Asianet News MalayalamAsianet News Malayalam

ഇവിടെ ഒരാള്‍ മതി: ട്വിറ്ററില്‍ ദൈവത്തെ ബ്ലോക്ക് ചെയ്ത് മസ്ക്

മസ്കിനെ ലക്ഷ്യം വെച്ച് പരിഹാസ്യവും ആക്ഷേപഹാസ്യപരവുമായ പോസ്റ്റുകൾ പങ്കിട്ടതാണ് അദ്ദേഹത്തെ പ്രകോപിച്ചത്. 

Elon Musk blocks God on Twitter vvk
Author
First Published Mar 25, 2023, 3:16 PM IST

സന്‍ഫ്രാന്‍സിസ്കോ: എലോൺ മസ്ക് വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇത്തവണ പിരിച്ചുവിടലിന്റെയോ പുതിയ ടെക്നോളജിയുടെയോ പേരിലോ, വിവാദമായ ട്വീറ്റുകളുടെ പേരിലോ അല്ല ഇക്കുറി ചർച്ചയായിരിക്കുന്നത്. ട്വിറ്ററിൽ ദൈവത്തിനെ ബ്ലോക്ക് ചെയ്തെന്ന പേരിലാണ് ഇക്കുറി മസ്ക് ചർച്ചയായിരിക്കുന്നത്. 

ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ദൈവത്തിന്റെ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തത്. മസ്ക് സ്വഭാവികമായും ആരെയെങ്കിലും ബ്ലോക്ക് ചെയ്താൽ അത് ചർച്ചയാകാറുണ്ട്. നിരവധി പേരെയാണ് സ്വന്തം ഹാൻഡിലിൽ നിന്ന് മസ്ക് ഇതിനോടകം ബ്ലോക്ക് ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ പാരഡി അക്കൗണ്ടിനാണ് ഇക്കുറി ബ്ലോക്ക് വീണിരിക്കുന്നത്. (പാരഡി അല്ല, യഥാർത്ഥത്തിൽ ദൈവം) - God (Not a Parody, Actually God) എന്ന അക്കൗണ്ടിലെ ഉള്ളടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 

മസ്കിനെ ലക്ഷ്യം വെച്ച് പരിഹാസ്യവും ആക്ഷേപഹാസ്യപരവുമായ പോസ്റ്റുകൾ പങ്കിട്ടതാണ് അദ്ദേഹത്തെ പ്രകോപിച്ചത്. മസ്കിനെ കളിയാക്കിയുള്ള പോസ്റ്റുകളാണ്  ആളുകൾക്കിടയിൽ അക്കൗണ്ടിനെ വളരെയധികം പ്രചാരം നേടാൻ സഹായിച്ചത്.  ഹാൻഡിൽ കൈകാര്യം ചെയ്യുന്ന അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ജാവർബോം 2022 മുതൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് നിർത്തിയിരുന്നു. 

കഴിഞ്ഞ ദിവസം, ട്വിറ്റർ സി.ഇ.ഒ മസ്ക് തന്നെ ബ്ലോക്ക് ചെയ്തത്  മറ്റുള്ളവരെ അറിയിക്കാനാണ് അദ്ദേഹം വീണ്ടും ട്വിറ്ററിലേക്ക് എത്തിയത്.“ഞാൻ തിരിച്ചുവന്നതല്ല. ഇത് നിങ്ങളെ അറിയിക്കാതിരിക്കാൻ എനിക്കാകുന്നില്ല. എല്ലാവരെയും ലോകത്തിലെ ഏറ്റവും ധനികനും ഭ്രാന്തനും നിസ്സാരനുമായ മനുഷ്യൻ ചെയ്തതെന്തെന്ന് കാണിക്കുകയാണ് ” മസ്‌ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് കാണിക്കുന്ന സ്‌ക്രീൻഷോട്ടിനൊപ്പം ‘ദൈവം’ ട്വീറ്റ് ചെയ്തതിങ്ങനെയാണ്.

"ദുമ്മു ദുമ്മു തുടിപ്പെല്ലാം വെളിയ വിട്ട് ഉള്ള വിട്ട്.." നാട്ടു നാട്ടുവിനൊപ്പം ചുവടുവച്ച് 150 ടെസ്‍ല കാറുകള്‍!

ട്വിറ്ററിൽ വിസർജ്ജ്യ ഇമോജിയുമായി ഇലോൺ മസ്‌ക്; വിമർശന പെരുമഴ
 

Follow Us:
Download App:
  • android
  • ios