അടുത്ത മാസം, അല്ലെങ്കിൽ ഇന്ന മാസം തനിക്ക് സീറോ സ്പെൻഡ് മാസമായിരിക്കും എന്ന് ആദ്യം അവൾ ഉറപ്പിക്കും. പിന്നെ, സാധനങ്ങൾ വാങ്ങാൻ ഒരേയൊരു കട തെരഞ്ഞെടുക്കും. മാസത്തിന്റെ ആദ്യം തന്നെ അവിടെ നിന്നും ഭക്ഷണത്തിന് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി വയ്ക്കും.

എത്ര പണം കയ്യിൽ കിട്ടിയാലും മാസാവസാനം ആവുമ്പോഴേക്കും അത് മുഴുവനും ചെലവായിപ്പോകുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. അതിനി എത്ര കുറവ് പണമാണെങ്കിലും എത്ര വലിയ തുകയാണെങ്കിലും. എന്നാൽ, ഓരോ മാസവും 'സീറോ സ്പെൻഡ്' രീതി അവലംബിച്ച് ഒരുലക്ഷം രൂപ വരെ ലാഭിക്കുന്ന യുവതിയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. 

മെറ്റിൽഡ എന്ന യുവതിയാണ് ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുന്ന 'സീറോ സ്പെൻഡ്' രീതിയിലൂടെ മാസം 1500 പൗണ്ട് വരെ അതായത് ഏകദേശം 1.3 ലക്ഷം രൂപ വരെ ലാഭിച്ചു എന്ന് പറയുന്നത്. എന്നാൽ, എന്താണ് ഈ സീറോ സ്പെൻഡ്? പണം ചെലവഴിക്കാതിരിക്കുക എന്നതാണത്. അതായത് ഭക്ഷണത്തിനും ബില്ലുകളടക്കാനും മാത്രം പണം ചെലവഴിക്കുക. വസ്ത്രങ്ങളടക്കം ഒന്നും വാങ്ങാൻ പണം ചെലവാക്കില്ല. അതുപോലെ പരിപാടികളിലൊന്നും പങ്കെടുക്കില്ല. ​ഗതാ​ഗതത്തിന് വേണ്ടിയും പണം ചെലവാക്കില്ല. അതാണ് സീറോ സ്പെൻഡ്. 

28 -കാരിയായ മെറ്റിൽഡ വളരെ കർശനമായിട്ടാണ് ഇതെല്ലാം നടപ്പിലാക്കുന്നത്. ഇക്കാര്യത്തിൽ ഒരു കോംപ്രമൈസിനും അവളില്ല. എങ്ങനെയാണ് അവളത് നടപ്പിലാക്കുന്നത് എന്നല്ലേ? അടുത്ത മാസം, അല്ലെങ്കിൽ ഇന്ന മാസം തനിക്ക് സീറോ സ്പെൻഡ് മാസമായിരിക്കും എന്ന് ആദ്യം അവൾ ഉറപ്പിക്കും. പിന്നെ, സാധനങ്ങൾ വാങ്ങാൻ ഒരേയൊരു കട തെരഞ്ഞെടുക്കും. മാസത്തിന്റെ ആദ്യം തന്നെ അവിടെ നിന്നും ഭക്ഷണത്തിന് ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി വയ്ക്കും. എന്ത് വന്നാലും ഇനി ഒന്നും വാങ്ങില്ല എന്ന് തീരുമാനിക്കും. പിന്നെ പണം ചെലവഴിക്കുന്നത് ബില്ലുകൾ വല്ലതും അടക്കാനുണ്ടെങ്കിൽ അത് അടക്കാനോ, നായയ്ക്ക് എന്തെങ്കിലും അത്യാവശ്യം വന്നാൽ അതിനുവേണ്ടിയോ മാത്രമാണ്.

കണ്ടമാനം പണം ചെലവാക്കിയാൽ ലണ്ടനിൽ ജീവിച്ചു പോവുക വലിയ പാടാണ് എന്നാണ് മെറ്റിൽഡ പറയുന്നത്. അതുകൊണ്ട് തന്നെ അധികം പണം ചെലവഴിക്കാത്ത ഈ രീതിയിൽ ജീവിക്കുന്നത് തനിക്ക് വലിയ തുക തന്നെ സേവ് ചെയ്യാൻ സഹായകമാകുന്നു എന്നും അവൾ പറയുന്നു. അപ്പോഴിനി കയ്യിൽ നിന്നും വല്ലാതെ കാശ് പോകുന്നു എന്ന് തോന്നുന്നവർക്ക് ഈ വഴിയൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.

വായിക്കാം: യുവാവിന് സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ കിട്ടിയത് പാതിവെന്ത ​ഗുളിക..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം