ഇൻസ്റ്റാഗ്രാമിലെ പുതിയ ഫീച്ചറിനെ കുറിച്ച് റിപ്പോർട്ട് ചെയ്തത്  ട്വിറ്ററിലെ ഒരു പ്രമുഖ ഡവലപ്പർ അലക്സാണ്ടട്രോ പൌലോസി (@alex193a)ആണ്. അദ്ദേഹത്തിന്‍റെ ട്വിറ്റ് പ്രകാരം ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ് .

സന്‍ഫ്രാന്‍സിസ്കോ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, വാട്ട്സാപ്പ് , ഇൻസ്റ്റഗ്രാമിലൊക്കെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആകർഷകമായ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റയിൽ ഇനി ഫിൽട്ടര്‍ ഇല്ലാത്ത ഫോട്ടോകളുടെ സമയമായിരിക്കാം എന്നാണ് സൂചന. ഫിൽട്ടർ ചെയ്യാത്ത ഫോട്ടോകൾ സുഹൃത്തുക്കളുമായി പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ ഒരുക്കുകയാണ് കമ്പനി. "കാൻഡിഡ് ചലഞ്ചസ്" എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. 

ഇൻസ്റ്റാഗ്രാമിലെ പുതിയ ഫീച്ചറിനെ കുറിച്ച് റിപ്പോർട്ട് ചെയ്തത് ട്വിറ്ററിലെ ഒരു പ്രമുഖ ഡവലപ്പർ അലക്സാണ്ടട്രോ പൌലോസി (@alex193a)ആണ്. അദ്ദേഹത്തിന്‍റെ ട്വിറ്റ് പ്രകാരം ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ് . കാൻഡിഡ് ചലഞ്ചുകളിൽ പങ്കെടുക്കുന്ന ഉപയോക്താക്കൾക്ക് രണ്ട് മിനിറ്റിനുള്ളിൽ ഫോട്ടോ എടുക്കാനാകും. ഉപഭോക്താവിന് രണ്ടു ദിവസം ഇത് സംബന്ധിച്ച നോട്ടിഫിക്കേഷൻ ലഭിക്കും. ബീ റിയലിന് സമാനമായ ഫീച്ചർ ആണിത്.

Scroll to load tweet…

ഒരേസമയം ഫ്രണ്ട്, റിയർ ലെൻസുകൾ ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ ഇൻസ്റ്റാഗ്രാമിന്‍റെ ഡ്യുവൽ ക്യാമറ ഫംഗ്‌ഷണാലിറ്റി ഉപയോഗിക്കാനാകും. 2020-ൽ അവതരിപ്പിച്ച സോഷ്യൽ മീഡിയ ആപ്പായ ബീ റിയൽ വികസിപ്പിച്ചെടുത്തത് അലക്‌സിസ് പോൾസ്യാത്താണ് . രണ്ട് മിനിറ്റിനുള്ളിൽ ഉപയോക്താവിന്റെ ചുറ്റുപാടുകളിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കിടാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 

ഒരിക്കൽ ഷെയർ ചെയ്ത ചിത്രങ്ങൾ 24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകും. മുൻ ക്യാമറകളും പിൻ ക്യാമറകളും ഉപയോഗിച്ച് ഒരേ സമയം ഷൂട്ട് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഡ്യുവൽ ക്യാമറ എന്ന ഫീച്ചർ ഇൻസ്റ്റാഗ്രാം പുറത്തിറക്കിയിരുന്നു.അതേസമയം, ഐജി കാൻഡിഡ് ചലഞ്ചുകൾ ഒരു ഇന്‍റേണല്‍ പ്രോട്ടോടൈപ്പാണെന്നും കമ്പനി ഇത് മറ്റുള്ള ഇടങ്ങളിൽ പരീക്ഷിക്കുന്നില്ലെന്നും മെറ്റയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. 

ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി ഈ ഫീച്ചർ പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ അത് സംബന്ധിച്ചൊന്നും പറയുന്നില്ല എന്നാണ് മറുപടിയായി നൽകിയത്.

ക്രോം ആണോ ഉപയോഗിക്കുന്നത്?; പണി കിട്ടിയേക്കും, ഉടന്‍ ചെയ്യേണ്ടത്.!

ഇൻസ്റ്റയെ സൂക്ഷിക്കുക!, നിങ്ങളെ കാണുന്ന മൂന്നാമനുണ്ടെന്ന് വെളിപ്പെടുത്തൽ