Asianet News MalayalamAsianet News Malayalam

'മെറ്റയ്ക്ക്' സ്വന്തം പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഇതേപേരില്‍ യൂസര്‍നെയിം ലഭിക്കില്ല; കാരണം.!

രസകരമെന്നു പറയട്ടെ, ഫേസ്ബുക്കിന് ട്വിറ്ററില്‍ @meta ഹാന്‍ഡില്‍ ലഭിച്ചു, പക്ഷേ അതിന് സ്വന്തം പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ അത് നേടാനായില്ലെന്ന് ഏറെ ഖേദകരമായി പലരും ഉയര്‍ത്തുന്നു.

Facebook rebrands to Meta but can't get the username on Instagram because it's already taken
Author
Facebook, First Published Oct 31, 2021, 4:59 PM IST

കോര്‍പ്പറേറ്റ് നാമമെന്ന നിലയില്‍  ഫേസ്ബുക്കിനെ ഇനി മെറ്റാ എന്ന് വിളിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. എന്നാല്‍ അവരുടെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ഇതേപേരില്‍ യൂസര്‍നെയിം ലഭിക്കില്ല. ഈ പേര് മറ്റൊരാള്‍ എടുത്തുകഴിഞ്ഞു. ഒരു മോട്ടോര്‍ബൈക്ക് മാഗസിനാണ് മെറ്റ എന്ന പേര് ഇതിനകം സ്വീകരിച്ചത്. 

ഇന്‍സ്റ്റാഗ്രാമിലെ @meta ഹാന്‍ഡില്‍ ഫേസ്ബുക്കിന് നഷ്ടമായതിനാല്‍, റീബ്രാന്‍ഡിംഗ് അത്രസുഖകരമാവില്ല. രസകരമെന്നു പറയട്ടെ, ഫേസ്ബുക്കിന് ട്വിറ്ററില്‍ @meta ഹാന്‍ഡില്‍ ലഭിച്ചു, പക്ഷേ അതിന് സ്വന്തം പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ അത് നേടാനായില്ലെന്ന് ഏറെ ഖേദകരമായി പലരും ഉയര്‍ത്തുന്നു.

ഗൂഗിളില്‍ പോലും, മെറ്റാ ഡോട്ട് കോം എന്ന ഡൊമെയ്ന്‍ നാമം ഇപ്പോള്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍, @meta-യ്ക്ക് പകരം @wearameta എന്ന ഹാന്‍ഡില്‍ കമ്പനി എടുത്തിട്ടുണ്ട്. 2017-ല്‍ സുക്കര്‍ബര്‍ഗ് സ്വന്തമാക്കിയ ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് ഈ ബ്രാന്‍ഡ്. കൂടാതെ, ചാന്‍ സക്കര്‍ബര്‍ഗ് സയന്‍സ് ഇനിഷ്യേറ്റീവ് അടുത്തിടെ മെറ്റായുടെ ബ്രാന്‍ഡ് അസറ്റുകള്‍ Facebook-ലേക്ക് കൈമാറിയതായി ഷ്‌ലീഫര്‍ ചൂണ്ടിക്കാട്ടുന്നു. 

Read More:ഫേസ്ബുക്കിന് പേരുമാറ്റം; മാതൃ കമ്പനിയെ 'മെറ്റ' എന്ന് വിളിച്ച് മാർക്ക് സക്കർബർഗ്

എന്തായാലും ഫേസ്ബുക്ക് ഇതിനെ 'കമ്പനിയുടെ അടുത്ത അധ്യായം' എന്ന് വിശേഷിപ്പിക്കുന്നു. മെമ്മുകള്‍ മുതല്‍ വാട്ട്സ്ആപ്പ് ഫോര്‍വേഡുകള്‍ വരെ, മെറ്റ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു, എന്നാല്‍ ഒരു റീബ്രാന്‍ഡ് പ്രഖ്യാപിക്കുന്ന ആദ്യത്തെയാളല്ല ഫേസ്ബുക്ക്. വ്യത്യസ്ത വിഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഗൂഗിള്‍ ഇങ്ങനെ ചെയ്തു. 2016-ല്‍ Snapchat സ്വയം Snap Inc-ലേക്ക് റീബ്രാന്‍ഡ് ചെയ്തു.

"

Follow Us:
Download App:
  • android
  • ios