വീഡിയോയിൽ ആദ്യം കാണിക്കുന്നത് ലെയ്‍ലയുടെ ബോസ് ആണെന്ന് കരുതാവുന്ന ഒരാളെയാണ്. പിന്നാലെ അവൾ ക്യാമറ തനിക്കുനേരെ തന്നെ തിരിക്കുന്നു. അവൾ ഒരു സൺ​ഗ്ലാസും മാസ്കും തൊപ്പിയും ഒക്കെ വച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും തന്റെ ബോസ് തന്നെ തിരിച്ചറിയാതിരിക്കാനാണ് എന്നാണ് അവൾ പറയുന്നത്.

പല കാരണങ്ങളും പറഞ്ഞ് നമ്മളിൽ പലരും ഓഫീസിൽ നിന്നും ലീവെടുക്കാറുണ്ട്. അതിൽ ചിലപ്പോൾ കള്ളങ്ങളുമുണ്ടാവും. എന്നാൽ, ചില നേരങ്ങളിൽ ആ കള്ളങ്ങളൊക്കെ പൊളിയാനും മതി. അതുപോലൊരു അമളി ഈ യുവതിക്കും പറ്റി. അസുഖമാണ് എന്നൊക്കെ പറഞ്ഞ് ലീവെടുത്തു. എന്നാൽ, യാത്രയ്ക്ക് വേണ്ടി കയറിയ ഫ്ലൈറ്റിൽ പിന്നിലിരിക്കുന്ന ആളെക്കണ്ട് അവൾ ഞെട്ടി. അത് അവളുടെ ബോസായിരുന്നു. 

യുവതി തന്നെയാണ് ടിക്ടോക്കിൽ തനിക്ക് പറ്റിയ അബദ്ധം വിശദീകരിച്ചത്. ലെയ്‍ല സോർസ് എന്ന യുവതിയാണ് തന്റെ അനുഭവം ടിക്ടോക്കിലൂടെ വിശദീകരിച്ചത്. താൻ അസുഖമാണ് എന്ന് പറഞ്ഞ് ലീവ് ഒപ്പിച്ചെടുത്തു എന്നും എന്നാൽ അന്ന് തന്നെ തന്റെ ബോസിനെ ഫ്ലൈറ്റിൽ കാണേണ്ടി വന്നു എന്നുമാണ് ലെയ്‍ല പറഞ്ഞത്. താൻ പറഞ്ഞ ചെറിയ ഒരു കള്ളം ​ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ പോന്നതായിരുന്നു എന്നാണ് ലെയ്‍ല പറയുന്നത്. 

ജെറ്റ്‍സ്റ്റാർ വിമാനത്തിലായിരുന്നു ലെയ്‍ല. വീഡിയോയിൽ ആദ്യം കാണിക്കുന്നത് ലെയ്‍ലയുടെ ബോസ് ആണെന്ന് കരുതാവുന്ന ഒരാളെയാണ്. പിന്നാലെ അവൾ ക്യാമറ തനിക്കുനേരെ തന്നെ തിരിക്കുന്നു. അവൾ ഒരു സൺ​ഗ്ലാസും മാസ്കും തൊപ്പിയും ഒക്കെ വച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും തന്റെ ബോസ് തന്നെ തിരിച്ചറിയാതിരിക്കാനാണ് എന്നാണ് അവൾ പറയുന്നത്. ഒപ്പം ബോസ് തന്നെ കാണാനുള്ള സാധ്യത ഇല്ല. ബോസ് മുൻവശത്തും താൻ പിറകിലുമാണ് ഇരുന്നത് എന്നും അവൾ പറയുന്നുണ്ട്. 

Scroll to load tweet…

ഏതായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. ഒരാൾ‌ പറഞ്ഞത് തനിക്കും ഇതുപോലെ ഒരു അനുഭവമുണ്ടായി എന്നാണ്. 'കള്ളം പറഞ്ഞ് ലീവെടുത്ത് താൻ പോയത് ഷോപ്പിം​ഗിനാണ്. പെട്ടെന്ന് പിന്നിൽ നിന്നും ബോസ് എന്താണ് വാങ്ങുന്നത് എന്ന് ചോദിച്ചു. താനാകെ തരിച്ചുപോയി' എന്നാണ് അവർ കമന്റ് നൽകിയിരിക്കുന്നത്. 

ഏതായാലും, ലീവെടുക്കുമ്പോൾ ഒന്ന് നോക്കിയും കണ്ടുമൊക്കെ കള്ളം പറയുന്നതാവും നല്ലത് അല്ലേ? 

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം