ഇലയില്‍ സ്പര്‍ശിച്ച് അല്പ സമയത്തിന് ശേഷം തീവ്രമായ പൊള്ളലും കുത്തലും നിങ്ങള്‍ക്ക് അനുഭവപ്പെടും. 20 മുതല്‍ 30 മിനിറ്റിനുള്ളില്‍ വേദന അതികഠിനമായി മാറുന്നു. 

ബുദ്ധിസ്റ്റ് ആചാര്യന്മാരെ കുറിച്ച് വളരെ കാലമായി പ്രചാരത്തിലുള്ള ഒരു കഥയുണ്ട്. പഠനം കഴിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ ഗുരുവിനോട് ഗുരു ദക്ഷിണയായി എന്ത് വേണമെന്ന് ചോദിച്ചു. അദ്ദേഹം ഒരു ഉപകാരവുമില്ലാത്ത ഒരു സസ്യം തേടി കണ്ടെത്തി കൊണ്ടുവരാന്‍ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ തിരഞ്ഞിട്ടും ശിഷ്യന്മാര്‍ക്ക് അത്തരമൊരു സസ്യത്തെ കണ്ടെത്താന്‍ പറ്റിയില്ല. വിവരം ശിഷ്യന്മാര്‍ ഗുരുവിനെ അറിയിച്ചു. അദ്ദേഹം ചിരിച്ച് കൊണ്ട് പ്രകൃതിയില്‍ ഉപകരമില്ലാത്തതായി ഒന്നുമില്ലെന്ന് മറുപടി പറഞ്ഞു. ബ്രിട്ടന്‍റെ റോയൽ ബൊട്ടാണിക് ഗാർഡന്‍റെ കണക്കനുസരിച്ച് ഭൂമിയില്‍ പരിചിതമായ 3,91,000 ഇനം വാസ്കുലർ സസ്യങ്ങളുണ്ട്, അതിൽ ഏകദേശം 3,69,000 ഇനം (അല്ലെങ്കിൽ 94 ശതമാനം) പൂച്ചെടികളാണെന്നതാണ്. ഈ പച്ചപ്പാണ് ഭൂമിയെ സൂര്യന്‍റെ അതികഠിനമായ ചൂടില്‍ നിന്നും ഒരു പരിധി വരെ സംരക്ഷിക്കുന്നത്. എന്നാല്‍ മനുഷ്യന് തൊടാന്‍ പോലും കഴിയാത്ത ഒരു സസ്യത്തെ കുറിച്ച് അറിയാമോ? ഇല്ലെങ്കില്‍ കേട്ടോളൂ.

പേപ്പര്‍ വര്‍ക്ക് ശരിയല്ല; മൂന്ന് മാസത്തോളം കസ്റ്റംസിന്‍റെ തടവില്‍ കഴിഞ്ഞ പക്ഷിക്ക് ഒടുവില്‍ മോചനം !

ജിംപി-ജിംപി (Gympie-Gympie) എന്നാണ് ഈ സസ്യത്തിന് നല്‍കിയിരിക്കുന്ന പേര്. ചെടിയെ ആദ്യം കണ്ടെത്തിയത് ഓസ്‌ട്രേലിയയിലാണ്. Dendrocnide Moroides എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. ചെടിയുടെ ഇലകള്‍ക്ക് ഹൃദയത്തിന്‍റെ ആകൃതിയാണ്. എന്നാല്‍ ഈ ഇലയിലെങ്ങാനും അറിയാതെ ഒന്ന് സ്പര്‍ശിച്ചാല്‍, പിന്നെ ജീവിതത്തില്‍ നിങ്ങളത് മറക്കില്ല. കരാണം അത് മരണത്തോളം വേദന നിങ്ങള്‍ക്ക് സമ്മനിക്കുന്നു. മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങളോ മാസങ്ങളോ വരെ ആ വേദന നിങ്ങളോടൊപ്പമുണ്ടാകും. ഇലയില്‍ സ്പര്‍ശിച്ച് അല്പ സമയത്തിന് ശേഷം തീവ്രമായ പൊള്ളലും കുത്തലും നിങ്ങള്‍ക്ക് അനുഭവപ്പെടും. 20 മുതല്‍ 30 മിനിറ്റിനുള്ളില്‍ വേദന അതികഠിനമായി മാറുന്നു. ഈ സമയം നിങ്ങള്‍ക്ക് ഉറങ്ങാന്‍ പോലും കഴിയില്ല. കൈകള്‍ക്ക് കീഴിലുള്ള ലിംഫ് ഗ്രന്ഥികളില്‍ അതി കഠിനമായ വേദനയും വീക്കവും അനുഭവപ്പെടും. അതിശക്തമായ വേദന നിങ്ങളില്‍ മരണത്തെ കുറിച്ചുള്ള ചിന്ത ഉണര്‍ത്തും. ഇതിനാലാണ് ഈ ചെടിക്ക് ആത്മഹത്യാ ചെടി (Suicide Plant) എന്ന വിളിപ്പേര് വരാന്‍ കാരണം. 

നിങ്ങളുടെ പാസ്‍വേര്‍ഡ് എന്താണ്? ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള 10 പാസ്‌വേഡുകൾ വെളിപ്പെടുത്തി സൈബർ വിദഗ്ധർ !

View post on Instagram

കാതടപ്പിക്കുന്ന ശബ്ദം, ഉറങ്ങാന്‍ കഴിയുന്നില്ല; ശബ്ദത്തിന്‍റെ ഉറവിടം കണ്ടെത്താനാകാതെ കുഴങ്ങി ജില്ലാ ഭരണകൂടം !

ചെടിയില്‍ മുഴുവനായും ട്രൈക്കോമുകളാൽ നിറഞ്ഞിരിക്കുന്നു. അവ ചെറുതും ദുര്‍ബലവുമായ രോമങ്ങളാണ്. ഈ നേര്‍ത്ത , നനുത്ത രോമങ്ങളില്‍ വിഷവസ്തുക്കള്‍ നിറഞ്ഞിരിക്കും. നമ്മള്‍ സ്പര്‍ശിക്കുമ്പോള്‍ ഇവ ചര്‍മ്മത്തില്‍ പറ്റിപ്പിടിക്കുന്നു. അവയ്ക്ക് പൊള്ളയായതും വളരെ മൂർച്ചയുള്ള പോയിന്‍റുകളുമുണ്ടെന്ന് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങള്‍ കാണിക്കുന്നു. മനുഷ്യ സ്പര്‍ശം ഏല്‍ക്കുമ്പോള്‍ ഇത്തരം രോമങ്ങള്‍ ഒടിയുന്നു. ഇതിലൂടെ ട്രൈക്കോമം മനുഷ്യ ശരീരത്തിലെ ടിഷ്യുകളിലേക്ക് പ്രവേശിക്കുന്നു. ഇതാണ് മാരകമായ വേദനയായി മാറുന്നത്. ഇന്ത്യയില്‍ ഇതുവരെയായും ഈ ജിംപി - ജിംപി സസ്യത്തെ കണ്ടെത്തിയിട്ടില്ലെന്നതാണ് നമ്മുക്ക് ആശ്വാസത്തിനുള്ള ഏക വകയും. 

നിങ്ങളുടെ കൈവശമുള്ളത് 'നല്ല രഹസ്യ'മാണോ? എങ്കില്‍ ജീവിതത്തില്‍ 'പോസറ്റീ'വെന്ന് പഠനം !