'അല്ലെങ്കിൽ അതും അടിച്ചുകൊണ്ടുപോയേനെ' എന്നായിരുന്നു ചിലർ വീഡിയോയ്ക്ക് കമന്റ് നൽകിയത്. 'ബ്രിട്ടണിലെ മ്യൂസിയത്തിൽ ചെന്നാൽ ലോകത്തെല്ലായിടത്തുമുള്ള സാധനങ്ങൾ അവിടെ കാണും' എന്നായിരുന്നു മറ്റ് ചിലർ സൂചിപ്പിച്ചത്.
ലോക മഹാത്ഭുതങ്ങളിൽ ഒന്നാണ് താജ്‍മഹൽ. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയപത്നി മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച വെണ്ണക്കൽകൊട്ടാരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകങ്ങളാണ് ഈ അത്ഭുതം കാണാനായി ഓരോ വർഷവും ആഗ്രയിലെത്തുന്നത്. എന്നാൽ, താജ്‍മഹലിനെ കുറിച്ചുള്ള വിദേശിയായ ഒരു യുവതിയുടെ ഒരു പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സർക്കാസം നിറഞ്ഞതാണ് യുവതിയുടെ മറുപടി എന്നാണ് നെറ്റിസൺസിന്റെ കണ്ടെത്തൽ. ബ്രിട്ടീഷുകാരനായ വ്ലോഗറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'എന്തുകൊണ്ടാണ് താജ്‍മഹൽ ഇന്ത്യയിലായത്' എന്ന ചോദ്യത്തിനാണ് യുവാവിന്റെ പങ്കാളിയായ യുവതിയുടെ മറുപടിയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.
ലോകത്തിലെ ഏഴ് അത്ഭുതങ്ങളുടെയും പകർപ്പുകൾ നിർമ്മിച്ചിട്ടുള്ള കൊൽക്കത്തയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഇക്കോ പാർക്കിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താജ് മഹലിന്റെ മാതൃകയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നു ഇരുവരും. ആ സമയത്താണ് യുവാവ് യുവതിയോട് 'എന്തുകൊണ്ടാണ് താജ്‍മഹൽ ഇന്ത്യയിലായത്' എന്ന ചോദ്യം ചോദിക്കുന്നത്. അതിനുള്ള യുവതിയുടെ മറുപടി ഇങ്ങനെ ആയിരുന്നു; 'ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ പറ്റാത്തത്രയും ഭാരമുള്ളതുകൊണ്ട്?'.
യുവാവ് തർക്കിക്കാനൊന്നും നിൽക്കാതെ യുവതി പറഞ്ഞത് സത്യമാണ് എന്ന് സമ്മതിക്കുകയാണ്. മറ്റ് രാജ്യങ്ങളെ കൊള്ളയടിച്ച ബ്രിട്ടന്റെ ചരിത്രത്തെ കുറിച്ചായിരുന്നു വീഡിയോയ്ക്ക് കമന്റുകൾ ഏറെയും. 'അല്ലെങ്കിൽ അതും അടിച്ചുകൊണ്ടുപോയേനെ' എന്നായിരുന്നു ചിലർ വീഡിയോയ്ക്ക് കമന്റ് നൽകിയത്. 'ബ്രിട്ടണിലെ മ്യൂസിയത്തിൽ ചെന്നാൽ ലോകത്തെല്ലായിടത്തുമുള്ള സാധനങ്ങൾ അവിടെ കാണും' എന്നായിരുന്നു മറ്റ് ചിലർ സൂചിപ്പിച്ചത്. 'ഇന്ത്യയിൽ നിന്നും സകലതും അടിച്ചുമാറ്റിയിട്ട് പോയി എന്നല്ലേ ഈ പറഞ്ഞതിന്റെ ശരിക്കും അർത്ഥം' എന്നായിരുന്നു മറ്റ് ചിലർ വീഡിയോയ്ക്ക് കമന്റ് നൽകിയത്.


