തുക കിട്ടിയപ്പോൾ തന്നെ അത് എങ്ങനെ ചെലവഴിക്കണം എന്ന് തനിക്ക് അറിയാമായിരുന്നു എന്നും എഡ്വേർഡ്സ് പറയുന്നു.

വിർജീനിയയിൽ ഒരു മുത്തശ്ശിക്ക് ലോട്ടറിയടിച്ചത് $150,000 (ഏകദേശം 1,32,13,770 രൂപ). എന്നാൽ, ആ മുഴുവൻ തുകയും അവർ ചാരിറ്റിക്കാണ് നൽകിയത്. ഒരുരൂപാ പോലും അവർ എടുത്തില്ല. സപ്തംബർ എട്ടിലെ വിർജീനിയ ലോട്ടറി നടുക്കെപ്പിലാണ് കാരി എഡ്വേർഡ്സ് ഈ തുക സ്വന്തമാക്കിയത്. തന്റെ കുടുംബവുമായും കമ്മ്യൂണിറ്റിയുമായും ഭൂതകാലവുമായും ബന്ധപ്പെട്ട മൂന്ന് സംഘടനകൾക്കാണ് ഈ തുക അവർ വിഭജിച്ച് നൽകിയത്. ഒരു മീറ്റിംഗിൽ ഇരിക്കുമ്പോഴാണ് താൻ ലോട്ടറി നറുക്കെടുപ്പിൽ വിജയിച്ച കാര്യം അറിഞ്ഞത് എന്ന് എഡ്വേർഡ്സ് പറയുന്നു.

അവരുടെ ഫോണിലേക്ക് ഒരു മെസ്സേജ് വരികയായിരുന്നു. ‘ദയവായി നിങ്ങളുടെ ലോട്ടറി സമ്മാനം കൈപ്പറ്റുക’ എന്നാണ് അതിൽ എഴുതിയിരുന്നത്. അങ്ങനെ താൻ നേരെ വീട്ടിലേക്ക് പോവുകയും അക്കൗണ്ടിൽ ലോഗിൻ ചെയ്യുകയും ചെയ്തു. സപ്തംബർ 8 തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിൽ നിങ്ങൾ $50,000 -ന് വിജയിച്ചുവെന്നും നിങ്ങൾ $150,000 നേടി എന്നുമായിരുന്നു അതിൽ പറഞ്ഞിരുന്നത് എന്ന് എഡ്വേർഡ്സ് പറയുന്നു.

ആദ്യ ഒരു ഭാ​ഗം അസോസിയേഷൻ ഫോർ ഫ്രണ്ടോടെമ്പറൽ ഡീജനറേഷനാണ് എഡ്വേർഡ്സ് നൽകിയത്. അവിടെ വച്ചാണ് കഴിഞ്ഞ വർഷം അവരുടെ ഭർത്താവ് അസുഖം മൂലം മരിച്ചത്. രണ്ടാമത്തെ ഭാ​ഗം റിച്ച്മണ്ടിലെ ഷാലോം ഫാംസിലേക്കാണ് നൽകിയത്. അവിടെ എഡ്വേർഡ്സ് നേരത്തെ തന്നെ സന്നദ്ധസേവനം നടത്തുന്നുണ്ടായിരുന്നു. എഡ്വേർഡ്സിന്റേത് ഒരു നേവി കുടുംബം ആയിരുന്നു.‌ അങ്ങനെ, മൂന്നാമത്തെ ഭാ​ഗം നേവി മറൈൻ കോർപ്സ് റിലീഫ് സൊസൈറ്റിയിലേക്കാണ് നൽകിയത്.

തുക കിട്ടിയപ്പോൾ തന്നെ അത് എങ്ങനെ ചെലവഴിക്കണം എന്ന് തനിക്ക് അറിയാമായിരുന്നു എന്നും എഡ്വേർഡ്സ് പറയുന്നു. തുക കിട്ടിയ സ്ഥാപനങ്ങളുടെ ഭാരവാഹികളും അമ്പരപ്പിലായിരുന്നു. നേരത്തെ തന്നെ ആവശ്യത്തിനുള്ളത് എഡ്വേർഡ്സ് ഞങ്ങൾക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ഈ സംഭാവന തങ്ങളിൽ ഞെട്ടലും നന്ദിയും ഉളവാക്കുന്നു എന്നാണ് അവർ‌ പറയുന്നത്.