Asianet News MalayalamAsianet News Malayalam

ആന്‍ഡ്രോയ്ഡ് ഫോണില്‍ ചാറ്റ് ട്രാന്‍സ്ഫര്‍ ലളിതമാക്കാന്‍ വാട്ട്സ്ആപ്പ്

ലളിതമായ ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചര്‍ നിലവിൽ അതിന്‍റെ നിര്‍മ്മാണഘട്ടത്തിലാണ്. കൃത്യമായ റോൾഔട്ട് തീയതി സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

WhatsApp Working on Chat Transfer Feature Without Using Cloud Backups on Android
Author
First Published Jan 9, 2023, 7:38 AM IST

ദില്ലി: സ്വകാര്യതയ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്ട്സാപ്പ് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സാപ്പ് പരിചയപ്പെടുത്തുന്നത്. 

ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കാതെ തന്നെ പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്ന് പുതിയതിലേക്ക് ചാറ്റുകൾ നീക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയാണ് ലക്ഷ്യം. വാട്ട്‌സ്ആപ്പ് സെറ്റിങ്സ് ടാബിലെ പുതിയ ഓപ്ഷന്‍ ലളിതമായ ചാറ്റ് ട്രാന്‍സ്ഫറിന് വേണ്ടി വാട്ട്സ്ആപ്പ് നിര്‍മ്മിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ ഡ്രൈവിൽ ചാറ്റ് ബാക്കപ്പ് ചെയ്‌ത് അല്ലെങ്കിൽ ആൻഡ്രോയിഡിൽ നിന്ന് ഐഫോണുകളിലേക്ക് മൂവ് ടു ഐഒഎസ് ആപ്പ് വഴി ചാറ്റ് കൈമാറാനുള്ള സൗകര്യം വാട്ട്‌സ്ആപ്പ് നിലവിലുണ്ട്.

ലളിതമായ ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചര്‍ നിലവിൽ അതിന്‍റെ നിര്‍മ്മാണഘട്ടത്തിലാണ്. കൃത്യമായ റോൾഔട്ട് തീയതി സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിങ്ങളുടെ പഴയ ഉപകരണം നഷ്‌ടപ്പെടുകയോ നശിക്കുകയോ ചെയ്‌താൽ, ക്ലൗഡ് ബാക്കപ്പ് ഉപയോഗിച്ച് പുതിയ ഫോണിൽ ചാറ്റ് ഹിസ്റ്ററി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ. സെസെജ്, വോയ്‌സ് കോളുകൾ, മീഡിയ, ലൊക്കേഷൻ പങ്കിടൽ, കോളുകൾ എന്നിവ പോലെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി തുടരും.

നേരത്തെ വാട്ട്സാപ്പിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഇനി മുതൽ വാട്ട്സാപ്പ് മെസെജ് പോലെ സ്റ്റാറ്റസും റിപ്പോർട്ട് ചെയ്യാനാകും എന്നതായിരുന്നു പുതിയ ഫീച്ചർ. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് ആപ്പ് ഇപ്പോൾ എന്നാണ് റിപ്പോർട്ട്. മെസെജ് പോലെ തന്നെ സ്റ്റാറ്റസിലെ ഉള്ളടക്കത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇത് സഹായിക്കും. 

ഉപയോക്താവിന്റെ കോൺടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്ട്സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചെന്നിരിക്കട്ടെ പുതിയ ഫീച്ചറിന്റെ സഹായത്തോടെ ഇത് റിപ്പോർട്ട് ചെയ്യാനാകും. ഡെസ്‌ക്ടോപ്പ് വേർഷനിൽ ഈ ഫീച്ചർ ആപ്പ് പരീക്ഷിച്ചുവരുന്നതായാണ് സൂചനകൾ. വാട്ട്സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിൽ ഈ ഫീച്ചർ വന്നേക്കാം.

വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കി; അഞ്ചംഗ സംഘത്തിന്‍റെ മര്‍ദ്ദനത്തില്‍ അഡ്മിന്‍റെ നാവ് അറ്റുപോയി

'ഒരു ആനുകൂല്യവും നല്‍കിയില്ല': ട്വിറ്റര്‍ മുന്‍ ജീവനക്കാര്‍ നിയമ നടപടിക്ക്, മസ്കിന് വീണ്ടും തലവേദന.!

Follow Us:
Download App:
  • android
  • ios