ഗര്‍ഭകാലത്തെ വലിയ തോതില്‍ ആഘോഷമാക്കിയ നടിയാണ് സമീറ റെഡ്ഡി. ഗര്‍ഭിണിയായ സ്ത്രീ തന്റെ ശരീരം പ്രദര്‍ശിപ്പിക്കുന്നത് അത്ര നല്ലതല്ലെന്ന അഭിപ്രായങ്ങള്‍ തുടരെത്തുടരെ വന്നിട്ടും, അതിനെയെല്ലാം നിരാകരിച്ചുകൊണ്ടാണ് സമീറ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ടിരുന്നത്. 

ഇപ്പോഴിതാ, സമീറയ്ക്ക് പിന്നാലെ നടി അമി ജാക്‌സണും ഗര്‍ഭകാല ഫോട്ടോഷൂട്ടില്‍ സജീവമാവുകയാണ്. അമിയും ഇന്‍സ്റ്റ അക്കൗണ്ടിലൂടെത്തന്നെയാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ സമീറയെ എതിരേറ്റത് പോലെയുള്ള മോശം കമന്റുകള്‍ ഇതുവരെയും അമിയെത്തേടിയെത്തിയിട്ടില്ലെന്നാണ് സൂചന. 

 

 
 
 
 
 
 
 
 
 
 
 
 
 

Wurrrkin Mamma | thrilled to bitssss with these images from this fabulous female @samaramorrisphotographer

A post shared by Amy Jackson (@iamamyjackson) on Jul 24, 2019 at 5:13am PDT

 

'മദിരാസപ്പട്ടണം' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ നടിയാണ് അമി ജാക്‌സണ്‍. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു മോഡല്‍ കൂടിയായിരുന്ന അമി. എങ്കിലും ദക്ഷിണേന്ത്യക്കാര്‍ക്ക് 'മദിരാസപ്പട്ടണം' തന്നെയാണ് അമിയെ സുപരിചിതയാക്കിയത്. 

 

താന്‍ ഗര്‍ഭിണിയാണെന്ന വിവരവും അമി ഇന്‍സ്റ്റഗ്രാം ചിത്രത്തിലൂടെയായിരുന്നു ആരാധകരെ അറിയിച്ചത്. സെപ്തംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ കുഞ്ഞ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമി ഇന്‍സ്റ്റാ പോസ്റ്റുകളിലൂടെ അറിയിച്ചിരുന്നു.