന്ന് അവര്‍ മറുപടി പറയുന്നതും വീഡിയോയില്‍ കേൾക്കാം. പിന്നാലെ സ്ത്രീയെ തന്‍റെ കാറില്‍ കയറ്റി അവരുടെ വീട്ടിലെത്തിചെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ നോഹ എഴുതി.

View post on Instagram

യഥാർത്ഥ ഇന്ത്യൻ

നിരവധി പേരാണ് നോഹയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. യഥാര്‍ത്ഥ ഇന്ത്യന്‍ എന്ന് ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. മറ്റ് ചിലര്‍ നോഹയുടെ പ്രവര്‍ത്തിൽ സംശയം പ്രകടിപ്പിച്ചു. അവര്‍ക്ക് നടക്കാന്‍ കഴിയുമെന്നും അവര്‍ ലഹരിക്ക് അടിമയാണെന്നും ചിലര്‍ വിധിച്ചു. ഇതിനുള്ള മറുപടിക്കുറിൽ, അവരെ നടക്കാൻ സഹായിക്കാൻ ഒരു സുഹൃത്ത് കൂടെയുണ്ടായിരുന്നെന്നും ചിലപ്പോൾ അവര്‍ക്ക് കുറച്ച് ദൂരം നടക്കാന്‍ കഴിഞ്ഞേക്കാമെന്നും നോഹ കുറിച്ചു. ഒപ്പം, അവർ ചിലപ്പോൾ ലഹരിക്ക് അടിമയായിരിക്കാമെന്നും എന്നാൽ, അവരുടെ യഥാര്‍ത്ഥ കഥ കേൾക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അതറിഞ്ഞാൽ നിങ്ങളുടെ ചിന്താഗത തന്നെ മാറുനെന്നും നോഹ കൂട്ടിച്ചേര്‍ത്തു.