Asianet News MalayalamAsianet News Malayalam

Whatsapp New Feature : വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത

പുതിയ 2.22.1.1 അപ്ഡേറ്റിലാണ് ഗ്രൂപ്പ് മെസേജുകള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്ന ഫീച്ചര്‍ വരുന്നത്. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോള്‍ 'അത് ഒരു അഡ്മിന്‍ നീക്കം ചെയ്തതാണ്' എന്ന സന്ദേശം പ്രദര്‍ശിപ്പിക്കും.

WhatsApp group admins will soon be able to delete messages for everyone
Author
New Delhi, First Published Dec 15, 2021, 5:49 PM IST

വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഗ്രൂപ്പ് അഡ്മിന്‍മാരായിരിക്കും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു ഗ്രൂപ്പിലെ എല്ലാവരുടെയും സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്നതിനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉടന്‍ പരീക്ഷിക്കും. അതായത് ഗ്രൂപ്പ് അഡ്മിന് ഒരു സന്ദേശം സൂക്ഷിക്കാനോ ഇല്ലാതാക്കാനോ കഴിയും.

പുതിയ 2.22.1.1 അപ്ഡേറ്റിലാണ് ഗ്രൂപ്പ് മെസേജുകള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്ന ഫീച്ചര്‍ വരുന്നത്. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോള്‍ 'അത് ഒരു അഡ്മിന്‍ നീക്കം ചെയ്തതാണ്' എന്ന സന്ദേശം പ്രദര്‍ശിപ്പിക്കും. ഒരു ഗ്രൂപ്പില്‍ എത്ര അഡ്മിന്‍മാര്‍ ഉണ്ടായാലും എല്ലാവര്‍ക്കും സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെ മോഡറേറ്റ് ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്ററുകള്‍ക്കായി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇനി അശ്ലീലമോ ആക്ഷേപകരമോ ആയ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് എളുപ്പമായിരിക്കും. ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ സന്ദേശങ്ങള്‍ നീക്കം ചെയ്യാനും ഇത് അഡ്മിന്‍മാരെ സഹായിക്കും. ഡിലീറ്റ് മെസേജ്' ഫീച്ചറിന്റെ സമയപരിധി നീട്ടാനുള്ള സാധ്യതയെക്കുറിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, വാട്ട്സ്ആപ്പ് പറഞ്ഞിരുന്നു. 

നിലവില്‍, ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡും കഴിഞ്ഞ് ഒരിക്കല്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ഉള്ളൂ. ഉടന്‍ തന്നെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ച് ഏഴ് ദിവസത്തിന് ശേഷം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും. ഈ സമയപരിധി 7 ദിവസവും 8 മിനിറ്റുമായി മാറ്റാന്‍ വാട്ട്സ്ആപ്പ് പദ്ധതിയിടുന്നതായി വാബ്ടൈന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Follow Us:
Download App:
  • android
  • ios