Asianet News MalayalamAsianet News Malayalam

ആ നാണക്കേട് ഒഴിവാക്കാം; കിടിലന്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്

വളരെ ലജ്ജാകരമായ ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ എന്ത് വേണം 'ഡിലീറ്റ് ഫോർ എവരിവൺ' തന്നെ ചെയ്യണം. അതിനായി 'ഡിലീറ്റ് ഫോർ മി' എന്നതിൽ അബദ്ധത്തിൽ അമർത്തിയ സന്ദേശം പഴയപടിയാക്കാണം. അതിന് കഴിയുന്ന ഒരു പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് ഇപ്പോൾ അവതരിപ്പിച്ചു.

WhatsApp Launches 'Undo Delete For Me' Feature To Save You From Tricky Situations
Author
First Published Dec 21, 2022, 10:01 AM IST

വാട്ട്സ്ആപ്പില്‍ സ്ഥിരം പറ്റുന്ന ഒരു പിശകുണ്ട്. എവിടെയെങ്കിലും ഒരു തെറ്റായ സന്ദേശം അയച്ചു. ഗ്രൂപ്പിലോ, വ്യക്തിക്കോ അയച്ച ഈ സന്ദേശം എല്ലാവരും കാണും മുന്‍പ് എല്ലാവര്‍ക്കും ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷന്‍ നാം നോക്കും. പക്ഷെ അബന്ധത്തില്‍ നമ്മുക്ക് മാത്രം ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനാകും നാം ക്ലിക്ക് ചെയ്യുക. അതുകൊണ്ട് സംഭവിക്കുക എന്താ തെറ്റായ സന്ദേശം ആരു കാണരുതെന്ന് നാം ആഗ്രഹിച്ചോ അവരെല്ലാം കാണും.

വളരെ ലജ്ജാകരമായ ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ എന്ത് വേണം 'ഡിലീറ്റ് ഫോർ എവരിവൺ' തന്നെ ചെയ്യണം. അതിനായി 'ഡിലീറ്റ് ഫോർ മി' എന്നതിൽ അബദ്ധത്തിൽ അമർത്തിയ സന്ദേശം പഴയപടിയാക്കാണം. അതിന് കഴിയുന്ന ഒരു പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് ഇപ്പോൾ അവതരിപ്പിച്ചു.

ഇത്  "accidental delete" എന്ന് അറിയപ്പെടും, കൂടാതെ ഉപയോക്താക്കൾക്ക് ഒരു സന്ദേശം ഇല്ലാതാക്കാനുള്ള അവരുടെ തീരുമാനം പഴയപടിയാക്കാൻ അഞ്ച് സെക്കൻഡ് വിൻഡോ നൽകും. തുടർന്ന് അത് എല്ലാവർക്കുമായി ഇല്ലാതാക്കും. ആൻഡ്രോയിഡിലും ഐഫോണിലുമുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.

വാട്ട്‌സ്ആപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇത് വ്യക്തമാക്കുന്നു.  'ഡിലീറ്റ് ഫോർ മി'  എന്ന് ക്ലിക്ക് ചെയ്ത് പോി, എന്നാൽ നിങ്ങൾക്കായി എല്ലാവർക്കുമായി ഇല്ലാതാക്കാൻ ഉദ്ദേശിച്ച ഒരു സന്ദേശം നിങ്ങൾ അബദ്ധവശാൽ ഇല്ലാതാക്കുമ്പോൾ നിങ്ങൾക്ക് ആ സന്ദേശം UNDO ചെയ്യാം!" - വീഡിയോ അടക്കം ഈ ട്വീറ്റ് പറയുന്നു. 

വാട്ട്‌സ്ആപ്പ് ഫീച്ചർ ട്രാക്കർ  വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയുടെ യുടെ റിപ്പോർട്ട് അനുസരിച്ച് ചില ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഓഗസ്റ്റ് മുതല്‍ അതിന്റെ ബീറ്റ ടെസ്റ്റിംഗ് ലഭിക്കുന്നുണ്ടായിരുന്നു. ഇത് ഇപ്പോഴാണ് എല്ലാവര്‍ക്കും ലഭിച്ചത്. 

'ഹായ് മം' വാട്ട്സ്ആപ്പ് തട്ടിപ്പ്; തട്ടിയത് 57.84 കോടി; ഈ തട്ടിപ്പിനെ പേടിക്കണം.!

ജിമെയിലില്‍ വന്‍ പരിഷ്കാരം കൊണ്ടുവരാന്‍ ഗൂഗിള്‍

Latest Videos
Follow Us:
Download App:
  • android
  • ios