Asianet News MalayalamAsianet News Malayalam

WhatsApp : മുഖംമിനുക്കി വീണ്ടും വാട്ട്സ്ആപ്പ്: പുതിയ വോയ്സ്, വീഡിയോ കോള്‍ ഇന്റര്‍ഫേസ് ഇതുപോലെ ആവാം

വാട്ട്സ്ആപ്പ് വോയ്സ് കോളുകള്‍ക്കായി ഒരു പുതിയ ഇന്റര്‍ഫേസ് വികസിപ്പിക്കുന്നു. ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളുടെ ഭാഗമായിരിക്കും ഇന്റര്‍ഫേസ്.

New WhatsApp voice and video calls interface may look like this
Author
Kerala, First Published Dec 23, 2021, 5:09 PM IST

വാട്ട്സ്ആപ്പ് വോയ്സ് കോളുകള്‍ക്കായി ഒരു പുതിയ ഇന്റര്‍ഫേസ് വികസിപ്പിക്കുന്നു. ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളുടെ ഭാഗമായിരിക്കും ഇന്റര്‍ഫേസ്. ഈ പുതിയ ഇന്റര്‍ഫേസിലൂടെ വ്യക്തിഗത, ഗ്രൂപ്പ് വോയ്സ് കോളുകള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കാനാണ് വാട്ട്സ്ആപ്പ് ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ഉപയോക്താക്കള്‍ വോയ്സ് കോളുകള്‍ ചെയ്യുമ്പോള്‍ അവര്‍ക്കായി പുതിയതായി രൂപകല്‍പ്പന ചെയ്ത ഇന്റര്‍ഫേസ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്ട്സ്ആപ്പ്. എന്നാല്‍ ബീറ്റ ടെസ്റ്ററുകള്‍ക്ക് പോലും ഈ മാറ്റങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പക്ഷേ, സ്‌ക്രീന്‍ഷോട്ടുകള്‍ നാട്ടില്‍ പാട്ടായിട്ടുണ്ട്. ഇതില്‍ കാണുന്നതുപോലെ, വാട്ട്സ്ആപ്പ് കൂടുതല്‍ ഒതുക്കമുള്ളതും ആധുനികവുമാക്കുന്നതിനും ലഭ്യമായ ഇടം ക്രമീകരിക്കുന്നതിനുമായി പുതിയ അപ്ഡേറ്റ് ഒരുക്കിയിരിക്കുന്നു. പ്രത്യേകിച്ച് ഗ്രൂപ്പ് വോയ്സ് കോളുകള്‍ ചെയ്യുമ്പോള്‍ മനോഹരമായി കാണപ്പെടും.

New WhatsApp voice and video calls interface may look like this

എല്ലാ ബട്ടണുകളും ഇന്റര്‍ഫേസ് ഘടകങ്ങളും ദൃഢമായി നിലനില്‍ക്കുന്നതിനാല്‍, കോള്‍ സ്‌ക്രീന്‍ മാറുന്നില്ല. ആന്‍ഡ്രോയിഡിനായുള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ ഭാവി അപ്ഡേറ്റിനായി വാട്ട്സ്ആപ്പ് അതേ പുനര്‍രൂപകല്‍പ്പന ആസൂത്രണം ചെയ്യുന്നു. സംഗതി കുറച്ചുകൂടി ആധുനികവും അല്‍പ്പം കൂടി വൃത്തിയാക്കുന്നതുമാണെന്ന് തോന്നുന്നു. മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള ചാരനിറത്തിലുള്ള ചതുരം, അതില്‍ നിങ്ങളുടെ കോണ്‍ടാക്റ്റിന്റെ പേര്/നമ്പര്‍, പ്രൊഫൈല്‍ ചിത്രം എന്നിവ കാണാം. പുറമേ, എല്ലാ കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതാണെന്ന് ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്ന സൂചകങ്ങള്‍ ചേര്‍ക്കാന്‍ പദ്ധതിയിടുന്നു. വോയ്സ്, വീഡിയോ കോളുകള്‍ക്കായി, ഈ സന്ദേശം ആപ്പിന്റെ കോളുകള്‍ ടാബില്‍ വിളിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന എല്ലാ കോളുകള്‍ക്ക് കീഴിലും ദൃശ്യമാകും.

2016-ല്‍ വാട്ട്സ്ആപ്പ് ആരംഭിച്ച എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഈ വര്‍ഷമാദ്യം, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ ഡ്രൈവിലും ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐക്ലൗഡി-ലും സംഭരിച്ചിരിക്കുന്ന ചാറ്റ് ബാക്കപ്പുകള്‍ക്കുമായി വിപുലീകരിച്ചു. ടെസ്റ്റിംഗിലെ ഫീച്ചറുകള്‍ക്കൊപ്പം, വാട്ട്സ്ആപ്പ് കഴിഞ്ഞ ആഴ്ച വോയ്സ് മെസേജ് അനുഭവം അപ്ഡേറ്റ് ചെയ്തു, ഉപയോക്താക്കളെ അവരുടെ വോയ്സ് സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് മുമ്പ് പ്രിവ്യൂ ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios