ഡാഷ് ഓഫ്‌ഡെലിഷ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. പാസ്ത രുചിച്ചശേഷം നന്നായിട്ടുണ്ടെന്ന് മുത്തശ്ശി പറയുന്നതും വീഡിയോയില്‍ കാണാം.

ജീവിതത്തില്‍ ആദ്യമായി പിസ കഴിക്കുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ (video) അടുത്തിടെയാണ് സൈബര്‍ ലോകത്ത് ഹിറ്റായത്. ഇപ്പോഴിതാ സമാനമായ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ (social media) ഏറ്റെടുത്തിരിക്കുന്നത്. 90 വയസുള്ള മുത്തശ്ശി ആദ്യമായി പാസ്ത (Pasta) കഴിക്കുന്ന വീഡിയോ ആണിത്. 

ഡാഷ് ഓഫ്‌ഡെലിഷ് എന്ന ഇന്‍സ്റ്റഗ്രാം (instagram) അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. പാസ്ത രുചിച്ചശേഷം നന്നായിട്ടുണ്ടെന്ന് മുത്തശ്ശി (Naani) പറയുന്നതും വീഡിയോയില്‍ കാണാം. പാസ്ത ഇഷ്ടപ്പെട്ടോ എന്ന് ഒരു പെണ്‍കുട്ടി ചോദിക്കുമ്പോഴാണ് മനോഹരമായിരിക്കുന്നെന്ന് മുത്തശ്ശി മറുപടി നല്‍കിയത്. 

View post on Instagram

സവാളയും വെള്ളുത്തുള്ളിയും ചേര്‍ക്കാതെയാണ് ഈ പാസ്ത തയ്യാറാക്കിയതെന്ന് വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നു. ഇംഗ്ലീഷ് കലർന്ന ഭാഷയിലുള്ള മുത്തശ്ശിയുടെ സംസാരമാണ് വീഡിയോയുടെ പ്രധാന ആകർഷണം. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഉത്സാഹിയായ മുത്തശ്ശി ഇപ്പോള്‍ ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ക്യാപ്ഷനില്‍ വ്യക്തമാക്കുന്നു.

Also Read: ആദ്യമായി പിസ കഴിച്ച് അമ്മൂമ്മ; 'റിയാക്ഷന്‍' വൈറലായി...