മായുടെ സ്ക്രീനിലെ സാന്നിധ്യമാണ് കാഴ്ചക്കാരെ ഇത്രയധികം വർദ്ധിപ്പിക്കാൻ കാരണമായത്. ലൈവിന് ഇടയിൽ ചൈനീസ് വിഭവമായ 5,000 യൂണിറ്റ് ബ്രെയ്‌സ്ഡ് ഡക്ക് നെക്ക് ആണ് വിറ്റു പോയത്.
ചൈനീസ് ബിസിനസുകാരനായ വാങ് സിയാവോഫെയുടെ ലൈവ് സ്ട്രീമുകൾ ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. ചൈനയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ലൈവ് സ്ട്രീമുകളിൽ ഒന്നാണ് ഇപ്പോൾവാങ് സിയാവോഫെയുടെ ലൈവ് സ്ട്രീം. അദ്ദേഹത്തിൻറെ ഭാര്യയായ 26 -കാരിയായ മാൻഡി മായയ്ക്കാണ് ഈ നേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും. കഴിഞ്ഞദിവസം ഒരേ സമയം 2.4 ദശലക്ഷം കാഴ്ചക്കാരെയാണ് ഇവരുടെ ലൈവ് സ്ട്രീം ആകർഷിച്ചത്. വിവാഹത്തിനുമുൻപ് ഒറ്റയ്ക്ക് സ്ട്രീം ചെയ്യുമ്പോൾ വാങ്ങിന് ഉണ്ടായിരുന്ന 100,000-ത്തോളം കാഴ്ചക്കാരിൽനിന്ന് വൻ കുതിപ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
മായുടെ സ്ക്രീനിലെ സാന്നിധ്യമാണ് കാഴ്ചക്കാരെ ഇത്രയധികം വർദ്ധിപ്പിക്കാൻ കാരണമായത്. ലൈവിന് ഇടയിൽ ചൈനീസ് വിഭവമായ 5,000 യൂണിറ്റ് ബ്രെയ്‌സ്ഡ് ഡക്ക് നെക്ക് ആണ് വിറ്റു പോയത്. ബിസിനസിൽ വലിയ തകർച്ച നേരിട്ടുകൊണ്ടിരുന്ന വാങ് സിയാവോഫെയ്ക്ക് വലിയ തിരിച്ചുവരവാണ് ഇതിലൂടെ ഉണ്ടായത്.
വാങ് സിയാവോഫെയ് ആദ്യം വിവാഹം കഴിച്ചത് തായ്‌വാനീസ് നടി ബാർബി ഹ്സുവിനെ ആയിരുന്നു. 2011 -ൽ വിവാഹിതരായ ഈ ദമ്പതികൾ 11 വർഷം ഒരുമിച്ചായിരുന്നു, പിന്നീട് പൊരുത്തപ്പെടാൻ ആവാതെ വന്നതോടെ 2021 -ൽ വിവാഹമോചനം നേടി. പിന്നീട് ബാർബി തന്റെ മുൻ കാമുകൻ, ദക്ഷിണ കൊറിയൻ ഡിജെയും സംഗീതജ്ഞനുമായ കൂ ജുൻ യൂപ്പുമായി പ്രണയത്തിലാവുകയും 2022 ൽ അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ദൗർഭാഗ്യവശാൽ ഈ വർഷം ആദ്യം കുടുംബസമേതം ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ഇൻഫ്ലുവൻസ മൂലമുണ്ടായ ന്യുമോണിയ ബാധിച്ച് ബാർബി മരിച്ചു. ബാർബിയുടെ രണ്ട് കുട്ടികളെ ഇപ്പോൾ വാങ് ആണ് സംരക്ഷിക്കുന്നത്.
ഇൻഫ്ലുവൻസറും ബിസിനസുകാരിയുമായ മായെ കഴിഞ്ഞവർഷമാണ് വാങ് വിവാഹം കഴിക്കുന്നത്. വാങ്ങിനേക്കാൾ 18 വയസ്സ് പ്രായം കുറവാണ് മായ്ക്ക്. വാങ്ങിനെ ബിസിനസിലും കുടുംബത്തിലും പിന്തുണയ്ക്കുന്നതിന് ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് മായ്ക്ക് ലഭിക്കുന്നത്.


