Asianet News MalayalamAsianet News Malayalam

വീഡിയോ കോളില്‍ വരുന്ന പണി; വാട്ട്സ്ആപ്പിന്‍റെ വലിയ മുന്നറിയിപ്പ്

ഒരു പ്രത്യേക ഫോണില്‍ അല്ലെങ്കില്‍ ഉപകരണത്തില്‍ സ്പൈ വെയര്‍, മാല്‍വെയര്‍ എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നതിന് പ്രധാനമായും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന തകരാറാണ് ഇത്തരം റിമോര്‍ട്ട് കണ്‍ട്രോളിംഗ് ബഗ്ഗുകള്‍.  

WhatsApp reveals security bug that put users data at risk through video call
Author
First Published Sep 29, 2022, 11:19 AM IST

ദില്ലി: വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളിൽ മാൽവെയർ കയറാന്‍ സാധ്യതയുള്ള സുരക്ഷ വീഴ്ച സംബന്ധിച്ച് മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിനെയാണ് ഈ ബഗ് ബാധിക്കുന്നത്. ഈ പ്രശ്നത്തിന്‍റെ വിശദാംശങ്ങൾ വാട്ട്‌സ്ആപ്പ് ഇതിനകം പങ്കുവച്ചിട്ടുണ്ട്.

സിവിഇ-2022-36934 എന്നാണ് ഈ സുരക്ഷ പ്രശ്നത്തെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നു. 10-ൽ 9.8 തീവ്രതയുള്ള റേറ്റിംഗാണ് ഈ പ്രശ്നത്തിന് ഉള്ളത്. ഒരു ഇന്‍റിഗർ ഓവർഫ്ലോ ബഗ് എന്നാണ് ഇതിനെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നത്. 

ദി വെർജ് പറയുന്നതനുസരിച്ച്, ഈ  ബഗ് ഒരു കോഡ് പിഴവാണെന്നും. ഇത് വഴി ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്‍റെ ഫോണില്‍ എത്തിക്കാന്‍ സാധിക്കുമെന്നും പറയുന്നു. ഇതിനായി പ്രത്യേക വീഡിയോ കോൾ ഇരയുടെ സ്മാർട്ട്‌ഫോണിലേ്ക് വാട്ട്സ്ആപ്പ് വഴി ചെയ്താന്‍ മതി. ഈ കോള്‍ ഇര എടുക്കുന്നതോടെ മാല്‍വെയര്‍ ഫോണില്‍ എത്തും.

ഒരു പ്രത്യേക ഫോണില്‍ അല്ലെങ്കില്‍ ഉപകരണത്തില്‍ സ്പൈ വെയര്‍, മാല്‍വെയര്‍ എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നതിന് പ്രധാനമായും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന തകരാറാണ് ഇത്തരം റിമോര്‍ട്ട് കണ്‍ട്രോളിംഗ് ബഗ്ഗുകള്‍.  

ഈ അപകടസാധ്യത 2019 ല്‍ വാട്ട്സ്ആപ്പില്‍ കണ്ടെത്തിയ ബഗിന് സമാനം എന്നാണ് വിവരം. അന്ന് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ, മറ്റ് സാധാരണക്കാർ എന്നിവരുൾപ്പെടെ 1,400 ഇരകളുടെ ഫോണുകളില്‍ ഇസ്രായേലി സ്പൈവെയർ നിർമ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിന്‍റെ പെഗാസസ് എന്ന സ്പൈ വെയര്‍ കണ്ടെത്തി എന്നതാണ്. അന്നും അതിന് വഴിയൊരുക്കിയത് ഇത്തരത്തില്‍ ഒരു ബഗ്ഗാണ്.

അന്ന് സ്പൈ വെയര്‍ ആക്രമണം നടന്നത് വാട്ട്‌സ്ആപ്പിന്‍റെ ഓഡിയോ കോളിംഗ് സവിശേഷതയിലെ പ്രശ്നം ഉപയോഗിച്ചാണ്. അന്ന് കോള്‍ എടുക്കാതെ തന്നെ ഇരയുടെ ഉപകരണത്തിൽ സ്പൈവെയർ സ്ഥാപിക്കാൻ ഹാക്കര്‍ക്ക് സാധിച്ചിരുന്നുവെന്നാണ റിപ്പോര്‍ട്ട് പറയുന്നത്.

അതേ സമയം ദി വെർജ് റിപ്പോര്‍ട്ട് അനുസരിച്ച്  വാട്ട്‌സ്ആപ്പിന്റെ അടുത്തിടെ ഇറങ്ങിയ അപ്‌ഡേറ്റില്‍ ഈ സുരക്ഷ പ്രശ്നം അടച്ചുവെന്നാണ് ഒരു ആശ്വാസ വാര്‍ത്ത. എന്നാല്‍ ഇത് പരിഹരിക്കും മുന്‍പ് എന്തെങ്കിലും തരത്തില്‍ ഇത് ദുരുപയോഗിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

കോൾ ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ്; കിടിലന്‍ ഫീച്ചര്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ

പ്രതിഷേധം കത്തുന്നു; വാട്ട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും നിരോധിച്ച് ഇറാന്‍

Follow Us:
Download App:
  • android
  • ios