Asianet News MalayalamAsianet News Malayalam

ഭർത്താവിന്റെ കല്ലറയ്‍ക്ക് മുകളിൽ 'വ്യഭിചാരി' എന്ന് എഴുതിവച്ച് ഭാര്യ

തന്റെ അമ്മയ്ക്ക് ഇതിലെല്ലാം വേദനയുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്റെ കല്ലറയിൽ 'ജോൺ ഡോയിയുടെ സ്നേഹമുള്ള ഓർമ്മകൾക്ക് വേണ്ടി' എന്ന് എഴുതിയതിനൊപ്പം 'വ്യഭിചാരി' എന്ന വാക്ക് കൂടി ചേർക്കുകയായിരുന്നു.

wife carves adulterer on husband's gravestone
Author
First Published Sep 28, 2022, 10:04 AM IST

സ്വന്തം ഭർത്താവ് മരിച്ചപ്പോൾ കല്ലറയിൽ 'വ്യഭിചാരി' എന്ന് എഴുതി വച്ച് ഒരു ഭാര്യ. തന്നെ വഞ്ചിച്ച ഭർത്താവിനോടുള്ള പ്രതികാരമായിട്ടാണ് ഭാര്യ കല്ലറയിൽ ഈ വാക്ക് എഴുതി വച്ചതത്രെ. കാനഡയിലുള്ള സ്ത്രീയാണ് ഭർത്താവിന്റെ കല്ലറയിൽ വ്യഭിചാരി എന്ന വാക്ക് എഴുതി വച്ചത്. 

ഭർത്താവ് മരിച്ചത് സഹപ്രവർത്തകയുമായി സെക്സ് ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടർന്നാണത്രെ. ഇവരു‌ടെ മകൻ തന്നെയാണ് റെഡ്ഡിറ്റിൽ ഇക്കാര്യം പങ്കുവച്ചത്. അതോടെ സംഭവം ആളുകൾ ശ്രദ്ധിച്ച് തുടങ്ങി. അമ്മ ചെയ്ത പ്രവൃത്തിയെ ന്യായീകരിച്ച് കൊണ്ടാണ് മകൻ റെഡ്ഡിറ്റിൽ പോസ്റ്റ് ഇട്ടത്. 

Am I The Asshole എന്ന പേജിലാണ് മകൻ ഈ അനുഭവം പങ്ക് വച്ചിരിക്കുന്നത്. 'അത് മാറ്റണമെന്ന് തനിക്കില്ല എന്നും അത് ന്യായമാണോ' എന്നും കൂടി മകൻ റെഡ്ഡിറ്റിൽ ആളുകളോട് അഭിപ്രായം ചോദിച്ചു. ദീർഘകാലമായി തന്റെ അച്ഛൻ സഹപ്രവർത്തകയുമായി പ്രണയബന്ധത്തിലാണ്. അതിൽ അവർ ​ഗർഭം ധരിക്കുകയും ചെയ്തു. ഈ ദാമ്പത്യത്തിൽ നിന്നും രക്ഷപ്പെട്ട് അവരോടൊപ്പം കാനഡയിലേക്ക് പോകാനായിരുന്നു അച്ഛന്റെ പദ്ധതി. 

അങ്ങനെ അച്ഛൻ പോയി. എന്നാൽ, വിവാഹമോചനത്തിനുള്ള നടപടികളൊന്നും നടത്തുകയോ നിയമപരമായി വിവാഹമോചനം നേടുകയോ ചെയ്തിട്ടില്ല. അതിനെ കുറിച്ച് ആലോചിക്കുകയും അതുമായി മുന്നോട്ട് പോവാനുള്ള തയ്യാറെടുപ്പിലും ആയിരുന്നു. എന്നാൽ, അതിനിടെ സെക്സിലേർപ്പെടുന്നതിനിടയിൽ ഹൃദയാഘാതം വന്ന് അച്ഛൻ മരണപ്പെടുകയായിരുന്നു. 

തന്റെ അമ്മയ്ക്ക് ഇതിലെല്ലാം വേദനയുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്റെ കല്ലറയിൽ 'ജോൺ ഡോയിയുടെ സ്നേഹമുള്ള ഓർമ്മകൾക്ക് വേണ്ടി' എന്ന് എഴുതിയതിനൊപ്പം 'വ്യഭിചാരി' എന്ന വാക്ക് കൂടി ചേർക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ഇത് കണ്ട് ദേഷ്യം വന്നു. എന്നാൽ, തനിക്ക് അതിൽ പ്രശ്നമൊന്നും തോന്നിയില്ല. കാരണം തന്റെ അച്ഛന്റെ യഥാർത്ഥ സ്വഭാവത്തെ ഉൾക്കൊള്ളുന്ന വാചകമാണ് അതെന്നാണ് താൻ കരുതുന്നത് എന്നാണ് മകൻ പറയുന്നത്. 

ഏതായാലും നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്. ചിലരെല്ലാം അത് നന്നായി എന്ന് പറഞ്ഞപ്പോൾ ചിലർ അത് ശരിയായില്ല എന്നാണ് പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios