Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം; അറിഞ്ഞോ ഈ മാറ്റങ്ങള്‍

ഗ്രൂപ്പുകൾ വാട്ട്സ്ആപ്പിന്‍റെ അവിഭാജ്യ ഘടകമാണ്. ഇതിൽ അഡ്മിൻമാർക്ക് കൂടുതൽ റോളുകൾ നല്കുന്ന അപ്ഡേറ്റാണ് ഇക്കുറി അവതരിപ്പിച്ചിരിക്കുന്നത്.  

WhatsApp Announces New Group Features, Group Admins to Get Greater Control Over Privacy vvk
Author
First Published Mar 24, 2023, 9:27 PM IST

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മാർക്ക് സക്കർബർഗ്. പുതിയ അപ്ഡേറ്റ് എത്തുന്നതൊടൊപ്പം അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പ്  പ്രൈവസിയുടെ  നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. ഗ്രൂപ്പുകൾ വലുതാക്കുക, അവർ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളിൽ അയച്ച സന്ദേശങ്ങൾ ഡീലിറ്റ് ചെയ്യാൻ അഡ്മിൻമാർക്ക് അനുവാദം നൽകൽ എന്നിവ ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി അപ്ഡേറ്റുകൾ വരുത്തിയിരുന്നു.  ഇതിനെ തുടർന്നാണ് പുതിയ മാറ്റങ്ങൾ. 

ഗ്രൂപ്പുകൾ വാട്ട്സ്ആപ്പിന്‍റെ അവിഭാജ്യ ഘടകമാണ്. ഇതിൽ അഡ്മിൻമാർക്ക് കൂടുതൽ റോളുകൾ നല്കുന്ന അപ്ഡേറ്റാണ് ഇക്കുറി അവതരിപ്പിച്ചിരിക്കുന്നത്.  വരുത്തിയ മാറ്റങ്ങൾ അവതരിപ്പിക്കാനായതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും മെറ്റ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഗ്രൂപ്പിൽ ആർക്കൊക്കെ ചേരാനാകുമെന്നും ഒരു വ്യക്തിയെ ഗ്രൂപ്പിൽ ചേർക്കണോ വേണ്ടയോ എന്നും അഡ്മിൻമാർ ആണ് തീരുമാനിക്കുന്നത്.   ഈ ടൂളിന്‍റെ പ്രാധാന്യം മനസിലാകുന്നത് ആളുകൾക്ക് അവരുടെ ഏറ്റവും അടുപ്പമുള്ള സംഭാഷണങ്ങൾ നടത്തുന്ന ഗ്രൂപ്പുകളിലെത്തുമ്പോഴാണ്.  ആർക്കൊക്കെ അംഗമാകാം, ആർക്കൊക്കെ വരാൻ പാടില്ല എന്നത് അഡ്മിൻമാർക്ക് എളുപ്പത്തിൽ തീരുമാനിക്കാനാകും. കമ്മ്യൂണിറ്റികളുടെയും അവയുടെ വലിയ ഗ്രൂപ്പുകളുടെയും വളർച്ചയ്ക്കൊപ്പം, ഉപയോക്താക്കൾക്ക് ഏതൊക്കെ ഗ്രൂപ്പുകളാണ് പൊതുവായുള്ളതെന്ന് അറിയാനുള്ള സംവിധാനവുമുണ്ട് നിലവിൽ.

നേരത്തെ സ്പാം കോളുകൾ കാരണം മടുത്തവർക്കൊരു സന്തോഷവാർത്തയുമായാണ് ആപ്പെത്തിയിരുന്നത്.  ‘സൈലൻസ് അൺനൗൺ കോളേഴ്സ് (silence unknown callers) എന്ന ഫീച്ചറാണ് പുതുതായി വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ സേവ് ചെയ്യാത്ത നമ്പരിൽ നിന്നോ അഞ്ജാത കോൺടാക്ടുകളിൽ നിന്നോ വരുന്ന കോളുകൾ നിശബ്ദമാക്കാനാകും. നിലവിൽ ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പിനായി ഈ ഫീച്ചർ ഡവലപ്പ് ചെയ്യുകയാണ്. 

വൈകാതെ പരീക്ഷണത്തിനായി ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫീച്ചറെത്തി കഴിഞ്ഞാൽ, ആപ്പ് ക്രമീകരണങ്ങളിലേക്ക് പോയി ഉപയോക്താക്കൾക്ക് "സൈലൻസ് അൺനൗൺ കോളേഴ്സ്" എന്ന ഫീച്ചർ ഓണാക്കാനാകും. ഫീച്ചർ ആക്ടീവാക്കിയാൽ അജ്ഞാത നമ്പറുകളിൽ നിന്നുള്ള എല്ലാ കോളുകളും സൈലന്റാകും. നോട്ടിഫിക്കേഷൻ ലഭിക്കുന്നതും തുടരും.

കരാറിലെത്താന്‍ കഴിഞ്ഞില്ല; സ്പോട്ടിഫൈയില്‍ നിന്നും പല ബോളിവുഡ് ഗാനങ്ങളും അപ്രത്യക്ഷമായി

 

Follow Us:
Download App:
  • android
  • ios