സുഹൃത്തുക്കളെ കണ്ടെത്താനുള്ള അവളുടെ ശ്രമങ്ങൾ മിക്കവാറും നിരാശയിലാണ് ചെന്ന് അവസാനിക്കാറുള്ളത് എന്നാണ് അവൾ പറയുന്നത്. അതുകൊണ്ട് അവൾ ബെം​ഗളൂരുവിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് എന്നും പോസ്റ്റിൽ പറയുന്നു. 

സോഷ്യൽ മീഡിയയിൽ ഇന്ന് നമുക്ക് ഇഷ്ടം പോലെ സുഹൃത്തുക്കളും ഫോളോവർമാരും ഒക്കെ ഉണ്ടാവും. എന്നാൽ, ശരിക്കും ജീവിതത്തിൽ നമുക്ക് എത്ര സുഹൃത്തുക്കൾ ഉണ്ടാവും? ഇന്നത്തെ കാലത്ത് ഒരു യഥാർത്ഥ സുഹൃത്തിനെ കണ്ടെത്തുക എന്നത് വലിയ പ്രയാസമുള്ള കാര്യം തന്നെയാണ് അല്ലേ? അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. 

അതിൽ ഒരു യുവതി പറയുന്നത് ബെം​ഗളൂരു പോലെ തിരക്കുള്ള ഒരു ന​ഗരത്തിൽ ഒരു യഥാർത്ഥ സുഹൃത്തിനെ കണ്ടെത്തുക എന്നത് എത്രമാത്രം പ്രയാസമുള്ള കാര്യമാണ് എന്നാണ്. കഴിഞ്ഞ വർഷം ന​ഗരത്തിലെത്തിയ തന്റെ സുഹൃത്തിന് വേണ്ടിയാണ് യുവതിയുടെ പോസ്റ്റ്. നിങ്ങളൊക്കെ എങ്ങനെയാണ് സുഹൃത്തുക്കളെയും ​ഗ്രൂപ്പുകളെയും ഉണ്ടാക്കുന്നത് എന്നാണ് യുവതി ചോദിക്കുന്നത്. ഒപ്പം തന്റെ സുഹൃത്ത് കൂട്ടുകാരെ ഉണ്ടാക്കാൻ ബുദ്ധിമുട്ടുകയാണ് എന്നും പോസ്റ്റിൽ പറയുന്നു. 

'എന്റെ സുഹൃത്ത് കഴിഞ്ഞ വർഷമാണ് ബെംഗളൂരുവിലേക്ക് താമസം മാറിയത്. അന്നുമുതൽ അവൾ വളരെ ഏകാന്തത അനുഭവിക്കുകയാണ്. മുതിർന്നാൽ പുതിയ ആളുകളെ കണ്ടുമുട്ടുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾ പലപ്പോഴും സംസാരിക്കാറുണ്ട്‌. പക്ഷേ, അടുത്തിടെ അവൾ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചു' എന്നാണ് പോസ്റ്റിൽ പറയുന്നത്. 

തന്റെ സുഹൃത്ത് ഒരു മലയാളിയാണ് എന്നും നല്ല ഹ്യൂമർ സെൻസ് ഉള്ള ആളാണ് എന്നും പോസ്റ്റിൽ പറയുന്നു. സുഹൃത്തുക്കളെ കണ്ടെത്താനുള്ള അവളുടെ ശ്രമങ്ങൾ മിക്കവാറും നിരാശയിലാണ് ചെന്ന് അവസാനിക്കാറുള്ളത് എന്നാണ് അവൾ പറയുന്നത്. അതുകൊണ്ട് അവൾ ബെം​ഗളൂരുവിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് എന്നും പോസ്റ്റിൽ പറയുന്നു. 

കുറച്ച് നല്ല സ്ത്രീ സുഹൃത്തുക്കളെ ഉണ്ടാക്കുവാനും ഏതെങ്കിലും വനിതാ ​ഗ്രൂപ്പുകളുടെ ഭാ​ഗാമാവാനും ഒക്കെയാണ് അവൾ ആ​ഗ്രഹിക്കുന്നത് എന്നും യുവതി തന്റെ പോസ്റ്റിൽ പറയുന്നു. നിരവധിപ്പേരാണ് യുവതിക്ക് സഹായകരമാകുന്ന തരത്തിൽ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം