ഇന്ന് എന്തിനും ഏതിനും ഓൺലൈൻ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. പ്രത്യേകിച്ച് ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നതിനുവേണ്ടി നിരവധി ഓൺലൈൻ ആപ്ലിക്കേഷനുകൾ നിലവിലുണ്ട്. പലപ്പോഴും   സമയത്തിന് കിട്ടിയില്ലെന്ന പേരിൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ ഓർഡർ ചെയ്ത ഭക്ഷണ സാധനങ്ങൾ ആളുകൾ ക്യാൻസൽ ചെയ്യാറുണ്ട്. ഇത്തരത്തിൽ വേണ്ടെന്ന് വയ്ക്കുന്ന ആഹാര സാധനങ്ങൾ തെരുവോരത്തെ കുട്ടികൾക്ക് നൽകി മാതൃകയാവുകയാണ് പത്ക്രിത് സാഹ എന്ന ഡെലിവറി ബോയ്.

സൊമാറ്റോ ആപ്ലിക്കേഷൻ സംരംഭത്തിലെ ജീവനക്കാരനാണ് പത്ക്രിത് സാഹ. ആളുകൾ വേണ്ടെന്ന് വയ്ക്കുന്ന  നിരവധി ഭക്ഷണ സാധനങ്ങൾ സാഹ ദരിദ്രരായ കുട്ടികള്‍ക്ക് നല്‍കും. മറ്റുള്ളവരെ സഹായിക്കാൻ സാഹയെ പ്രേരിപ്പിച്ചത് തെരുവിൽ ജീവിക്കുന്ന ഒരാളാണ്. മയക്കുമരുന്നിന് അടിമയായ ഇയാൾ ഒരിക്കൽ പണം ആവശ്യപ്പെട്ടുകൊണ്ട് സാഹയുടെ അടുത്തെത്തി. എന്നാൽ, പണം നൽകാതെ അയാളെ മർദ്ദിച്ച് പറഞ്ഞയക്കുകയാണ് സാഹ ചെയ്തത്. ഈ സംഭവം സാഹയുടെ മനസ്സിനെ വളരെയധികം പടിച്ചുലയ്ക്കുകയും വേദനിപ്പിക്കുകയും ചെയ്തു. അന്ന് മുതലാണ് പാവങ്ങളെ സഹായിക്കാന്‍ സാഹ ശ്രമം തുടങ്ങിയത്. 

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ ജോലിയുണ്ടായിരുന്ന സാഹ പിന്നീട് ഇത് ഉപേക്ഷിച്ചു. തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ സൊമാറ്റോയിൽ ഡെലിവറി ബോയ് ആയി ജോലി നോക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ ഡംഡം എന്ന സ്ഥലത്തുള്ള ഒരു ഹോട്ടൽ ഉടമയുമായി സൗഹൃദമുള്ള സാഹ ഇവിടെ അധികം വരുന്ന ഭക്ഷണവും കുട്ടികൾക്കായി എത്തിച്ചുകൊടുക്കുന്നുണ്ട്.

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.