Asianet News MalayalamAsianet News Malayalam

വിമാനത്താവളത്തിൽ സുരക്ഷാവീഴ്ച 24 മണിക്കൂർ തങ്ങിയെന്ന് അവകാശവാദം; പിന്നാലെ യുട്യൂബറെ പൊക്കി അകത്തിട്ട് പൊലീസ്


വിമാനത്താവളത്തിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങളെ പരിഹസിക്കുന്ന വീഡിയോ പിന്നീട് ഇയാൾ തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടു. 

YouTuber arrested for claiming to have stayed at airport for 24 hours
Author
First Published Apr 18, 2024, 1:14 PM IST

സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചതിന് പ്രമുഖ യൂട്യൂബറെ ബെംഗളൂരു എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. 23 കാരനായ വികാസ് ഗൗഡയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ 1.3 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഇദ്ദേഹത്തിന്‍റെ ചാനൽ 'ഡേർഡെവിൾ സ്റ്റണ്ടു'കൾക്ക് പേരുകേട്ടതാണ്. കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ടിലാണ് (കെഐഎ) സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 7 ന് ഉച്ചയ്ക്ക് 12.06 ഓടെ എയർ ഇന്ത്യയുടെ ബെംഗളൂരു-ചെന്നൈ ഫ്ലൈറ്റില്‍ (AI-585) കയറാനുള്ള  ടിക്കറ്റുമായി വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ കടന്നു. എന്നാൽ, ഇയാൾ വിമാനത്തിൽ കയറാതെ വിമാനത്താവള പരിസരത്ത് ചുറ്റിക്കറങ്ങി നടന്ന് തന്‍റെ യൂട്യൂബ് ചാനലിലേക്കാവശ്യമായ വീഡിയോകള്‍ പകര്‍ത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

രോമാവൃതമായ മെലിഞ്ഞ ശരീരം; ഭൂമിക്കടിയിലെ ഭീകരൻമാരായ വേട്ടക്കാരന് ഹാരി പോർ‌ട്ടർ കഥയിലെ വില്ലന്‍റെ പേര്

വിമാനത്താവളത്തിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങളെ പരിഹസിക്കുന്ന വീഡിയോ പിന്നീട് ഇയാൾ തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടു. അതിൽ പരിഹസ രൂപേണ ഇയാൾ പറയുന്നത്, 'സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതെയും ചോദ്യം ചെയ്യപ്പെടാതെയും താൻ 24 മണിക്കൂറിലധികം വിമാനത്താവളത്തിൽ ചെലവഴിച്ചു എന്നാണ്. വീഡിയോ വൈറലായതോടെ വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഇയാൾക്കെതിരെ പരാതി നൽകി. തുടർന്ന് ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികാസിന്‍റെ ഫോണ്‍ പോലീസ് പിടിച്ച് വച്ചു. ഇയാളുടെ യൂട്യൂബ് വീഡിയോ നീക്കം ചെയ്യുകയും ഐപിസി സെക്ഷൻ 448 (അതിക്രമം), സെക്ഷൻ 505 (പൊതുജന ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരം എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു. 

30 ഏക്കര്‍ തോട്ടം, പതിനേഴ് ലക്ഷം ചെടികള്‍, കശ്മീരിന് ചായമടിച്ച് ട്യുലിപ് വസന്തം!

 വികാസ് ഗൗഡയുടെ വീഡിയോയിലെ അവകാശവാദങ്ങൾ അതിശയോക്തി കലർന്നതാണെന്ന് പൊലീസ് പറയുന്നു. ഇയാൾ ആറ് മണിക്കൂറിൽ താഴെ മാത്രമാണ് വിമാനത്താവളത്തിനുള്ളിൽ ചെലഴിച്ചതെന്നും 12:06 ന് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഗൗഡ ഒരിക്കലും ബോർഡിംഗ് ഗേറ്റിന് സമീപമെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. തനിക്കാവശ്യമായ ചിത്രങ്ങൾ രഹസ്യക്യാമറയുടെ സഹായത്തോടെ എടുത്ത ഇയാൾ 4-5 മണിക്കൂറിനുള്ളിൽ മടങ്ങിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.ഗൗഡയുടെ പ്രവർത്തിയെ സിഐഎസ്എഫ് അപലപിച്ചു, വിമാനത്താവളം പോലെയുള്ള അതീവ സെൻസിറ്റീവായ പ്രദേശത്ത് ഇത്തരം തമാശകൾക്കോ ​​വിനോദത്തിനോ ഇടമില്ലെന്നും ഗൗഡയുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിന് ഗുരുതരമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും സിഐഎസ്എഫ് വ്യക്തമാക്കി.

'കുട്ടി ഫുട്ട്റെസ്റ്റിൽ നിൽക്കുന്നു, അമ്മയ്ക്ക് ഹെൽമറ്റുമില്ല'; വൈറല്‍ വീഡിയോയില്‍ നടപടി ആവശ്യമെന്ന്

Latest Videos
Follow Us:
Download App:
  • android
  • ios