Asianet News MalayalamAsianet News Malayalam

WhatsApp : 2ജിബി വരെ ഫയലുകള്‍ കൈമാറാം, പുത്തൻ ഇമോജി ഫീച്ചേഴ്സുമായി വാട്ട്സ്ആപ്പ്

WhatsApp വാട്ട്സ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് ആവശ്യമായ ചില സവിശേഷതകള്‍ അവതരിപ്പിച്ചു. ഐമെസേജ് പോലുള്ള ഇമോജി പ്രതികരണങ്ങളില്‍ ആപ്പ് വളരെ മുമ്പുതന്നെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു, എന്നാല്‍ വാട്ട്സ്ആപ്പ് ഇപ്പോള്‍ ഈ ഫീച്ചര്‍ ഔദ്യോഗികമാക്കി

WhatsApp finally rolls out ability to transfer files up to 2GB emoji reactions and other features
Author
India, First Published May 8, 2022, 11:04 AM IST

വാട്ട്സ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് ആവശ്യമായ ചില സവിശേഷതകള്‍ അവതരിപ്പിച്ചു. ഐമെസേജ് പോലുള്ള ഇമോജി പ്രതികരണങ്ങളില്‍ ആപ്പ് വളരെ മുമ്പുതന്നെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു, എന്നാല്‍ വാട്ട്സ്ആപ്പ് (WhatsApp) ഇപ്പോള്‍ ഈ ഫീച്ചര്‍ ഔദ്യോഗികമാക്കി. ഇമോജി പ്രതികരണങ്ങള്‍ക്കൊപ്പം, വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനില്‍ 2 ജിബി വരെയുള്ള ഫയലുകള്‍ അയക്കാം. ഒപ്പം, ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് 512 അംഗങ്ങളെ വരെ ചേര്‍ക്കാനും വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും.

മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വാട്ട്സ്ആപ്പിലെ ഇമോജി പ്രതികരണങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതെന്ന് അറിയിച്ചത്. വാട്ട്സ്ആപ്പ് എതിരാളികളായ സിഗ്‌നല്‍, ടെലികോം, ഐമെസേജ് എന്നിവയില്‍ ഇമോജി പ്രതികരണ ഫീച്ചര്‍ ലഭ്യമാണ്. വാസ്തവത്തില്‍, മെറ്റായുടെ ഉടമസ്ഥതയിലുള്ള മറ്റ് സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമുകളിലും ഇമോജി പ്രതികരണ സവിശേഷതയുണ്ട്. വാട്ട്സ്ആപ്പ് ഈ സവിശേഷതയില്‍ വളരെക്കാലമായി പ്രവര്‍ത്തിക്കുന്നു. ബീറ്റാ ടെസ്റ്റുകള്‍ക്കിടയില്‍, ടെസ്റ്റര്‍മാര്‍ ആപ്പില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയിരുന്നു. മെസേജിംഗ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.

''ഇമോജി പ്രതികരണങ്ങള്‍ ഇപ്പോള്‍ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ലഭ്യമാണെന്നത് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പ്രതികരണങ്ങള്‍ രസകരവും വേഗമേറിയതുമാണ്, മാത്രമല്ല അവ ഗ്രൂപ്പുകളിലും കൂടുതല്‍ വിപുലമായ പദപ്രയോഗങ്ങള്‍ ചേര്‍ത്തു മെച്ചപ്പെടുത്തുന്നത് തുടരും,'' വാട്ട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.

2GB വരെ ഫയലുകള്‍ കൈമാറുക

വാട്ട്സ്ആപ്പിനുള്ളില്‍ ഒരേസമയം 2ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ അയയ്ക്കാനുള്ള സാധ്യതയും വാട്ട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഫയലുകള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കും. മുമ്പത്തെ സജ്ജീകരണം ഉപയോക്താക്കള്‍ക്ക് ഒരേ സമയം 100MB മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിച്ചിട്ടുള്ളൂ, അത് മതിയാകുമായിരുന്നില്ല. വര്‍ദ്ധിപ്പിച്ച പരിധി ഉപയോഗിച്ച്, ഒരുപാട് വീഡിയോകളും ഫയലുകളും ഒരുമിച്ച് കൈമാറുന്നത് ഉപയോക്താക്കള്‍ക്ക് ഇനി ഒരു പ്രശ്‌നമായിരിക്കില്ല. എന്നാലും, വലിയ ഫയലുകള്‍ക്കായി വൈഫൈ ഉപയോഗിക്കാന്‍ വാട്‌സാപ്പ് ശുപാര്‍ശ ചെയ്യുന്നു. അപ്ലോഡ് ചെയ്യുമ്പോഴോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ, കൈമാറ്റം എത്ര സമയമെടുക്കുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്നതിനായി അത് ഒരു കൗണ്ടര്‍ പ്രദര്‍ശിപ്പിക്കുമെന്ന് സൂചിപ്പിച്ചു.

ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേര്‍ക്കുക 

ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുമെന്ന് വാട്ട്സ്ആപ്പ് അറിയിക്കുന്നു. മെസേജിംഗ് ആപ്പ് നിലവില്‍ ആളുകളെ ഒരു ഗ്രൂപ്പിലേക്ക് 256 പേരെ മാത്രമേ ചേര്‍ക്കാന്‍ അനുവദിക്കൂ. എന്നാലും, പുതിയ ഫീച്ചര്‍ പതുക്കെ പുറത്തിറക്കുമെന്ന് വാട്ട്സ്ആപ്പ് പറഞ്ഞതിനാല്‍ മാറ്റങ്ങള്‍ ഉടനടി കണ്ടെത്താനാവുമോ എന്ന് ഉറപ്പില്ല. 'സ്വകാര്യവും സുരക്ഷിതവുമായ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതിന് ഇത് ആവശ്യമാണ്, ഈ മെച്ചപ്പെടുത്തലുകള്‍ ആളുകളെയും ഗ്രൂപ്പുകളെയും പരസ്പരം അടുത്ത് നില്‍ക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു,' വാട്ട്സ്ആപ്പ് കുറിച്ചു.

Follow Us:
Download App:
  • android
  • ios