Asianet News MalayalamAsianet News Malayalam

Twitter : മസ്കിന്‍റെ കളികള്‍ തുടങ്ങിയിട്ടേയുള്ളൂ; ട്വിറ്ററില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ലക്ഷ്യങ്ങളിങ്ങനെ

ട്വിറ്റര്‍ ഏത് വഴിക്ക് പോകുമെന്ന് കാലത്തിന് മാത്രമേ പറയാനാവൂ. എന്നാല്‍, സെന്‍സര്‍ഷിപ്പ് ഒന്നും ഇല്ലാതെ എല്ലാവര്‍ക്കും സംവദിക്കാനും കാര്യങ്ങള്‍ പറയാനും കഴിയുന്ന ഒരു യഥാര്‍ത്ഥ ടൗണ്‍ സ്‌ക്വയറാക്കി ട്വിറ്ററിനെ മാറ്റിയെടുക്കാനാണ് മസക്ക് ആഗ്രഹിക്കുന്നത്

What will Elon Musk do with Twitter details
Author
New York, First Published Apr 26, 2022, 11:10 AM IST

ഇലോണ്‍ മസ്‌കിന്റെ (Elon Musk) പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ കമ്പനിയായി ട്വിറ്റര്‍ (Twitter) മാറുന്നതോടെ വരാനിരിക്കുന്നത് വലിയ മാറ്റങ്ങളായിരിക്കുമെന്നു സൂചന. ട്വിറ്റര്‍ ഏത് വഴിക്ക് പോകുമെന്ന് കാലത്തിന് മാത്രമേ പറയാനാവൂ. എന്നാല്‍, സെന്‍സര്‍ഷിപ്പ് ഒന്നും ഇല്ലാതെ  എല്ലാവര്‍ക്കും സംവദിക്കാനും കാര്യങ്ങള്‍ പറയാനും കഴിയുന്ന ഒരു യഥാര്‍ത്ഥ ടൗണ്‍ സ്‌ക്വയറാക്കി ട്വിറ്ററിനെ മാറ്റിയെടുക്കാനാണ് മസക്ക് ആഗ്രഹിക്കുന്നത്. മസ്‌ക് തന്റെ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്:

'ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് സംസാര സ്വാതന്ത്ര്യം. കൂടാതെ മാനവികതയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍. പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നം മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആക്കി വിശ്വാസം വര്‍ദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാ മനുഷ്യരെയും സംവേദനം ചെയ്യാന്‍ അനുവദിക്കുക എന്നിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

ട്വിറ്ററിലെ സംസാര സ്വാതന്ത്ര്യം

ഇതാണ് ഇലോണ്‍ മസ്‌കിന്റെ ആത്യന്തിക ലക്ഷ്യം. സെന്‍സര്‍ഷിപ്പിലോ ബ്ലോക്കിലോ പെടാതെ എല്ലാവര്‍ക്കും ട്വിറ്ററില്‍ പറയാനുള്ളത് പറയാന്‍ കഴിയണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാലും, സ്വതന്ത്രമായ അഭിപ്രായം പറയുക എന്നാല്‍ നിയമപരമായ എല്ലാ കാര്യങ്ങളും അര്‍ത്ഥമാക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാം. ട്വിറ്ററില്‍ ഒരുതരം സമ്പൂര്‍ണ്ണ സംസാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള തന്റെ പദ്ധതിയുമായി മസ്‌ക് മുന്നോട്ട് പോയാല്‍, ഫലം രസകരമായി അവസാനിച്ചേക്കാം. തെറ്റായ വിവരങ്ങളും വിദ്വേഷവും ദുരുപയോഗവും പ്രചരിപ്പിക്കാന്‍ ആളുകളെ അനുവദിക്കുന്ന, സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വളരെയധികം സംസാര സ്വാതന്ത്ര്യമുണ്ടെന്ന് കഴിഞ്ഞ 10 വര്‍ഷമായി ലോകം കണ്ടു. അതിനാല്‍, നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കോ സര്‍ക്കാരുകള്‍ക്കോ ഉണ്ടായേക്കാവുന്ന ആശങ്കകളുമായി മസ്‌ക് സ്വതന്ത്രമായ സംസാരം എങ്ങനെ സന്തുലിതമാക്കുമെന്ന് കാണുന്നത് രസകരമായിരിക്കും.

ബോട്ടുകള്‍ക്ക് തോല്‍വി

ട്വിറ്ററിന് കോടിക്കണക്കിന് ബോട്ട് അക്കൗണ്ടുകളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. നൂതന എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഈ ബോട്ടുകളെ തിരിച്ചറിയാന്‍ തനിക്ക് സാധിക്കുമെന്ന് മസ്‌ക് വിശ്വസിക്കുന്നു. എങ്കിലും, യഥാര്‍ത്ഥ ബോട്ടുകളെയും ബോട്ടുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ ഉപയോക്താക്കളെയും വേര്‍തിരിക്കുക എന്നതാണ് വെല്ലുവിളി. ഉദാഹരണത്തിന്, പല ട്വിറ്റര്‍ ഉപയോക്താക്കളും മറ്റ് ഉപയോക്താക്കളില്‍ നിന്നുള്ള ട്വീറ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുക, അല്ലെങ്കില്‍ അവര്‍ ഒരു കൂട്ടത്തിന്റെ ഭാഗമെന്നപോലെ പെരുമാറുക. അത്തരം ഉപയോക്താക്കളെ തിരിച്ചറിയുകയും ബോട്ടുകള്‍ക്കൊപ്പം അവരെ ശുദ്ധീകരിക്കാതിരിക്കുകയും ചെയ്യുന്നത് മസ്‌കിന് വെല്ലുവിളിയായേക്കാം.

എല്ലാവര്‍ക്കും ബ്ലൂ ടിക്കുകള്‍

ബോട്ടില്‍ നിന്ന് മുക്തി നേടുന്നതിന് പുറമെ, ട്വിറ്ററിന്റെ എല്ലാ മനുഷ്യ ഉപയോക്താക്കളെയും ആധികാരികമാക്കാനും മസ്‌ക് പദ്ധതിയിടുന്നു. മസ്‌കിന് തന്റെ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെങ്കില്‍, ട്വിറ്ററിലെ എല്ലാവര്‍ക്കും ബ്ലൂ ടിക്ക് ഉണ്ടായിരിക്കും എന്നാണ് ഇതിനര്‍ത്ഥം.

ഓപ്പണ്‍ സോഴ്സ് അല്‍ഗോരിതങ്ങള്‍

ഒടുവില്‍, സുതാര്യതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മസ്‌ക് ഉദ്ദേശിക്കുന്നു. ലോകത്ത് നിലവില്‍ ട്വിറ്റര്‍ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന ഉള്ളടക്കം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ സുതാര്യത വേണമെന്നും അദ്ദേഹം വിശ്വസിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ട്വിറ്റര്‍ ഒരു സമയത്ത് വ്യത്യസ്ത ട്വീറ്റുകള്‍ എങ്ങനെ റാങ്ക് ചെയ്യുന്നു, അത് മറ്റ് ഉപയോക്താക്കള്‍ക്ക് ഉള്ളടക്കം എങ്ങനെ വിതരണം ചെയ്യുന്നു, ചില ട്വീറ്റുകള്‍ എങ്ങനെ കൂടുതല്‍ വ്യാപിക്കുന്നു, ചിലത് എവിടെയും പോകാത്തത് എങ്ങനെ, എന്തൊക്കെ ഘടകങ്ങള്‍ എന്നിവ ലോകം കാണണമെന്നും അറിയണമെന്നും മസ്‌ക് ആഗ്രഹിക്കുന്നു. ഒരു ട്വീറ്റിന്റെയോ ഉപയോക്താവിന്റെയോ ദൃശ്യപരത വര്‍ദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന കോഡ് പരസ്യമായിരിക്കണമെന്ന് മസ്‌ക് പറയുന്നു. 
എന്തായാലും ട്വിറ്ററിന്റെ കളികള്‍ കാത്തിരുന്നു കാണാം.

Follow Us:
Download App:
  • android
  • ios