ബെംഗളൂരുകാര്‍ ഇടയ്ക്ക് മറ്റ് നഗരങ്ങളിലേക്ക് കൂടി ഒന്ന് ഇറങ്ങുന്നത് നന്നായിരിക്കും എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 


ന്ത്യൻ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരമാണ് ബെംഗളൂരു. ഇന്ത്യയിലെ മറ്റേതൊരു നഗരത്തെക്കാളും വികസിതമായ ഇടമായാണ് ഈ നഗരത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ താമസക്കാരും അതൊരു വലിയ കാര്യമായി തന്നെ എടുക്കുകയും തങ്ങളുടെ ദൈനംദിന അനുഭവങ്ങളിൽ നിന്നുള്ള രസകരവും വിചിത്രവുമായ കഥകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്യുന്നത് പതിവാണ്. 'പീക്ക് ബെംഗളൂരു മൊമെന്‍റ്സ്' എന്ന പ്രശസ്തമായ ഹാഷ്ടാഗോടെയാണ് ഇത്തരം അനുഭവങ്ങൾ ബെംഗളൂരു നിവാസികൾ പതിവായി പോസ്റ്റ് ചെയ്യാറ്. സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിലും ഇത്തരം പീക്ക് ബെംഗളൂരു മോമെൻറ്സ് ഏറെ പ്രശസ്തമാണ്.

എന്നാൽ, കഴിഞ്ഞ ദിവസം ഒരു യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഒരു പീക്ക് ബെംഗളൂരു മൊമെന്‍റിന് വലിയ തോതിലുള്ള വിമർശനവും പരിഹാസവുമാണ് ലഭിക്കുന്നത്. സമൂഹ മാധ്യമ ഉപയോക്താക്കൾ ഈ പദത്തിന്‍റെ അനാവശ്യമായ അമിത ഉപയോഗത്തെക്കുറിച്ച് വിമർശനങ്ങൾ നടത്തി. യുവതിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു; 'പീക്ക് ബെംഗളൂരു മൊമെന്‍റസ്: ഈ ഓട്ടോ ഡ്രൈവർ ഞാൻ പണമായി നൽകാമെന്ന് പറഞ്ഞപ്പോൾ നിരസിക്കുകയും യുപിഐയിൽ പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു- ആജ് കെ സമനേ മേ കാഷ് കോൻ യൂസ് കർത്ത ഹേ മാഡം!' 

റോഡരികിൽ നിന്ന് മണലും ഇഷ്ടികയും മോഷ്ടിക്കുന്ന യുവതിയുടെ റീൽ വൈറൽ; പക്ഷേ, യഥാർത്ഥ്യം മറ്റൊന്ന്

Scroll to load tweet…

'മദ്യപിച്ച് വാഹനമോടിക്കരുത്' എന്ന ബാനറുമായി യുവാവിനോട് ട്രാഫിക് ജംഗ്ഷനിൽ നിൽക്കാൻ ഉത്തരവിട്ട് മുംബൈ ഹൈക്കോടതി

നിരവധി പേർ ഈ പോസ്റ്റ് കാണുകയും ശ്രദ്ധ നേടുകയും ചെയ്തുവെങ്കിലും പോസ്റ്റിന് താഴെ നിറഞ്ഞു നിന്നത് പരിഹാസവും വിമർശനങ്ങളും ആയിരുന്നു. ഒരാൾ കുറിച്ചത് ഇത് 2025 ആണെന്നും സാധാരണ കാര്യങ്ങളെ പീക്ക് ബെംഗളൂരു മോമെന്‍റ്സ് എന്ന് വിശേഷിപ്പിക്കുന്ന ആളുകൾ ഇപ്പോഴും ആ നാട്ടിൽ ഉണ്ടല്ലോ എന്നുമായിരുന്നു. ലോകം മുഴുവൻ നടക്കുന്ന കാര്യങ്ങൾ ബെംഗളൂരുവിന് മാത്രമേ സ്വന്തമായി ഉള്ളൂവെന്ന് വിശ്വസിക്കുന്ന കുറെ വിഡ്ഢികൾ എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. മറ്റൊരു വ്യക്തി പരിഹാസ രൂപേണ അഭിപ്രായപ്പെട്ടത് എത്രയും പെട്ടെന്ന് ബെംഗളൂരുവിന് പുറത്തുപോയി മറ്റ് നഗരങ്ങൾ കൂടി കാണണം എന്നായിരുന്നു. ബെംഗളൂരുവിൽ മാത്രമായി അത്തരം മഹത്തരമായ കാര്യങ്ങൾ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കന്നട ഭാഷയ്ക്ക് പകരം ഓട്ടോ ഡ്രൈവർ ഹിന്ദിയിൽ സംസാരിച്ചതാണ് സമൂഹ മാധ്യമ പോസ്റ്റിലെ ഏറ്റവും അവിശ്വസനീയമായ കാര്യം എന്നായിരുന്നു മറ്റൊരു വ്യക്തി ചൂണ്ടിക്കാട്ടിയത്.

കശ്മീരില്‍ നടന്ന ഒരു വിവാഹവും പിന്നാലെ സംഭവിച്ച 17 ദുരൂഹ മരണങ്ങളും