പോണ്‍ ഹബ്ബിനെ കൂടാതെ മറ്റു അശ്ലീല വൈബ്‌സൈറ്റുകളില്‍ കൂടി ഇത്തരത്തിലുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഒരുങ്ങുകയാണ് ചാങ്ഷു. 

തായ്പേയി: പോണ്‍ഹബ്ബ് അടക്കം പ്രശസ്തമായ അശ്ലീല സൈറ്റുകള്‍ വ്യത്യസ്തമായി ഉപയോഗിച്ച് കോടികള്‍ സമ്പദിക്കുകയാണ് 34 കാരനായ ചാങ്ഷു. ഇദ്ദേഹം ഒരു ഗണിതശാസ്ത്ര അധ്യാപകനാണ് (Maths Teacher). ഇദ്ദേഹത്തിന്‍റെ വഴി സിംപിളാണ്. തന്‍റെ കണക്ക് ക്ലാസുകള്‍ (Maths Classes) അശ്ലീല വെബ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുക അതില്‍ നിന്നുള്ള പരസ്യ വരുമാനത്തില്‍ നിന്നും ലാഭം ഉണ്ടാക്കുക. വെരിഫൈഡ് അക്കൌണ്ട് തന്നെ ഇദ്ദേഹത്തിന് ഇതിനായി ഉണ്ട്. 

ഈ രീതിയെക്കുറിച്ച് ഈ അധ്യാപകനോട് ചോദിച്ചാല്‍ പ്രതികരണം ഇങ്ങനെ, അശ്ലീല സൈറ്റില്‍ കണക്ക് പഠിപ്പിക്കുക എന്നത് ഇഷ്ടമുള്ള കാര്യമല്ലെന്നും ലോകത്തിന് മുമ്പില്‍ താന്‍ തായ്‌വാനില്‍ നിന്നുള്ള കണക്ക് അധ്യാപകനാണെന്നും തനിക്ക് നന്നായി ഗണിതശാസ്ത്രം വഴങ്ങുമെന്നും അറിയണമെന്നും ചാങ്ഷു പറയുന്നു. കൂടുതല്‍ കാഴ്ചക്കാരെ തനിക്ക് ലഭിക്കും എന്നതിനാലാണ് ഈ രീതി തിരഞ്ഞെടുത്തതെന്ന് ഇദ്ദേഹം പറയുന്നു. അശ്ലീല വൈബ്‌സൈറ്റുകളില്‍ കൂടി കണക്ക് പഠിപ്പിക്കുന്നത് കാരണം നിരവധി പേരാണ് ചാങ്ഷു വീഡിയോകള്‍ കാണാന്‍ എത്തുന്നത്. 

പോണ്‍ ഹബ്ബിനെ കൂടാതെ മറ്റു അശ്ലീല വൈബ്‌സൈറ്റുകളില്‍ കൂടി ഇത്തരത്തിലുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഒരുങ്ങുകയാണ് ചാങ്ഷു. ഇത്തരത്തില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത് അദ്ദേഹം വര്‍ഷത്തില്‍ 250,000 ഡോളറിലേറെയാണ് (1.8 കോടി രൂപയോളം) ഇദ്ദേഹം ഉണ്ടാക്കിയത്.

ചാങ്ഷു യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഇത്തരത്തില്‍ കണക്ക് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ നേരെ വഴിക്ക് പോയാലും തന്‍റെ വീഡിയോകള്‍ ലഭിക്കുമെന്ന് ഈ അധ്യാപകന്‍ പറയുന്നു.