ഭാര്യ ആത്മഹത്യ ചെയ്തപ്പോള്‍ ഭയന്ന് പോയ ഭര്‍ത്താവ് മുറി പൂട്ടി രണ്ട് ദിവസം ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നു. ഒടുവില്‍ ദുര്‍ഗന്ധം വന്നപ്പോള്‍ അയല്‍ക്കാര്‍ പരാതിപ്പെട്ടത് അനുസരിച്ച് പോലീസ് എത്തി പരിശോധിക്കുകയായിരുന്നു. 


കൂടിയുള്ള ആള്‍ പെട്ടെന്ന് എന്തെങ്കിലും കടുംകൈ ചെയ്താല്‍ നമ്മള്‍ ഒന്ന് ഭയക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ ഭയത്തില്‍ തന്നെ ജീവിതം തുടര്‍ന്നാല്‍ അത് പല പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും.ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഭവമുണ്ടായി. ഭാര്യ ആത്മഹത്യ ചെയ്തപ്പോള്‍ ഭയന്ന് പോയ ഭര്‍ത്താവ് മുറി പൂട്ടി രണ്ട് ദിവസം ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നു. ഒടുവില്‍ ദുര്‍ഗന്ധം വന്നപ്പോള്‍ അയല്‍ക്കാര്‍ പരാതിപ്പെട്ടത് അനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഗതിയുടെ കിടപ്പ് അറിഞ്ഞത്. 

തലസ്ഥാനത്തെ തിക്രപാറ പ്രദേശത്ത് അടുത്തിടെയാണ് ഗോപി നിഷാദും ഭാര്യ ബസന്തിയും (30) വീട് വാടകയ്ക്ക് എടുത്തത്. ബസന്തി ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനിടെ ഗോപിയെ പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാവുകയും പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ തിക്രപാറയിലേക്ക് താമസം മാറ്റിയതിന് പന്നാലെ ഗോപിക്ക് ജോലി നഷ്ടമായി. ഇതോടെ ഇയാള്‍ മദ്യപാനം ആരംഭിച്ചു. വീട്ടിലെ സാധനങ്ങള്‍ ഓരോന്നായി വിറ്റ് മദ്യത്തിനുള്ള പണം കണ്ടെത്തി. അങ്ങനെ തന്‍റെ സൈക്കിളും വീട്ടിലെ ഗ്യാസ് സിലിണ്ടറും അടക്കം ഇയാള്‍ വിറ്റു. 

കടലില്‍ നീന്തുന്നതിനിടെ യുവതിയെ സ്രാവ് കടിച്ചു; 6 ഇഞ്ച് മുറിവ്, ഭയപ്പെടുത്തുന്ന ദൃശ്യം !

ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. രാത്രിയില്‍ ഇരുവരും രണ്ട് മുറിയിലായിരുന്നു കിടന്നത്. രാവിലെ എഴുനേറ്റ് നോക്കിയപ്പോള്‍ ബസന്തി തൂങ്ങി മരിച്ചതായി കണ്ടു. ഇത് കണ്ട് ഭയന്ന ഗോപി. മൃതദേഹം താഴെ ഇറക്കിയെങ്കിലും പോലീസിനോട് മറ്റാരോടെങ്കിലുമോ പറയാനുള്ള ധൈര്യം അയാള്‍ക്ക് ഉണ്ടായില്ല. തുടര്‍ന്ന് അയാള്‍ രണ്ട് ദിവസം മൃതദേഹത്തിന് കാവലിരുന്നു. ഇതിനിടെ ഒരു തവണ മാത്രമാണ് ഇയാള്‍ ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയത്. എന്നാല്‍ മൃതദേഹത്തിന്‍റെ ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോള്‍ അയല്‍വാസികള്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ഗോപിയുടെ ഈ വിശദീകരണം പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഗോപിയെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസ് പറയുന്നത്. മരിച്ച വിവരം പുറത്ത് പറയാതിരുന്നതും മൃതദേഹത്തില്‍ മര്‍ദ്ദനത്തിന്‍റെ പാടുകളുള്ളതും സംശയം ഉയര്‍ത്തുന്നതായി പോലീസ് പറയുന്നു. 

112 കിമി വേഗതയില്‍ കൊടുങ്കാറ്റ്; റോളർകോസ്റ്ററില്‍ 235 അടി ഉയരത്തില്‍ കുടിയവരെ സാഹസികമായി രക്ഷപ്പെടുത്തി