സ്കൂട്ടര്‍ ഓടിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. 


ഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരില്‍ വലിയ തോതിലുള്ള ഭയാശങ്കകള്‍ ഉണര്‍ത്തി. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. മെട്രോ നഗരത്തില്‍ നിന്നുള്ള വീഡിയോയാണെങ്കിലും ഏത് മെട്രോ നഗരത്തില്‍ നിന്ന് എപ്പോള്‍ എടുത്തതാണ് വീഡിയോ എന്ന് വ്യക്തമല്ല. വീഡിയോയിൽ സ്കൂട്ടറില്‍ പുറകിലിരുന്ന് പോകുന്ന ഒരു സ്ത്രീയെ കാണാം. ഇവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ല. അതേസമയം ഇവരുടെ ഇടത് വശത്തെ ഫുട്ട്റെസ്റ്റില്‍ ഒരു കുട്ടി നില്‍ക്കുന്നു. സ്ത്രീ കുട്ടിയെ ഒരു കൈ കൊണ്ട് ചുറ്റിപ്പിടിച്ചിട്ടുണ്ട്. രാത്രിയില്‍ അത്യാവശ്യം തിരക്കുള്ള റോഡിലൂടെയാണ് യാത്രയെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. 

വീഡിയോ പങ്കുവച്ച് ഒരു ദിവസം കഴിയുമ്പോഴേക്കും അരലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. അപകടകരമായ ഡ്രൈവിംഗിനെ കുറിച്ച് നിരവധി പേര്‍ ആശങ്ക രേഖപ്പെടുത്തി. സ്കൂട്ടര്‍ ഓടിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. ഇത്രയും അപകടരമായ രീതിയില്‍ കുട്ടിയെ നിര്‍ത്താന്‍ അവർക്ക് എങ്ങനെ കഴിഞ്ഞെന്നായിരുന്നു നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചോദിച്ചത്. ഇത് അപകടകരമായ പ്രവണതയാണെന്ന് മറ്റ് ചിലര്‍ എഴുതി.

'ഒരു രൂപ ചില്ലറ ഇല്ല, അഞ്ച് രൂപ നഷ്ടം'; കുറിപ്പുമായി യുവാവ്, പരിഹാരം നിര്‍ദ്ദേശിച്ച് സോഷ്യല്‍ മീഡിയ

Scroll to load tweet…

'വനത്തിലെ കുളി അനുഭവ'ത്തിന് 1500 രൂപയെന്ന് പരസ്യം; 'വാ അടുത്ത തട്ടിപ്പ്' കാണാമെന്ന് സോഷ്യൽ മീഡിയ

ശിവാനന്ദ് എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവും സമാനമായ വീഡിയോ പങ്കുവച്ച് നടപടി ആവശ്യപ്പെട്ടു. ഒപ്പം വീഡിയോ പകര്‍ത്തിയത് എപ്രില്‍ 13 ന് വൈകീട്ട് ഒമ്പതേ കാലോടെയാണെന്നും ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ നിന്നുള്ള വീഡിയോയാണെന്നും കുറിച്ചു. ഒപ്പം വാഹനത്തിന്‍റെ നമ്പറും പങ്കുവച്ചു. ബെംഗളൂരു സിറ്റി പോലീസിനെയും ട്രാഫിക് പോലീസിനെയും ടാഗ് ചെയ്ത വീഡിയോയ്ക്ക് പിന്നാലെ, വാഹനം ഓടിച്ചയാള്‍ക്കെതിരെ നടപടി എടുത്തെന്ന് മഹാദേവപുര ട്രാഫിക് ബിടിപി ട്വീറ്റ് ചെയ്തു. ഒപ്പം നീണ്ട ഒരു പെറ്റി ലിസ്റ്റിന്‍റെ ചിത്രം വാഹന ഉടമയ്ക്ക് കൈമാറുന്ന ചിത്രവും പങ്കുവച്ചു. 

4,500 വർഷം പഴക്കമുള്ള ശൗചാലയം, സ്റ്റേഡിയം, ബഹുനില കെട്ടിടങ്ങൾ; സിന്ധു നദീതട കാലത്തെ ഏറ്റവും വലിയ കണ്ടെത്തൽ