Asianet News MalayalamAsianet News Malayalam

മാറിപ്പോകേണ്ടവര്‍ക്ക് പോകാം; 18+ കണ്ടന്‍റുകള്‍ അനുവദിച്ച് എക്സില്‍ ഇലോണ്‍ മസ്കിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക് !

 ലൈംഗിക ചൂഷണം, സമ്മതമില്ലാതെ ചിത്രീകരിച്ചതും പങ്കുവെച്ചതുമായ ലൈംഗിക ഉള്ളടക്കങ്ങൾ, പ്രായപൂർത്തിയായവരെ ദ്രോഹിക്കൽ ഉൾപ്പടെയുള്ളവയും എക്‌സിൽ പങ്കുവെക്കാൻ അനുവദിക്കില്ലെന്ന് പറയുന്നുണ്ട്.

X now allows users to post adult content
Author
First Published Jun 6, 2024, 8:31 AM IST | Last Updated Jun 6, 2024, 8:31 AM IST

ന്യൂയോര്‍ക്ക്: കണ്ടന്റ് മോഡറേഷൻ നിയമങ്ങളിൽ മാറ്റവും എലോൺ മസ്ക്. ഇനി മുതൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പ്രായപൂർത്തിയായ ഉപഭോക്താക്കൾക്ക്  അഡൾട്ട് , ഗ്രാഫിക് കണ്ടന്റുകൾ പോസ്റ്റ് ചെയ്യാനാകും. ലൈംഗികത വിഷയമായി വരുന്ന കണ്ടന്റുകളാണ് അഡൾട്ട് കണ്ടന്റുകളിൽ ഉൾപ്പെടുന്നത്. അക്രമം, അപകടങ്ങൾ, ക്രൂരമായ ദൃശ്യങ്ങൾ പോലുള്ളവ ഉൾപ്പെടുന്നവയാണ് ഗ്രാഫിക് കണ്ടന്റുകളിൽ പെടുന്നത്. നേരത്തെയും അഡൾട്ട് കണ്ടന്റുകൾ പോസ്റ്റ് ചെയ്യാനാകുമെങ്കിലും ഔദ്യോഗികമായി കമ്പനി അനുവാദം നൽകിയിരുന്നില്ല. 

സമ്മതത്തോടെ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങൾ കാണാനും ഷെയർ ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയണമെന്നാണ്  തങ്ങൾ വിശ്വസിക്കുന്നതെന്നാണ് കമ്പനിയുടെ സപ്പോർട്ട് പേജിലെ അഡൾട്ട് കണ്ടന്റ് പോളിസിയിൽ പറയുന്നത്. പോണോഗ്രഫി കാണാൻ ആഗ്രഹിക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും എക്‌സിൽ അവ ദ്യശ്യമാവില്ലെന്നും പേജിൽ പറയുന്നു. 18 വയസിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവർക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്. 

ഉപഭോക്താവിനെ അസ്വസ്ഥമാക്കാനിടയുള്ള കണ്ടന്റുകൾക്കും ന​ഗ്നത ഉൾപ്പെടുന്ന വീഡിയോകൾക്കും എക്‌സിൽ 'സെൻസ്റ്റീവ് കണ്ടന്റ്' എന്ന ലേബൽ നൽകാറുണ്ട്. എന്നാൽ രക്തപങ്കിലമായതും ലൈംഗിക അതിക്രമങ്ങൾ നിറഞ്ഞതുമായ ഉള്ളടക്കങ്ങൾ അനുവദിക്കില്ല. ലൈംഗിക ചൂഷണം, സമ്മതമില്ലാതെ ചിത്രീകരിച്ചതും പങ്കുവെച്ചതുമായ ലൈംഗിക ഉള്ളടക്കങ്ങൾ, പ്രായപൂർത്തിയായവരെ ദ്രോഹിക്കൽ ഉൾപ്പടെയുള്ളവയും എക്‌സിൽ പങ്കുവെക്കാൻ അനുവദിക്കില്ലെന്ന് പറയുന്നുണ്ട്.  പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്യുന്ന ആകെ പോസ്റ്റുകളിൽ 13 ശതമാനം കണ്ടന്റുകളും ഒരു തരത്തിൽ അഡൾട്ടാണെന്ന് പറയാമെന്നാണ് റോയിട്ടേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പോൺ ബോട്ടുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് പറയുന്നുണ്ട്. 

ആ 'ശല്യം' ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ

യൂട്യൂബ് വ്‌ളോഗര്‍മാരെ.. ശ്രദ്ധിച്ചില്ലെങ്കിൽ യൂട്യൂബ് പിണങ്ങും; പണി കിട്ടുന്നത് ഇങ്ങനെ
 

Latest Videos
Follow Us:
Download App:
  • android
  • ios