എന്തായാലും യുവതിക്ക് മാത്രമല്ല, മറ്റ് നിരവധിപ്പേർക്ക് ബെംഗളൂരുവിൽ പിജി തുടങ്ങാൻ ആഗ്രഹമുണ്ട് എന്നാണ് പോസ്റ്റിന് വന്ന കമന്റുകളിൽ നിന്നും മനസിലാവുന്നത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം വാടക കുതിച്ചുയരുകയാണ്. ചെറിയ ഒരു മുറിക്ക് പോലും താങ്ങാനാവാത്ത വാടകയാണ്. ബെംഗളൂരു, മുംബൈ, ദില്ലി പോലെയുള്ള നഗരങ്ങളിലാണെങ്കിൽ പറയണ്ട. എന്തായാലും, ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവതി എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.
അതിൽ പറയുന്നത് യുവതിയുടെ ഇപ്പോഴത്തെ സ്വപ്നം ബെംഗളൂരുവിൽ ഒരു പിജി (പേയിംഗ് ഗസ്റ്റ്) സംവിധാനം ആരംഭിച്ച ശേഷം സുഖമായി ജീവിക്കുക എന്നതാണ് എന്നാണ്. 'എന്റെ സ്വപ്ന ജോലി ഇതാണ് ബെംഗളൂരുവിൽ ഒരു പിജി ഉടമയാവുക. ഒന്നും ചെയ്യാതിരിക്കുക, എല്ലാ മാസാവസാനവും വലിയ വാടക വാങ്ങുക, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ കൊടുക്കാതിരിക്കുക എന്നതാണ്' എന്നായിരുന്നു മോണാലിക പട്നായിക് എന്ന യുവതി എക്സിൽ കുറിച്ചിരിക്കുന്നത്.
വളരെ പെട്ടെന്നാണ് മോണാലിക ഷെയർ ചെയ്ത പോസ്റ്റ് ചർച്ചയായി മാറിയത്. അനേകങ്ങൾ പോസ്റ്റിന് കമന്റുകളുമായി എത്തി. എന്തായാലും യുവതിക്ക് മാത്രമല്ല, മറ്റ് നിരവധിപ്പേർക്ക് ബെംഗളൂരുവിൽ പിജി തുടങ്ങാൻ ആഗ്രഹമുണ്ട് എന്നാണ് പോസ്റ്റിന് വന്ന കമന്റുകളിൽ നിന്നും മനസിലാവുന്നത്. എന്നാൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകില്ല എന്നത് യുവതിയുടെ പേഴ്സണലായിട്ടുള്ള കാര്യമാണ് എന്നും പലരും പറഞ്ഞു.
സ്റ്റാർട്ടപ്പുകളേക്കാൾ ബെംഗളൂരുവിൽ നല്ല ബിസിനസ് പിജി ഉടമകളാവുക എന്നതാണ്. 2014 15 കാലഘട്ടത്തില്‍ പിജി ആയി താമസിച്ചപ്പോള്‍ തനിക്കും ഇങ്ങനെ ഒരു സ്വപ്നം ഉണ്ടായിരുന്നു, നല്ല ഭക്ഷണവും വൃത്തിയുള്ള മുറിയും നൽകണമെന്നാണ് ഞാൻ സ്വപ്നം കണ്ടിരുന്നത് എന്നാണ് ഒരാൾ കമന്റ് നൽകിയത്.
അതുപോലെ, ബെംഗളൂരുവിൽ കയ്യും കണക്കും ഇല്ലാതെ കൂടിക്കൊണ്ടിരിക്കുന്ന വാടകയെ കുറിച്ച് വലിയ ചർച്ചകൾ നടക്കാനും ഇത് കാരണമായി തീർന്നിട്ടുണ്ട്. പല പിജി ഉടമകളും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകാറില്ല എന്നും പറയുന്നു. ഇതും ആളുകളെ അമ്പരപ്പിച്ചിട്ടുണ്ട്.
കഥ മാറി; വെറും 250 രൂപയ്ക്ക് വാങ്ങിയ പെയിന്റിംഗ്, കൗതുകം കൊണ്ട് സൂക്ഷിച്ച് നോക്കിയപ്പോൾ ഞെട്ടി..!
