ഏതായാലും വീഡിയോ ചെയ്തതോട് കൂടി വിമാനത്തിൽ ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങളെ കുറിച്ച് ഒട്ടേറെപ്പേർ കമന്റുകളുമായി എത്തി.

ഒരു മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് താൻ വിമാനത്തിൽ പോകുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത് എന്നും പറഞ്ഞുകൊണ്ട് ഒരു വീഡിയോ ചെയ്തത് വൈറലായി. എപ്പോഴും വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ സ്വന്തം സ്നാക്ക് പൊതിഞ്ഞെടുക്കും, ചായയോ കോഫിയോ തന്നാൽ വേണ്ടാ എന്ന് വയ്ക്കും എന്നൊക്കെയാണ് ഇവർ തന്റെ വീഡിയോയിൽ വിവരിക്കുന്നത്. 

ഹവായിയിൽ നിന്നുള്ള കാറ്റ് കമലാനി, ആറ് വർഷത്തോളം ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിരുന്നു. അത് അവസാനിപ്പിച്ച ശേഷമാണ് ഇപ്പോൾ വിമാനയാത്രയ്ക്കിടെ ഒരിക്കലും ചെയ്യില്ലാത്ത അഞ്ച് കാര്യങ്ങൾ ടിക്ടോക്കിൽ വെളിപ്പെടുത്തിയിരിക്കുന്നത്. 

അടുത്തതായി അവർ പറയുന്ന കാര്യം താൻ ഒരിക്കലും വിമാനത്തിൽ നിന്നും ചൂടുവെള്ളം കുടിക്കില്ല എന്നാണ്. അതിന് കാരണമായി പറയുന്നത് അതിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാറേ ഇല്ല എന്നാണ്. അതുപോലെ കോഫി കുടിക്കാത്തതിനും കാരണം പറയുന്നുണ്ട്. കെറ്റിലുകൾ ഓരോ യാത്രയുടെ ഇടവേളകളിലും വൃത്തിയാക്കാറുണ്ട്. എന്നാൽ, കോഫി മെഷീനുകൾ ഒരിക്കലും വൃത്തിയാക്കാറില്ല എന്നാണ് അവർ പറയുന്നത്. മാത്രമല്ല, അവ വച്ചിരിക്കുന്നത് ശൗചാലയങ്ങൾക്കരികിലാണ് എന്നും അവർ പറയുന്നു. 

എന്നാൽ, വീഡിയോ ടിക്ടോക്കിൽ പങ്കുവച്ചതോട് കൂടി ഇതിന് നല്ല രീതിയിൽ വിമർശനങ്ങളും അവർക്ക് നേരിടേണ്ടി വന്നിരിക്കയാണ്. എയർലൈനിലെ ഒരു ജീവനക്കാരനും മുൻ ഫ്ലൈറ്റ് അറ്റൻഡന്റിന് മറുപടി നൽകി. നിങ്ങളത് ചെയ്യുന്നില്ലായിരിക്കും. എന്നാൽ, എല്ലാവരും അങ്ങനെ അല്ല. ഞങ്ങൾ കൃത്യമായി അവയെല്ലാം വൃത്തിയാക്കാറുണ്ട് എന്നായിരുന്നു മറുപടി. 

ഇതൊന്നും കൂടാതെ മുൻ ഹോസ്റ്റസ് പറയുന്ന മറ്റൊരു കാര്യം വിമാനത്തിൽ അടുത്തിരിക്കുന്നവരോട് അധികമൊന്നും സംസാരിക്കേണ്ടതില്ല എന്നാണ്. അവരെ കൂടുതലായി പരിചയപ്പെടുകയോ അവരോട് തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൂടുതലായി പറയുകയോ ചെയ്യേണ്ടതില്ല എന്നതാണ് അഞ്ചാമത്തെ ടിപ് ആയി അവർ മുന്നോട്ട് വയ്ക്കുന്നത്. 

ഏതായാലും വീഡിയോ ചെയ്തതോട് കൂടി വിമാനത്തിൽ ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങളെ കുറിച്ച് ഒട്ടേറെപ്പേർ കമന്റുകളുമായി എത്തി. അതിൽ ഒരാൾ എഴുതിയിരിക്കുന്നത് താൻ എപ്പോഴും ഫ്ലൈറ്റിൽ പോകുമ്പോൾ ഏതെങ്കിലും നല്ല റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം വാങ്ങിക്കൊണ്ട് പോകും. അത് തുറക്കുമ്പോഴേക്കും ആളുകളെല്ലാം തന്നെ നോക്കും. വിമാനത്തിൽ മുഴുവനും തന്റെ ഭക്ഷണത്തിന്റെ മണമായിരിക്കും എന്നാണ്. 

മറ്റൊരാൾ പറഞ്ഞത് അതിൽ ഒടുക്കത്തെ തണുപ്പായിരിക്കും അതുകൊണ്ട് എപ്പോഴും സ്വന്തം പുതപ്പും കൂടെ കൊണ്ടുപോകും എന്നാണ്. ഏതായാലും ഇത്തരത്തിലുള്ള നിരവധി കമന്റുകൾ വീഡിയോയ്ക്ക് വന്നു കഴിഞ്ഞു.