പേളിന്റെ നേട്ടത്തെ കുറിച്ച് ​ഗിന്നസ് വേൾഡ് റെക്കോർഡ് ട്വിറ്ററിലും എഴുതിയിട്ടുണ്ട്. 'ലോകത്തിലെ ഏറ്റവും ചെറിയ നായയായ പേളിനോട് ഹെലോ പറയൂ' എന്നാണ് പോസ്റ്റിന് കാപ്ഷൻ നൽകിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും കുഞ്ഞുനായയായി പേൾ എന്ന രണ്ടു വയസുകാരി പെൺ ചിഹ്വാഹ്വയെ തെരഞ്ഞെടുത്ത് ​ഗിന്നസ് വേൾഡ് റെക്കോർഡ്സ്. പേളിന്റെ ഉയരം വെറും 3.59 ഇഞ്ചും നീളം 5.0 ഇഞ്ചുമാണ്. ഒരു ടിവി റിമോട്ടിനേക്കാൾ ചെറുതാണ് നായ എന്നാണ് പറയുന്നത്. 

വേൾഡ് റെക്കോർഡ്സ് പറയുന്നത് അനുസരിച്ച്, മുമ്പ് ഈ പദവി വഹിച്ചിരുന്ന മിറാക്കിൾ മില്ലിയുടെ ഇരട്ട സഹോദരിയുടെ കുട്ടിയാണ് പേൾ. ജനിക്കുമ്പോൾ, മിലിയുടെയും പേളിന്റെയും ഭാരം 28 ഗ്രാം ആയിരുന്നു. 'Lo Show Dei Record' എന്ന ടിവി പ്രോ​ഗ്രാമിൽ അടുത്തിടെ പേൾ പ്രത്യക്ഷപ്പെട്ടിരുന്നു. 

വനേസ സെംലർ ആണ് പേളിന്റെ ഉടമ. പേൾ വളരെ കാം ആൻഡ് കൂൾ ആയ നായയാണ് എന്നാണ് വനേസ പറയുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽ ചില ഹൈസ്റ്റാൻഡേർഡ് രീതികളാണ് അവൾ പിന്തുടരുന്നത്. ചിക്കനും സാൽമണുമാണ് ഇഷ്ടം. 

അതുപോലെ നല്ല നല്ല വസ്ത്രം ധരിക്കാനും ഷോപ്പിം​ഗിന് ഉടമയ്‍ക്കൊപ്പം പോകാനും ഒക്കെ ഇഷ്ടപ്പെടുന്ന നായയാണ് പേൾ. ​ഗിന്നസ് വേൾഡ് റെക്കോർഡ്സ് പോസ്റ്റ് ചെയ്ത ഒരു ബ്ലോ​ഗിൽ പേളിനെ ഒരു പന്ത് പോലെ എന്നാണ് ഉപമിച്ചിരിക്കുന്നത്. പേൾ ജനിച്ചത് ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ക്രിസ്റ്റൽ ക്രീക്ക് അനിമൽ ഹോസ്പിറ്റലിലാണ്. അവിടെ വച്ച് മൂന്ന് തവണ അവളുടെ ഉയരം കൃത്യമായി അളന്നിട്ടുണ്ട്. 

Scroll to load tweet…

പേളിന്റെ നേട്ടത്തെ കുറിച്ച് ​ഗിന്നസ് വേൾഡ് റെക്കോർഡ് ട്വിറ്ററിലും എഴുതിയിട്ടുണ്ട്. 'ലോകത്തിലെ ഏറ്റവും ചെറിയ നായയായ പേളിനോട് ഹെലോ പറയൂ' എന്നാണ് പോസ്റ്റിന് കാപ്ഷൻ നൽകിയിരിക്കുന്നത്. പേളിനെ ഇങ്ങനെ ഒരു നേട്ടം തേടി എത്തിയത് തങ്ങളെ വളരെ അധികം സന്തോഷിപ്പിക്കുന്നു എന്ന് വനേസയും പറഞ്ഞു.